കൊറോണാ ട്രയിൻ പ്രോട്ടോടൈപ്പ്

57
Arun Somanathan
കൊറോണാ ട്രയിൻ പ്രോട്ടോടൈപ്പ്
നോർത്തേൺ റയിൽവേയുടെ കീഴിൽ വരുന്നതാണ് ഹരിയാനയിലെ ജഗധ്രി C&W വർക്ഷോപ്പ്.. ഇവിടെ കോവിഡ്-19 ബാധിതർക്ക് ഐസൊലേഷന് ഉപയോഗിക്കാവുന്ന തരത്തിൽ നമ്മുടെ പുതിയ LHB കോച്ചിനെ രൂപാന്തരം നടത്തിയിരിക്കുന്നു.. ആദ്യമാതൃകയുടെ ചിത്രങ്ങളാണ് ഇതിനൊപ്പം കൊടുത്തിരിക്കുന്നത്..സാധാരണ 3 Tier LHB കോച്ചിനെയാണ് രൂപാന്തരപ്പെടുത്തിയിരിക്കുന്നത്.. LHB ആയതിനാൽ സാധാരണ ഐസിഎഫ് കോച്ചിനേക്കാൾ ഒരു ക്യാബിൻ കൂടുതൽ കാണും. അതായത് പത്തെണ്ണം. ഓരോ ക്യാബിനിലും 6 ബർത്തും ഉണ്ടാകും.പേഷ്യന്റിന് ഐസൊലേഷനായ് ഒരു ലോവർ ബെർത് മാത്രം നിർത്തി എതിർവശത്തെ മുഴുവൻ ബർത്തും എടുത്ത് കളഞ്ഞിരിക്കുന്നു. എന്നാൽ പേഷ്യന്റ് സൈഡിലെ അപ്പർബർത്ത് മാത്രം നിലനിർത്തി. ഇത് സാധനങ്ങൾ വയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ്.അതുകൊണ്ടുതന്നെ മുകളിലെ ബർത്തുകളിൽ കയറാനുള്ള ലാഡറുകളും ഒഴിവാക്കി ഓരോ ക്യാബിനും പ്ലാസ്റ്റിക് കർട്ടൺ കൊണ്ട് മറച്ചിരിക്കുന്നു.സാധാരണ 110 v സപ്ലെയ്ക്ക് പകരം മെഡികൽ ഉപകരണങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് 230v സപ്ലെ സോക്കറ്റുകൾ അറേഞ്ച് ചെയ്തു.മെഡികൽ ഉപകരണങ്ങൾക്കായ് കൊളുത്തുകളും എക്സ്ട്രാ ബോട്ടിൽ ഹോൾഡറുകളും പിടിപ്പിച്ചിട്ടുണ്ട്.ഡോക്ടർമാർക്കും നേഴ്സുമാർക്കുമുള്ള ക്യാബിനിൽ രണ്ടുഭാഗത്തെയും മിഡിൽ ബർത്ത് മാത്രം ഇളക്കിമാറ്റി ഒപ്പം ഫോൾഡിംഗ് റ്റേബിളും നൽകിയിരിക്കുന്നു. കൂടാതെ മെഡിസിനുകൾക്കായ് ട്രേയും ഒരുക്കിയിരിക്കുന്നു.ഒരു കോച്ചിനു രണ്ട് വശത്തുമായ് നാല് ടോയിലറ്റുകൾ ഉണ്ടാകാറുണ്ട്. ഇതിൽ ഓരോവശത്തും ഓരോ ടോയിലറ്റ് ബാത്രൂം മാത്രമായ് മാറ്റിയിരിക്കുന്നു. സ്ഥലപരിമിതിയെ അഡ്രസ്സ് ചെയ്തുകൊണ്ടുള്ള ഒരു തീരുമാനമാണ്. ഹാൻഡ് ഷവറുകളും കൊടുത്തിരിക്കുന്നു.ബക്കറ്റിൽ വെള്ളം പിടിക്കുന്നതിനായ് ടാപ്പിന്റ് ഉയരവും പുന:ക്രമീകരിച്ചിരിക്കുന്നു.ഒറ്റനോട്ടത്തിൽ ഒരു ഹൈക്ലാസ് ഫെസിലിറ്റി തോന്നിയില്ലെങ്കിലും ഇപ്പോൾ ഈയൊരു മാതൃക സ്വീകരിച്ചതുതന്നെ ഒരു അത്യാസന്ന സാഹചര്യം വന്നാലെന്ത് എന്നതിനെ മുങ്കൂട്ടിക്കണ്ടാണ്. ഒരു കമ്യൂണിറ്റി സ്പ്രെഡ് ഉണ്ടാകുന്ന സാഹചര്യത്തിൽ, കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ ആവശ്യമാകുന്ന ഘട്ടത്തിൽ ഓരോ കോച്ചിനെയും വളരെയെളുപ്പം രൂപാന്തരം വരുത്താനും ആവശ്യമുള്ളയിടങ്ങളിലേക്ക് റയിൽമാർഗ്ഗം എത്തിക്കാനും സാധിക്കും എന്നുള്ളതാണ് ഇതിന്റ്റ് മേന്മ.
ചിത്രങ്ങൾ
**