Connect with us

സംരംഭകവിരുദ്ധതയും സ്യൂഡോ സോഷ്യലിസവും മലയാളികളുടെ കൂടപ്പിറപ്പോ ?

സർവ്വതുറകളെയും അടക്കിഭരിക്കുന്നവരാണ് കോർപറേറ്റുകൾ. നമ്മുടെ നിത്യജീവിതം കോർപറേറ്റ് മയമാണ്. കോർപറേറ്റ് വിരുദ്ധത പറയാൻ ഉപയോഗിക്കുന്ന ഫേസ്ബുക്ക് പോലും ഒരു അസ്സൽ കോർപറേറ്റ് ആണ്. എന്തുകൊണ്ടാണ്

 63 total views

Published

on

സർവ്വതുറകളെയും അടക്കിഭരിക്കുന്നവരാണ് കോർപറേറ്റുകൾ. നമ്മുടെ നിത്യജീവിതം കോർപറേറ്റ് മയമാണ്. കോർപറേറ്റ് വിരുദ്ധത പറയാൻ ഉപയോഗിക്കുന്ന ഫേസ്ബുക്ക് പോലും ഒരു അസ്സൽ കോർപറേറ്റ് ആണ്. എന്തുകൊണ്ടാണ് മലയാളി കോർപറേറ്റ് വിരുദ്ധർ ആയിപ്പോയത് ? അത് മലയാളിയുടെ കപടതയല്ലേ ? സോഷ്യലിസത്തിന്റെ ചിന്താധാരകളെ മനഃപൂർവ്വം മറന്നിട്ടു ഇതാണ് സോഷ്യലിസമെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നതോ തികച്ചും കപടമായ ആശയം. രാധാകൃഷ്ണൻ കളത്തിൽ എഴുതിയ കുറിപ്പ് വായിക്കാം.

Radhakrishnan Kalathil

ചിലൾക്ക് അവരുടെ കോർപ്പറേറ്റ് വിരോധം ശമിപ്പിക്കാനുള്ള ഒരു ഇടമായിരിക്കുന്നു ഇന്ന് ഫേസ് ബുക്ക്‌..😂😂 പലപ്പോഴും അത് മറ്റൊരു ലോക കോർപ്പറേറ്റ് സ്ഥാപനമാണ് എന്ന് മറന്നു കൊണ്ട് തന്നെ. മാത്രമല്ല യുക്തിവാദി ഗ്രൂപ്പുകളിൽപ്പോലും ഇത്തരക്കാരുടെ യുക്തികെട്ട രാഷ്ട്രീയ എഴുത്തുകൾ നിറഞ്ഞു കവിയുന്നു. എക്കാലവും മലയാളികളുടെ കൂടപ്പിറപ്പ് തന്നെയാണെന്ന് തോന്നുന്നു ഈ സംരംഭകവിരുദ്ധതയും സ്യൂഡോ സോഷ്യലിസവും ഇത്തരം വിപ്ലവവീരന്മാർ പക്ഷേ അവരുടെ ഇഷ്ട തരങ്ങളായ രാഷ്ട്രീയക്കാരെയും സിനിമക്കാരെയും സ്പോർട്സ് കാരെയും പാട്ടുകാരെയുമൊക്കെ നിർലോഭം സ്തുതിക്കാൻ ഈ മാധ്യമം ഉപയോഗപ്പെടുത്തുന്നുമുണ്ട്. അത് സ്വാഭാവികം തന്നെ. പക്ഷേ ഇവിടെ സംഭവിക്കുന്ന വിരോധാഭാസം എന്തെന്നാൽ നിങ്ങളും നിങ്ങളുടെ ഇഷ്ട നായകന്മാരും ഒരേ പോലെ ആശ്രയിക്കുന്ന അന്നദാതാക്കളെയാണ് എതിർക്കുന്നത് എന്നാണ്. കാരണം മേൽപ്പറഞ്ഞവരൊക്കെ നൽകുന്നതിനേക്കാൾ എത്രയോ മഹത്തരമായതാണ് കോർപ്പറേറ്റ് നായകന്മാർ സമൂഹത്തിനു നൽകുന്ന സംഭാവന. അതായത് ഒരു സിനിമാനടനോ രാഷ്ട്രീയക്കാരനോ മാറിനിന്നാൽ മറ്റൊരാൾ ആ രംഗത്തേക്ക് വരും.

