ഇതൊരു അടിയന്തിര സന്ദേശമാണ്, നമ്മുടെ നാടിനെ രക്ഷിക്കാൻ ഈ പോസ്റ്റ് ഷെയർ ചെയ്തു പ്രചരിപ്പിക്കുക

2758

കേരളത്തിൽ വീണ്ടും കോവിഡ്‌ 19 വൈറസ്‌ ബാധ സ്ഥിരീകരിച്ചു. പത്തനംതിട്ട സ്വദേശികളായ അഞ്ചുപേർക്കാണ്‌ വൈറസ്‌ സ്ഥിരീകരിച്ചത്‌. ഇതിൽ മൂന്നുപേർ ഇറ്റലിയിൽനിന്ന്‌ എത്തിയവരും രണ്ടുപേർ ബന്ധുക്കളുമാണ്‌.
ഫെബ്രുവരി 28-ആം തീയതി വെനീസിൽ നിന്ന് ദോഹയിലേക്കുള്ള QR 126, ഫെബ്രുവരി 29-ആം തീയതി ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള QR 514 എന്നീ വിമാനങ്ങളിൽ യാത്ര ചെയ്ത് കേരളത്തിൽ എത്തിയവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. അടുത്തുള്ള സർക്കാർ ആശുപത്രിയിലോ ദിശയുടെ ഫോൺ നമ്പറിലോ ബന്ധപ്പെടുക

29.02.2020ന് ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ പത്തനംതിട്ട ജില്ലയിലെ 3 പേര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 2 പേര്‍ക്കുമാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്.
28.02.2020ന് QR126 വെനിസ്-ദോഹ ഫ്‌ലൈറ്റിലോ 29.02.2020ന് QR 514 ദോഹ-കൊച്ചി ഫ്‌ലൈറ്റിലോ യാത്ര ചെയ്ത എല്ലാ വ്യക്തികളും അതത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്. പോസിറ്റീവ് കേസുകളുടെ കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് പുരോഗമിക്കുന്നു. ഇത് ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാകും.

Flight No – QR 126
Date – 28/02/2020
VENICE to DOHA
Flight No – QR 514
Date – 29/02/2020
DOHA to KOCHI
ഈ വിമാനങ്ങളിൽ ഈ തീയതികളിൽ നിങ്ങൾ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ ദയവുചെയ്ത് അടുത്തുള്ള മെഡിക്കൽ ഓഫീസറേയോ ദിശയുടെ നമ്പറിലേക്കോ ബന്ധപ്പെടേണ്ടതാണ്.
ദിശ: 0471 2552056, 1056 (toll free)