ചൈനയിലെ കൊറോണ വൈറസ് ബാധ ലോകത്തെ ഭയപ്പെടുത്തുകയാണ്. വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന സ്ഥിരീകരണം വന്നതോടെയാണ് ലോകം ഒന്നടങ്കം ഭീതിയിലായിരിക്കുന്നത്. ഏറ്റവും ഒടുവിൽ 89 വയസ്സുകാരന്‍ കൂടി മരിച്ചതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. ഒരു ഇന്ത്യക്കാരി ഉള്‍പ്പെടെ 200ലധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ആയിരത്തിലധികം പേർ രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലാണ്.

2019 ഡിസംബറിൽ ചൈനയിലെ വൂഹാനിലെ ഹൂബെ പ്രവിശ്യയിലാണ് ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഹൂബെ മത്സ്യ മാര്‍ക്കറ്റിലുള്ളവര്‍ക്കാണ് വൈറസ് ബാധ ആദ്യം കണ്ടെത്തുന്നത്. ഇതോടെ മാര്‍ക്കറ്റ് അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍ മാര്‍ക്കറ്റുമായി ബന്ധപ്പെടാത്തവര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടതോടെ ലോകം ഭീതിയിലാവുകയായിരുന്നു.

ഇപ്പോള്‍ ജപ്പാനിലും ദക്ഷിണ കൊറിയയിലും തായ്‍ലന്‍ഡിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തായ്‍ലന്‍ഡില്‍ രണ്ടുപേര്‍ക്കും ജപ്പാനിലും ദക്ഷിണ കൊറിയയിലും ഓരോ ആള്‍ക്കുമാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ചൈനയില്‍ നിന്ന് എത്തിയവരാണ് ഇവര്‍. ഇതോടെ ലോകരാഷ്ട്രങ്ങള്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിവരുന്നു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.