പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ആലോചനയില്ലാതെയുള്ള മുതൽമുടക്കുകൾ പ്രതിസന്ധി കൂട്ടുകയേയുള്ളൂ

0
54

കൊറോണ നമ്മുടേയൊക്കെ ജീവിതത്തെ കുളംതോണ്ടി. ആളുകൾ എന്തെങ്കിലുമൊക്കെ ചെയ്തു ജീവിച്ചാൽ മതിയെന്ന ചിന്തയിലാണ്. അതിലും ഇപ്പോൾ മത്സരമാണ്. ഇത്തരത്തിൽ പ്രതിസന്ധിയിലായ ഒരാളുടെ പോസ്റ്റാണിത് . ഇതുവായിച്ചാൽ അതിജീവനം എത്ര ദുഷ്കരമാണ് എന്ന് മനസിലാക്കാം

Biju Kombanalil എഴുതുന്നു

കടയിൽ ആളൊക്കെ കുറവാണല്ലോ? എന്റെ പൊന്ന് ചേട്ടാ ഇവരൊന്നും ജീവിക്കാൻ സമ്മതിക്കില്ല.ഞാൻ പണ്ട് ചെയ്തിരുന്ന പണി നിറുത്തിയിട്ടാണ് പുതിയ ഒരു പരിപാടിയുമായി ഇറങ്ങിയത്.,എന്നിട്ട് എന്നിട്ട് എന്ത് പറയാനാ..?അന്ന് ഞാൻ കട തുടങ്ങുമ്പോൾ ഇത് പോലെയുള്ള ആകെ മൂന്ന് കടയെ ഇവിടെ ഉണ്ടായിരുന്നുള്ളൂ.എന്നിട്ട് ?ഇപ്പോൾ ഇവിടെ മൊത്തം 13 കടയുണ്ട്.. ആരെങ്കിലും എന്തെങ്കിലും ഒരു വെറൈറ്റി ആയി തുടങ്ങുമ്പോളേക്ക് കുറേ ആളുകൾ എവിടെ നിന്ന് ആണെന്ന് അറിയില്ല ഓടി പാഞ്ഞു വന്ന് അതേ പരിപാടി തന്നെ തുടങ്ങും..ഒന്ന് പച്ച പിടിക്കാൻ സമ്മതിക്കില്ല..

സംഭവം ശെരിയാണ്… പയ്യനെ പറഞ്ഞിട്ട് കാര്യമില്ല… അൽപ്പം മുതൽ മുടക്കി വേറിട്ട ഒരു ഭക്ഷണശാല തുടങ്ങിയതാണ്… ഇപ്പോൾ അവിടെ ആ പരിസരത്തു തന്നെ 13 ഓളം ഭക്ഷണശാലകൾ ഉണ്ട്.ഇത് ഭക്ഷണശാലകളുടെ മാത്രം കാര്യമല്ല.ഇൻഡോർ പ്ലാന്റുകൾ വിൽക്കുന്ന കടകൾ, മീൻ കട,സൂപ്പർ മാർക്കറ്റ്, പലചരക്കുകടകൾ .ഒരുവർഷം മുൻപ് വരെ ഇൻഡോർ പ്ലാന്റുകൾ, പോട്ടുകൾ, മുതലായ സാമഗ്രികൾ വിൽക്കുന്ന ഒരു കട മാത്രമാണ് പള്ളിക്കരയിൽ ഏരിയയിൽ ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ 5 കടയോളം ഉണ്ട്. കടകൾ കൂടാതെ വീടുകളിൽ തന്നെ ഇതൊക്കെ മേടിച്ച് വച്ച് കച്ചവടം ചെയ്യുന്നവരും ഉണ്ട്.

കൊറോണ വന്നപ്പോൾ, ആളുകൾ ആ ദുരിതത്തിൽ നിന്ന് കരകയറാൻ പല തരത്തിൽ ഉള്ള ബിസിനസുകളിലേക്ക് മാറിയിട്ടുണ്ട്.നല്ല കാര്യമാണ് ,പക്ഷെ ഒരേ പോലെയുള്ള കടകൾ, അധികം ജനസാന്ദ്രത ഒന്നും ഇല്ലാത്ത ഒരേ സ്ഥലത്ത് തന്നെ തുടങ്ങുന്നത് കൊണ്ട് ആർക്കും ഗുണമില്ലാത്ത അവസ്ഥ വരുത്തും.അത്തരത്തിൽ ആലോചനയില്ലാത്ത രീതിയിൽ ഉള്ള മുതൽ മുടക്കുകൾ അവരെ പിന്നെയും ബുദ്ധിമുട്ടിലാക്കുകയെ ഉള്ളൂ..

കഴിഞ്ഞ ദിവസം ഒരു വീട്ടിൽ പോയപ്പോൾ അവിടെ കുറേ ചട്ടികളും, ചവിട്ടികളും, ചെടികളും, ചൂലും ഒക്കെ വാങ്ങി വച്ചിരിക്കുന്നത് കണ്ടു. പോരാൻ നേരത്ത് ഇത് എന്തെങ്കിലും ഒന്ന് വാങ്ങുമോ എന്ന ചോദ്യവും.. ആരും വാങ്ങുന്നില്ലത്രേ… പള്ളിക്കര പോലെയുള്ള ഒരു സ്ഥലത്ത് നിന്ന് ഒരുപാട് ഉള്ളിലേക്ക് മാറി ഒരു വീട്ടിൽ ഇത്രമാത്രം സാധനങ്ങൾ ഒരു ആലോചനയും ഇല്ലാതെ വാങ്ങി വച്ചിരിക്കുന്നത് കണ്ട് അത്ഭുതം തോന്നി.എന്ത് പറയാൻ… പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ആലോചനയില്ലാതെയുള്ള മുതൽ മുടക്കുകൾ വീണ്ടും പ്രതിസന്ധികൾ ഉണ്ടാകുകയേ ഉള്ളൂ .