അവർക്ക് ഒട്ടും പ്രാധാന്യമില്ല എന്നല്ല പറഞ്ഞു വരുന്നത്. പക്ഷേ നമ്മുടെ രാജ്യത്തേ സംബന്ധിച്ചിച്ചിടത്തോളം അതിലും എത്രയോ മടങ്ങ് പ്രാധാന്യമർഹിക്കുന്നവരാണ് രത്തൻ ടാറ്റയും മുകേഷ് അംബാനിയും ലക്ഷ്മി മിത്തലും അസീം പ്രേജിയും ശിവനാടാരുമൊക്കെ. ചിരിക്കരുത്. പച്ച പ്പരമാർത്ഥമാണ്. അവർ പക്ഷേ പബ്ലിസിറ്റി സ്റ്റണ്ട് നടത്താറില്ല.. പ്രെസ്സ് മീറ്റ് നടത്തി നിലപാട് വ്യക്തമാക്കാറില്ല.. ആരോപണമുണ്ടാവുമ്പോൾ വിശദീകരണയോഗം നടത്തി തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ മെനക്കേടാറില്ല. നിങ്ങൾ അംബാനിയെയും അദാനിയേയും ഇത്രമാത്രം അതിക്ഷേപിച്ചിട്ടും അവർ എവിടെയും തിരിച്ചു പ്രതികരിച്ചു കണ്ടിട്ടില്ല. ഇതിനു ഒരു അപവാദം കേരളത്തിലെ ട്വന്റി ട്വന്റി ടീം മാത്രമാണ്. ജനങ്ങൾക്ക്‌ അവരുടെ മഹത്വം ക്ഷിപ്രം ബോധ്യമാവുകയും ചെയ്യുകയുണ്ടായി.

അമേരിക്കയിൽ ട്രമ്പ് പോയി ബൈഡൻ വന്നു. പക്ഷേ നമുക്ക് ഒന്നും സംഭവിച്ചില്ല. അമേരിക്ക അമേരിക്കയുടെ വഴിക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു ചൈനയിൽ ബഹുകക്ഷി രാഷ്ട്രീയമില്ല. എങ്കിലും അവർക്ക്‌ അതുകൊണ്ട് പ്രത്യേകിച്ച് ഒരു ദോഷവുമില്ല. ഇനി ജനാധിപത്യം വന്നാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. കേരളത്തിലെ ഒരു സൂപ്പർ സ്റ്റാർ തെലുങ്കനോ ബംഗാളിക്കോ ആരുമല്ലല്ലോ. ഇനിനമ്മുടെ ഒരു സൂപ്പർ സ്റ്റാർ കൽക്കത്തയിലെ തെരുവിലൂടെ നടന്നാൽ ഒരു കുഞ്ഞും തിരിഞ്ഞു നോക്കില്ല. ഇത്രയേ ഉള്ളൂ ഇവരുടെയൊക്കെ കാര്യം. പക്ഷേ അമേരിക്കയിലെ ബിൽ ഗേറ്റ് വീണാലോ? ട്രമ്പ് വീണത് പോലെ ആയിരിക്കുമോ അത്.. ലോകസമ്പദ് വ്യവസ്ഥ ആടിയുലയുമെന്ന കാര്യം പറയേണ്ടതില്ലല്ലോ.. അതേ അതാണ് കോർപ്പറേറ്റ് നായകന്മാരുടെയും അവരുടെ സ്ഥാപനങ്ങളുടെയും നിർണ്ണായകത്വം! അവർ നമുക്ക് നേരിട്ട് തന്നെ സേവനം തരുന്നവരാണ്. ഉല്പാദന മേഖലയിൽ പ്രത്യക്ഷത്തിൽത്തന്നെ മൂല്യം സൃഷ്ടിക്കുന്നവരാണ്. ഇവരുടെ ഉപജീവികളാണ് മുകളിൽ പറഞ്ഞ മൊത്തം രാഷ്ട്രീയ സിനിമാ കലാ കയീക താരങ്ങൾ എന്ന് പറയാം. കോർപ്പറേറ്റുകൾ സ്പോൺസർ ചെയ്തില്ലെങ്കിൽ മുകളിൽ പറഞ്ഞവർ ഒന്നുമല്ല. ക്രിക്കറ്റ് ദൈവങ്ങൾ കോടികൾ ഉണ്ടാക്കുന്നത് തന്നെ ഇവരെ ആശ്രയിച്ചാണ്. ഇവരുടെ സംഭവന ഇല്ലെങ്കിൽ രാഷ്ട്രീയക്കാരുടെ കഥ തീർന്നു. ഇനി ഇവിടെ അംബാനിയും അദാനിയും പൊളിഞ്ഞു എന്ന് വയ്ക്കൂ. ഇവിടെത്തെ വിപ്ലവ ബുജികളും പ്രസ്ഥാനങ്ങളും ആരെ ചൂണ്ടി ആളുകളെ കൂട്ടും? അവർക്ക് ആകെയുള്ള പ്രചാരണായുധം കൂടി നഷ്ടപ്പെടുകയെ ഉള്ളൂ

