ഇന്ത്യയിൽ കൊറോണ ശക്തി ആർജ്ജിക്കുന്നു

25

ശ്രദ്ധിക്കുക, ഇന്ത്യയിൽ കൊറോണ ശക്തി ആർജ്ജിക്കുന്നു

ഓരോ ഇളവുകൾ പ്രഖ്യാപിക്കുമ്പോഴും കേന്ദ്രസർക്കാർ പറയുന്ന ഒരു കാര്യം ഉണ്ട് – ഇന്ത്യ ലോകത്തിൽ കൊറോണ വൈറസ് കൺട്രോളിങ്ങിൽ മുൻപന്തിയിൽ ആണ്, ഇനി നമ്മൾ നോക്കേണ്ടത് സാമ്പത്തവ്യവസ്ഥ തിരിച്ച് കൊണ്ട് വരുന്നതിനാണ് എന്നൊക്കെ.
പക്ഷെ ദിവസവും റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം നോക്കിയാൽ ഒരു കാര്യം കൃത്യമായി മനസ്സിലാക്കാം.. രോഗികളുടെ എണ്ണം കൂടുന്നു എന്ന് മാത്രമല്ല, ഈ കൂടുന്ന നിരക്കും കൂടിക്കൊണ്ടിരിക്കുന്നു എന്നാണ്.

അതായത് രോഗികളുടെ എണ്ണം ദിവസവും 3% വച്ചായിരുന്നു കൂടിയിരുന്നതെങ്കിൽ പിന്നീട് അത് 4% വച്ചും 5% വച്ചും എല്ലാം കൂടിക്കൊണ്ടിരിക്കുന്നു എന്നാണ് മനസ്സിലാക്കാൻ പറ്റുന്നത്.ഉദാഹരണത്തിന് ഇന്ത്യയുടെ രോഗ വ്യാപനം തന്നെ മൂന്ന് ഘട്ടങ്ങൾ ആയി കാണാം. ആദ്യത്തെ ഘട്ടം ഏപ്രിൽ അവസാനം വരെ ആയിരുന്നു (പച്ച രേഖ).മെയ് വന്നപ്പോൾ വളർച്ചയുടെ തോത് അല്പം കൂടി കൂടി (ഓറഞ്ച് ലൈൻ). പിന്നീട് മെയ് രണ്ടാം പകുതിയിൽ സ്പീഡ് അല്പം കൂടി കൂടിയിരിക്കുന്നു (റെഡ് ലൈൻ).

മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഏപ്രിലിൽ ഉണ്ടായിരുന്ന തോതിലായിരുന്നു കൊറോണവൈറസ് ഇന്ത്യയിൽ ഇപ്പോഴും പടർന്നിരുന്നത് എങ്കിൽ ഇന്നുള്ള രണ്ടേകാൽ ലക്ഷം കേസുകൾക്ക് പകരം ഏകദേശം 1.4 ലക്ഷം കേസുകൾ മാത്രമേ കാണുകയുളളുവായിരുന്നു.
അതുകൊണ്ട് കരുതിയിരിക്കുക. കാര്യങ്ങൾ കൈവിട്ടു പോയിക്കൊണ്ടിരുന്നു എന്നാണു മനസ്സിലാകുന്നത്. നമ്മൾ കാര്യങ്ങൾ നിയന്ത്രണത്തിൽ കൊണ്ടുവരുന്നു എന്നല്ല ഡാറ്റ കാണിക്കുന്നത്.

Advertisements