എന്തുകൊണ്ടാണ് ക്രിക്കറ്റ് ബാറ്റുകൾ ഒരു തടിയിൽ മുഴുവനായി ഉണ്ടാക്കിയെടുക്കാത്തത് ?

അറിവ് തേടുന്ന പാവം പ്രവാസി

ക്രിക്കറ്റ് ബാറ്റിന് രണ്ടു ഭാഗങ്ങളാണുള്ളത് . ഒന്ന് അതിന്റെ ഹാൻഡിലും , മറ്റേത് ബ്ലേയ്‌ഡും. ഈ രണ്ട് ഭാഗങ്ങളും രണ്ടു കഷണങ്ങളായാണ് ഉണ്ടാക്കുന്നത് . എന്നിട്ട് അത് തമ്മിൽ ചേർത്ത് ഒട്ടിക്കുകയാണ് ചെയ്യുന്നത്. ഇത് രണ്ടും ഒറ്റത്തടിയിൽ ഉണ്ടാക്കിയെടുക്കാത്തതിന് കാരണം ഉണ്ട്.പണ്ട് കാലത്തു ക്രിക്കറ്റ് ബാറ്റുകൾ ഒറ്റത്തടിയിൽ തന്നെ ആയിരുന്നു ഉണ്ടാക്കിയെടുത്തിരുന്നത് .

പിന്നീടാണ് അത് മാറിയത്. ഇങ്ങനെ ഒറ്റ തടിയിൽ ഉണ്ടാക്കിയെടുത്താലുള്ള പ്രശ്നം എന്തെന്നാൽ ആ ബാറ്റുകൊണ്ട് ബോൾ അടിച്ചാൽ ബാറ്റിൽ ഒരു ഷോക്ക് വേവ് ഉണ്ടാവുകയും അതുമൂലം ബാറ്റ്സ്മാന്റെ കയ്യുകൾ പെരുകുകയും ചെയ്യുന്നു .അപ്പോൾ ഈ ഒരു പ്രശ്നം തടയാനാണ് ക്രിക്കറ്റ് ബാറ്റിന്റെ ഹാൻഡിൽ പ്രത്യേകം ഉണ്ടാക്കി ബ്ലേഡിൽ കൂട്ടിച്ചേർക്കുന്നത്.അതുപോലെ തന്നെ ക്രിക്കറ്റ് ബാറ്റിന്റെ ഹാൻഡിലും , ബ്ലേയ്‌ഡും രണ്ട് തരം തടികൾ കൊണ്ടാണ് ഉണ്ടാക്കുന്നത്. അതിന്റെ ബ്ലേഡ് വില്ലോ തടികൊണ്ടും , ഹാൻഡില് ഒരു തരം ചൂരൽ തടിയുടെ കഷണങ്ങൾ ചേർത്ത് ഒട്ടിച്ചാണ് ഉണ്ടാക്കി എടുക്കുന്നത്. ഈ ചൂരൽ കഷണങ്ങളുടെ ഇടയിൽ റബ്ബർ കഷണങ്ങൾ വെച്ചിരിക്കുന്നതും നേരുത്തേ പറഞ്ഞ ഷോക്ക് വേവ് ബാറ്റ്സ്മാന്റെ കൈകളിൽ എത്താതെ പൂർണമായും തടയുവാൻ വേണ്ടിയാണ്.

ആദ്യ കാലങ്ങളിൽ ക്രിക്കറ്റ് ബാറ്റുകൾക്ക് ഹോക്കി സ്റ്റിക്കുകളോട് സാമ്യമുണ്ടായിരുന്നു. കാലക്രമേണ നിയമങ്ങൾ മാറിയപ്പോൾ നിരന്തരമായി വലിപ്പവും ,ആകൃതിയും വ്യത്യാസം വന്നു.കുറഞ്ഞ പ്രയത്നത്തിൽ ബാറ്റ്സ്മാൻമാർക്ക് പന്ത് കൂടുതൽ ദൂരെ അടിക്കുന്നത് എളുപ്പമാക്കുന്നതിനായി ഇപ്പോൾ ക്രിക്കറ്റ് ബാറ്റുകൾ സാധാരണ വളഞ്ഞാണ് ഇരിക്കുന്നത്.

ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ രണ്ട് തരം തടികൾ, ഇംഗ്ലീഷ് വില്ലോയും , കാശ്മീർ വില്ലോയും ആണ്.ഇപ്പോൾ വ്യത്യസ്ത ബാറ്റ്‌സ്മാൻമാർ വ്യത്യസ്ത ഭാരമുള്ള ബാറ്റുകളാണ് ഇഷ്ടപ്പെ ടുന്നത് . ചിലർ അൽപ്പം കനം കുറഞ്ഞവ ഇഷ്ടപ്പെടുമ്പോൾ മറ്റു ചിലർ കൂടുതൽ ആഴവും , ഭാരവുമുള്ളവയും ഇഷ്ടപ്പെടു ന്നു.ഘടനാപരമായി, ബാറ്റിന് മുന്നിലും , പിന്നിലും നേരിയ വളവുള്ളതും ,ബാറ്റിന്റെ പിൻ വശത്തിന്റെ ആകൃതി മധ്യഭാഗത്ത് താഴേക്ക് ഇറങ്ങുന്നതും ബാറ്റിന് ശക്തമായ ഒരു ഘടന സൃഷ്ടിക്കുന്നു.

You May Also Like

വാട്ടർ ടാങ്ക് ഗംഭീരൻ വീടാക്കി, അകം കണ്ടിട്ടുണ്ടോ ഗംഭീരം

വാട്ടർ ടാങ്ക് വീട് അറിവ് തേടുന്ന പാവം പ്രവാസി പൊതുജലവിതരണത്തിന്റെ മുഖ്യ കേന്ദ്രമാണ് വമ്പൻ വാട്ടർ…

ന്യൂക്ലിയര്‍ പ്രൊപൽഷൻ യാഥാര്‍ഥ്യമാകുമോ ?

ന്യൂക്ലിയര്‍ പ്രൊപൽഷൻ യാഥാര്‍ഥ്യമാകുമോ ? Sabu Jose ഭാവിയിലെ ചൊവ്വാ, ചാന്ദ്ര യാത്രകള്‍ക്കും അതിനുമപ്പുറത്തേയ്ക്കുള്ള ബഹിരാകാശ…

എന്താണ് കംഗാരൂ കോടതി ?

എന്താണ് കംഗാരൂ കോടതി (kangaroo Court )? അറിവ് തേടുന്ന പാവം പ്രവാസി ഒരു സംഘടനയിലോ…

ഭൗതികശാസ്ത്രത്തിൽ പുതിയൊരു വിപ്ലവത്തിനു നാന്ദികുറിച്ചുകൊണ്ടു അഞ്ചാമത്തെ അടിസ്ഥാന ബലം കണ്ടെത്തി

അഞ്ചാമത്തെ അടിസ്ഥാന ബലം ? Fundamental interactions Sabu Jose പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങൾ നാലല്ല,…