02

ഈ പരിപാടി അത്ര എളുപ്പമല്ല എന്നു തോന്നുനുണ്ടോ???എന്നാല്‍ അങ്ങനെയല്ല !!! നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് മറ്റുള്ളവരെ സംസാരിച്ചു കയ്യിലെടുക്കാന്‍ സാധിക്കും.

അതിനുള്ള ടെക്‌നിക്കുകള്‍ ഇതാ…

1. അവര്‍ അവരെ കുറിച്ച് സംസാരിക്കട്ടെ…

നിങ്ങള്‍ ഒരാളുമായി സംസാരിക്കുമ്പോള്‍ നിങ്ങള്‍ കുറച്ചു മാത്രം സംസാരിക്കുക. എന്നിട്ട്, നിങ്ങളോട് സംസാരിക്കുന്നവര്‍ക്ക് ഒരുപാട് സംസാരിക്കാന്‍ അവസരം നല്‍ക്കുക. അവരെ കുറിച്ച് പറയേണ്ടതെല്ലാം അവര്‍ പറയട്ടെ, നിങ്ങള്‍ നല്ല ഒരു ശ്രോതാവായി മുന്നില്‍ ഇരുന്നു കൊടുത്താല്‍ മാത്രം മതി.

2. സംശയങ്ങള്‍, പ്രതികരണങ്ങള്‍…!!!

ഒരാള്‍ സ്വന്തം വീര സാഹസിക കഥകള്‍ പറയുമ്പോള്‍ നിങ്ങളിലെ ശ്രോതാവ് ഉണര്‍ന്നു പ്രവര്‍ത്തിക്കണം, കാരണം അയാളുടെ കഥകളില്‍ നിങ്ങള്‍ കാണിക്കുന്ന താല്പര്യം അളക്കപ്പെടുന്നത്‌ന നിങ്ങളുടെ ചോദ്യങ്ങള്‍, സംശയങ്ങള്‍ പിന്നെ പ്രതികരണങ്ങള്‍ എന്നിവയിലൂടെയാണ്…

നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും ഒക്കെ അവരെ കുടുതല്‍ ചിന്തിപ്പിക്കും, കുടുതല്‍ വ്യക്തമായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അവര്‍ പഠിക്കുകയും ചെയ്യും.

3. ഉപദേശങ്ങള്‍ തേടുക

ഫ്രീ ആയിട്ട് എത്ര വേണോ കൊടുക്കാന്‍ നമ്മള്‍ എല്ലാരും തയ്യാറാകുന്ന ഒരു സാധനമാണ് ഉപദ്ദേശം..വഴിയെ പോകുന്നവരും ഒരു വിവരവും ഇല്ലാത്തവരും എല്ലാവരും ഉപദേശം തരാന്‍ ഓടി വരും,ഇങ്ങനെ ഉള്ളപ്പോള്‍ മറ്റുള്ളവരോട് ഉപദേശങ്ങള്‍ തേടി നാം അങ്ങോട്ട് ചെന്നല്ലോ..!!!

4. രണ്ടു ചോദ്യങ്ങള്‍ !!!

സ്വന്തം ജീവിതത്തെ പറ്റി വാ തോരാതെ സംസാരിക്കുന്നവരോട് അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു നല്ല മുഹൂര്‍ത്തത്തെ പറ്റി ചോദിക്കുക,അതിനു ഉത്തരം പറയുമ്പോള്‍ അവരുടെ മനസ്സില്‍ ആ ഓര്‍മ്മകള്‍ അലതല്ലുമെന്ന്‍ ഉറപ്പ്, ഇനി അടുത്ത ചോദ്യം, അത് അവരുടെ ജീവിതത്തെ പറ്റി നിങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന എന്തുമാകാം, ഒരുപാട് സന്തോഷത്തില്‍ നിന്ന് കൊണ്ട്, നിങ്ങളുടെ രണ്ടാമത്തെ ചോദ്യത്തിനു ഉത്തരം നല്‍ക്കാന്‍ അവര്‍ക്ക് കുടുതല്‍ താല്പര്യം കാണും.

5. കേട്ട കാര്യങ്ങള്‍ ഒന്ന് പറയുക

‘ഞാന്‍ അമേരിക്കയില്‍ പോയി’ എന്നു നിങ്ങളോട് ഒരാള്‍ പറഞ്ഞാല്‍ ‘പോയി അല്ലെ?’ എന്നു മറു ചോദ്യം കൊടുക്കുക, എന്തുമാകട്ടെ നിങ്ങള്‍ ഒരാള്‍ സംസാരിക്കുന്നത് ശ്രദ്ധിക്കുന്നുണ്ട് എന്നു തെളിയിക്കാന്‍ ഇങ്ങനെ അവര്‍ അവസാനം പറയുന്ന കാര്യങ്ങള്‍ തിരിച്ചു ഒന്ന് കൂടി പറഞ്ഞാല്‍ മതി. കേള്‍ക്കുമ്പോള്‍ ഇത് കൊണ്ട് എന്ത് പ്രയോജനം എന്നു തോന്നാം, പക്ഷെ ഒന്നു പരീക്ഷിച്ചുനോക്കു.

6.മറ്റുള്ളവരെ പറ്റി ‘നല്ലത്’ പറയുക

ഒരാളെ പറ്റി മറ്റൊരാളോട് പറയുമ്പോള്‍ കഴിയുന്നതും അയാളുടെ ചീത്ത വശങ്ങള്‍ ആയാല്‍ പ്പോലും അതു നല്ല രീതിയില്‍ പറയുക.നമ്മള്‍ പ്രകടിപ്പിക്കുന്ന വികരങ്ങളിലും പറയുന്ന വാക്കുകളിലും നമ്മുടെ ശ്രോതാവിനു വായിച്ചെടുക്കാന്‍ ഒരുപ്പാട് കാര്യങ്ങള്‍ ഉണ്ട്.അത് കൊണ്ട് തന്നെ എപ്പോഴും ഒരു പോസിറ്റിവ് എനര്‍ജി കാത്തു സൂക്ഷിക്കുക..

Advertisements