അയിത്തത്തിന്റെ ഏത് രൂപവും ഈ രാജ്യത്ത് നിരോധിച്ചിരിക്കുന്നു.

696

 

 

 

 

 

 

 

 

 

ഭരണഘടനയുടെ ആർട്ടിക്കിൾ 17 അനുസരിച്ചു അയിത്തത്തിന്റെ ഏത് രൂപവും ഈ രാജ്യത്ത് നിരോധിച്ചിരിക്കുന്നു. അയിത്തം കല്പിക്കുന്നതോ പ്രേരിപ്പിക്കുന്നതോ ക്രിമിനൽ കുറ്റമാക്കുന്ന നിയമം കൊണ്ടുവന്നത് 1954 ലാണ്. അതിന്റെ പേര് Protection of Civil Rights Act – 1955 എന്നാണ്.

അതിന്റെ വകുപ്പ് 2(ഡി) അനുസരിച്ച് Places of public worship നിർവ്വചിച്ചിട്ടുണ്ട്. കേരള ഹിന്ദു ആരാധനാ പൊതുഇട നിയമം അനുസരിച്ച് ശബരിമല ഒരു places of public worship ആണ്, അതിനാൽ ദേവസ്വം ബോർഡ് ഭരിക്കുന്നു.

Protection of Civil Rights Act ന്റെ മൂന്നാം വകുപ്പ് ഇങ്ങനെ പറയുന്നു.

3. Punishment for enforcing religious disabilities.—Whoever on the ground of “untouchability” prevents any person— (a) from entering any place of public worship which is open to other persons professing the same
religion or any section thereof, as such person shall be punishable with imprisonment for a term of not less than one month and not more than six months and also with fine which shall be not less than one hundred rupees and not more than five hundred
rupees.

4(v) വകുപ്പ് ഇങ്ങനെ പറയുന്നു

Whoever on the ground of “untouchability” enforces against any person any disability with regard to (v) the use of, or access to, any place used for a charitable or a public purpose maintained wholly
or partly out of State funds or dedicated to the use of the general public or any section thereof, shall be punishable with imprisonment for a term of not less than one month and not more than six months and also with fine which shall be not less than one hundred rupees and not more than five hundred rupees.

7(c) വകുപ്പ് ഇങ്ങനെ പറയുന്നു

Whoever, by words, either spoken or written, or by signs or by visible representations or otherwise, incites or encourages any person or class of persons or the public generally to practice “untouchability” in any form whatsoevershall be punishable with imprisonment for a term of not less than one month and not more than six months, and also with fine which shall be not less than one hundred rupees and not more than fivehundred rupees.

Explanation II—For the purpose of clause (c) a person shall be deemed to incite or encourage thepractice of “untouchability”—
(i) if he, directly or indirectly, preaches “untouchability” or its practice in any form; or
(ii) if he justifies, whether on historical, philosophical or religious grounds or on the ground of any tradition of the caste system or on any other ground, the practice of “untouchability” in any
form.

ചുരുക്കത്തിൽ, യുവതികളെ ശബരിമലയിൽ തടയുകയോ തടയാൻ കൂട്ടു നിൽക്കുകയോ അതിനു പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ മാത്രമല്ല, ചരിത്രപരമോ താത്വികമോ, മതപരമോ ആചാരപരമോ ആയ കാരണങ്ങൾ പറഞ്ഞു യുവതീപ്രവേശത്തെ എതിർക്കുകയോ മറ്റോ ചെയ്യുന്നതും ഒരു മാസം മുതൽ ആറു മാസം വരെ തടവ് കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. മറ്റു ഭക്തന്മാർക്കുള്ള ഒരു സേവനവും യുവതികൾക്കും നിഷേധിക്കാൻ പാടില്ല. അത് ഈ രാജ്യത്തെ തന്ത്രിക്കും മന്ത്രിക്കും ഒരുപോലെ ബാധകമാണ്.

തന്ത്രിയോ മറ്റാരെങ്കിലുമോ കുറ്റം ചെയ്തെന്നു തെളിഞ്ഞാൽ എട്ടാം വകുപ്പനുസരിച്ച് കോടതിക്ക് തന്ത്രിയുടെ അധികാരം റദ്ദാക്കാം. പുറത്താക്കാമെന്നു സാരം.

ഈ നിയമത്തിന്റെ 15 ആം വകുപ്പ് പ്രകാരം എല്ലാ ലംഘനങ്ങളും ഒരു കോഗ്നിസിബിൾ ഒഫൻസാണ്. എന്നുവെച്ചാൽ പോലീസ് അറിയുന്ന നിമിഷം കേസ് രജിസ്റ്റർ ചെയ്യേണ്ടതാണ്, അന്വേഷിക്കേണ്ടതാണ്.

ഇനി അവശേഷിക്കുന്ന കർമ്മം, പോലീസിനെ രേഖാമൂലം അത് അറിയിക്കുക എന്നതാണ്. അതാർക്കും ചെയ്യാം. ശബരിമല തന്ത്രി ഉൾപ്പെടെയുള്ള ആളുകൾ ഈ നിയമലംഘനം പരസ്യമായി നടത്തിയ സാഹചര്യത്തിൽ, കേരള പോലീസിനെ, പത്തനംതിട്ട SP യേയും DGP യേയും ഇക്കാര്യം രേഖാമൂലം അറിയിക്കുന്ന ഉത്തരവാദിത്തം ഭരണഘടനയിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും ഉണ്ട്, എന്റെ ജോലി ഞാൻ ഏറ്റെടുക്കുന്നു. നടപടി എടുക്കേണ്ടത് സർക്കാരിന്റെ നിയമപരമായ ബാധ്യത ആണ്. അത് പ്രതീക്ഷിക്കുന്നു.

അഡ്വ.ഹരീഷ് വാസുദേവൻ.

Advertisements
Previous articleമരണശേഷം ജീവനുണ്ടോ ?
Next articleആചാരവാദികൾക്ക് ബോധിക്കാത്ത കാര്യങ്ങൾ എന്തൊക്കെയാണ് ?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.