മാനവികത പുഷ്പിച്ചു നിൽക്കുന്നൊരു സംഭവകഥ എഴുതിയത് : Aziz Abdul

” ഹെലിന” സൂപ്പർമാർക്കറ്റിൽ മോഷണം നടത്തി എന്ന കുറ്റത്തിന് പിടിക്കപ്പെടുകയും തുടർന്ന് അവരെ അറസ്റ്റ് ചെയ്യാൻ സൂപ്പർ മാർക്കറ്റ് അധികൃതർ പോലീസിനെ വിളിക്കുകയും ചെയ്തു…!!

അവരെ അറസ്റ്റ് ചെയ്യാൻ വന്നതാണ് William എന്ന പോലീസുകാരൻ. അദ്ദേഹം അവരോട് നിങ്ങൾ എന്താണ് മോഷ്ടിച്ചത് എന്ന് ചോദിച്ചു.

‘വിശന്ന് കരയുന്ന എന്റെ മക്കൾക്ക് കഴിക്കുവാനായി 5 കോഴിമുട്ടയാണ് മോഷ്ടിച്ചത്’ എന്ന് ഹെലിന കണ്ണീരോടെ പറഞ്ഞു..!!

ആ പോലീസ് ഓഫീസർ സൂപ്പർ മാർക്കറ്റിലെ ഫുഡ് ഏരിയയിലേക്ക് തന്നെ അവരെ കൊണ്ട് പോവുകയും അവർക്കും അവരുടെ കുട്ടികൾക്കും കഴിക്കാനാവശ്യമായ ഭക്ഷണ സാമഗ്രികൾ രണ്ട് വണ്ടികളിൽ വീട്ടിലെത്തിക്കാനുള്ള ഏർപ്പാടും ചെയ്തു…!!

ഹെലിന പൊട്ടിക്കരയാൻ ആരംഭിച്ചു. കരച്ചിലിന്റെ ഇടയിൽ, ‘ സർ, ആവശ്യത്തിൽ കൂടുതൽ താങ്കൾ എനിക്കും കുട്ടികൾക്കും വേണ്ടി ചെയതിരിക്കുന്നു’ എന്ന് വിതുമ്പുകയും ചെയ്തു..!!

ആ പോലീസ് ഓഫീസർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: ” ചില സന്ദർഭങ്ങളിൽ നമുക്ക് നിയമം നടപ്പിൽ വരുത്താൻ കഴിയില്ല. മനുഷ്യത്വം മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ.”

Image may contain: 2 people, people smiling

Image may contain: 2 people, people standing and indoor

Image may contain: 1 person, indoor

Image may contain: one or more people and people sitting

Image may contain: 2 people, people smiling

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.