ഇനി കോർപ്പറേറ്റ്കളുടെ നിത്യജീവിതത്തിലെ സ്വാധീനം. അത് പ്രത്യേകം വിവരിക്കേണ്ട കാര്യമില്ല. കാലത്ത് ടോയിലെറ്റിൽ പോകുന്നത് മുതൽ തുടങ്ങും കോർപ്പറേറ്റ് ആശ്രിതത്വം. ആസനം തുടക്കാനുള്ള ടോയിലെറ്റ് ടിഷ്യൂ, കഴുകാനുള്ള ലോഷൻ, പല്ല് തേക്കാനുള്ള കളർ പേസ്റ്റ്, മൗത് വാഷ്, ഷേവിങ് ക്രീം, ലേസർ, ലോഷൻ, കുളിക്കാനുള്ള, സോപ്പ്, ഷാംപൂ, കണ്ടീഷണർ, ക്രീം, പെണ്ണുങ്ങൾക്കുള്ള സാനിറ്ററി നപ്കിൻ.. അങ്ങനെ വൃത്തിയും വെടിപ്പും സൗന്ദര്യവും വർദ്ധിപ്പിക്കാനുള്ള ഒരു വക..പിന്നെ ചായ, കാപ്പി . കുറച്ച് സമയം പത്രവായന , ഫേസ് ബുക്ക്‌, പിന്നെ അംബാനിയുടെ കടയിൽ നിന്നും വാങ്ങിയ സാധനങ്ങൾ കൊണ്ടുള്ള നല്ല ഒരു ബ്രേക്ഫാസ്റ്! നല്ല അലക്കിത്തേച്ച ഷർട്ടും പാന്റും. പിന്നെ തുടങ്ങുകയായി സകലമാന ഇലക്ട്രോണിക് ഉപകരണങ്ങളോടുമുള്ള നമ്മുടെ വിധേയത്വം

പിന്നെ സർക്കാരിനെ ആശ്രയിക്കുന്നത് യാത്ര ചെയ്യാൻ കെ എസ് ആർ ടി സി യോ റെയിൽവേയെയോ ആശ്രയിക്കുമ്പോൾ മാത്രമാണ്. അതിന്റെ ഗുണം നിങ്ങൾക്ക് അവിടെ കാണാനും കഴിയും. പിന്നെ ഈ കോർപ്പറേറ്റ് സ്തുതിപാടലിൽ എന്ത് തെറ്റ് പറയാൻ?
ഇനി “കോർപ്പറേറ്റുകൾ ജനങ്ങളെ കൊള്ളയടിച്ച് പരമദരിദ്രരും പട്ടിണിക്കാരുമൊക്കെയാക്കുന്നു” എന്നായിരിക്കും നിങ്ങളിൽ പലരുടെയും പൊള്ളവാദം. ഇത് അധികാരികമായി തെളിയിച്ചു തരാൻ നിങ്ങൾക്ക് സാധിക്കുമോ? നേരെ തിരിച്ചാണ് സംഭവിക്കുക എന്ന് പറയാം. കോർപ്പറേറ്റുകളുടെ പ്രവർത്തനരീതിയിൽ ചില വൈകല്യങ്ങൾ ചൂണ്ടികാട്ടനുണ്ടാവും. അത് പക്ഷേ ഏത് മേഖലയിലും കാണുമല്ലോ. പക്ഷേ അത് ഒരിക്കലും ഇത്രമാത്രം ശത്രുതയോടെ എതിർക്കാനുള്ള ലോജിക് ആവുന്നില്ല. പിന്നെ “ക്രോണി ക്യാപിറ്റലിസമാണെങ്കിൽ അതിന്റെ പഴി കോർപ്പറേറ്റുകളുടെ മീതെ മാത്രമാവരുത്. മത്സരാധിഷ്ഠിത ആഗോള കമ്പോള വ്യവസ്ഥിതിയിൽ അവർക്ക് അത് അവരുടെ നില നിൽപ്പിന്റെ പ്രശ്‌മമാണ്. അതേ സമയം ഇതിലെ മുഖ്യപ്രതികൾ രാഷ്ട്രീയക്കാർ തന്നെയാണ് എന്ന് പറയേണ്ടതായി വരും.
കാര്യങ്ങൾ അങ്ങനെയിരിക്കെ കോർപ്പറേറ്റുകളെ ബന്ധപ്പെട്ട് താത്വികമായ ഒരു അവലോകനം തന്നെയാണ് ഇവിടെ വേണ്ടത്. ഇനി വെറും ലോജിക്കൽ ഫാലസിയും ഏനാന്തം പറച്ചിലുമൊന്നും പോരാ കേട്ടോ. ഉപോൽബലകമായ തെളിവുകൾ നിരത്തണം. തെളിവുകൾ നമ്മെ നയിക്കട്ടെ😜😜.

Advertisement

 64 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema10 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement