എന്താണ് സൂര്യന്റെ കൊറോണ ?

അറിവ് തേടുന്ന പാവം പ്രവാസി

സാധാരാണയായി കൊറോണ എന്ന പദം ഉപയോഗിക്കാറ് സൂര്യന് ചുറ്റുമുള്ള അന്തരീക്ഷ ത്തെ വിശദീകരിക്കാനാണ്. പൂർണ സൂര്യഗ്രഹണസമയത്താണ് സൂര്യന്റെ കൊറോണ തെളിഞ്ഞു കാണുന്നത്.  സൗരോപരിതലത്തേക്കാൾ ചൂട് ഈ ഭാഗത്ത് കാണപ്പെടുന്നു.ഭൂമിയുടെ പത്തുലക്ഷത്തിലധികം മടങ്ങ് വലുപ്പമുള്ളതാണ് സൂര്യൻ. സൂര്യൻ ഭൂമിയിൽനിന്ന് ഏതാണ്ട് 15 കോടി കിലോമീറ്റർ അകലെയുമാണ്.

സൂര്യനെന്നാൽ കത്തിജ്ജ്വലിക്കുന്ന ഒരു തീക്കുണ്ഡമാണ്. അതായത് ഒരു ന്യൂക്ലിയാർ ഇന്ധന ചൂള. സൗരോപരിതലത്തിന്റെ ചൂട് 5500 ഡിഗ്രി കെൽവിനോളം (5500 ഡിഗ്രി ) വരും.സൗരാന്തരീക്ഷമായ കൊറോണ അതിനെക്കാൾ ചൂടുള്ളതുമാണ്. സൗരവാതകങ്ങളും, സൗരചൂട്ടുകളുമായി സൂര്യൻ സൗര്യയൂഥം മുഴുവൻ തന്റെ സ്വാധീനശക്തി ചെലുത്തുന്നുണ്ട്. ഭൂമിയിലെ കാലാവസ്ഥയെപ്പോലെതന്നെ ബഹിരാകാ ശ കാലാവസ്ഥ നിയന്ത്രിക്കുന്നതിലും സൂര്യന് വലിയ പങ്കുണ്ട്. വാർത്താവിനിമയം മാത്രമല്ല, ഭൂമിയിലെ വിതരണശൃംഖല തകിടം മറിക്കാനും സൂര്യന് കഴിയും.

അതിനാൽ സൗരജ്യോതിശ്ശാസ്ത്രം ഇന്ന് ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ്. ലോകത്തിലെ ഏറ്റവും വലിയ സൗരദൂരദർശിനിയാണ് ഹവായിലെ ‘ഡാനിയൽ ഇന്വോയ് സോളാർ ടെലിസ്കോപ്പ്’ (DKIST). ഈ ടെലിസ്കോപ്പെ ടുത്ത സൂര്യന്റെ ഏറെ മിഴിവാർന്ന ചിത്രം കണ്ടാൽ നമുക്ക് കടലമിഠായിപോലെ തോന്നും.

You May Also Like

ആമസോണ്‍ നദീതടങ്ങളില്‍ കണ്ടുവരുന്ന ആനത്താമര

ആമസോണ്‍ നദീതടങ്ങളില്‍ സാധാരണ കണ്ടുവരുന്നതാണ് ആനത്താമര, പച്ച നിറത്തില്‍ വലിയ വട്ടത്തിലുള്ള ഇതിന്റെ ഇലയുടെ അടിഭാഗം…

മഴവെള്ളം രണ്ട് കടലിലേക്ക് വഴി പിരിയുന്ന സ്ഥലം

Bisile Ridge Point … മഴവെള്ളം രണ്ട് കടലിലേക്ക് വഴി പിരിയുന്ന സ്ഥലം ✍️ Sreekala…

അത്ഭുതം ! ലോകത്തിലെ ഏറ്റവും നീളമുള്ള ജീവി – സൈഫൊണോഫോർ

ലോകത്തിലെ ഏറ്റവും നീളമുള്ള ജീവി – സൈഫൊണോഫോർ Sreekala Prasad ഓസ്ട്രേലിയൻ തീരത്തെ ആഴക്കടലിൽ ജീവിക്കുന്ന…

ഈ സൂപ്പിനെ കുറിച്ചറിഞ്ഞാൽ നിങ്ങൾ ഛർദ്ദിച്ചേയ്ക്കാം, എന്നാൽ ചൈനയിൽ ഇതൊന്നു രുചിച്ചു നോക്കാൻ തന്നെ പതിനായിരക്കണക്കിന് രൂപ കൊടുക്കണം

പക്ഷിക്കൂട്‌ കൊണ്ടൊരു സൂപ്പ്‌⭐ അറിവ് തേടുന്ന പാവം പ്രവാസി ????ഇന്ത്യയിൽ ചൈനീസ്‌ വിഭവങ്ങളെന്ന പേരിൽ ലഭ്യമാവുന്ന…