നിക്‌സൺ ഗുരുവായൂർ സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘കറക്ഷൻ’ . രണ്ടുമിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് മൂവി ശരിക്കുമൊരു തിരുത്തൽ തന്നെയാണ്. സമൂഹത്തെയും നാമോരോരുത്തരെയും തിരുത്താൻ പോന്ന ആശയം കൈകാര്യം ചെയുന്ന ഈ ചെറിയ സിനിമയുടെ തിരക്കഥ പ്രിയാബാബുവിന്റേതാണ്. ക്യാമറയും എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നതു അമീൻ യാസ് ആണ്.
‘മതസൗഹാർദ്ദ’മെന്നു പേരിട്ട പ്രഹസനങ്ങളും കെട്ടുകാഴ്ചകളും അരങ്ങേറുകയാണ് നമ്മുടെ വർത്തമാനകാല സമൂഹത്തിൽ. ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ചുകൊണ്ട് പിൻസീറ്റ് ഡ്രൈവിംഗ് നടത്തുന്ന മതങ്ങൾ യുദ്ധങ്ങൾക്കും കലാപങ്ങൾക്കും വംശീയ ഉന്മൂലനങ്ങൾക്കും പുരോഹിതചൂഷണങ്ങൾക്കും കാരണമായി ഇന്നും സജീവമാണ്. അതിലെ നല്ല പ്രമാണങ്ങൾ അനുസരിക്കാതെ മോശമായവ മാത്രം കണ്ടെത്തി അനുസരിക്കാൻ മത്സരിക്കുകയാണ് വിശ്വാസികൾ. അങ്ങനെ വരുമ്പോൾ ഞാനാണ് വലുതെന്ന ഭാവം ഓരോ മതവും കൈക്കൊള്ളുന്നു. ഓരോ രാഷ്ട്രത്തിലും മേധേവിത്വം നേടാൻ അവർ മത്സരിക്കുന്നു. തത്ഫലമായി സമ്പത്തു കുമിഞ്ഞുകൂട്ടാനും മതങ്ങളിൽ ഫാസിസ്റ്റ് സംഘടനകളെ വളർത്താനും കാരണമാകുന്നു. ഇങ്ങനെ അടിസ്ഥാനപരമായ വൈരങ്ങൾ കൊണ്ട് മതങ്ങൾ അട്ടഹസിക്കുന്ന ഒരു സമൂഹത്തിലാണ് മതസൗഹാർദ്ദമെന്ന പ്രഹസനം അരങ്ങേറുന്നത്.
കറക്ഷൻ ബൂലോകം ടീവി ഒടിടിയിൽ ആസ്വദിക്കാം
നമ്മുടെ സോഷ്യൽ മീഡിയയിൽ തന്നെ എന്തെല്ലാം കോമഡികൾ ആണ് അരങ്ങേറുന്നത്. മൂന്നു മതങ്ങളുടെ എന്ന് തോന്നിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ചവരെ കൊണ്ട് കാട്ടിക്കൂട്ടുന്ന ‘സൗഹാർദ്ദ’ കോപ്രായങ്ങൾ. എന്നാൽ ഇപ്പോൾ അതിനെ പരിഹസിച്ചു വിമർശിക്കാൻ സമൂഹം തയാറാകുന്നു എന്നതാണ് ആശ്വാസകരം .
മതങ്ങൾ തമ്മിൽ സൗഹാർദ്ദമാണോ വേണ്ടത് അതോ മനുഷ്യസൗഹാർദ്ദമാണോ വേണ്ടത് ? മതങ്ങൾ തമ്മിൽ സൗഹാർദ്ദം പുലർന്നാൽ മനുഷ്യജീവിതം നന്നാകുമോ ? മനുഷ്യന്റെ ജീവിതത്തിൽ മതങ്ങൾ നടത്തുന്ന നീരാളിപ്പിടുത്തം അസ്തമിക്കുമോ ? മനുഷ്യനെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുന്ന കാര്യത്തിൽ മതങ്ങൾ പണ്ടുമുതൽക്ക് തന്നെ വെല്ലുവിളിയാണ്. മതങ്ങൾ തമ്മിൽ സൗഹാർദ്ദം ഉണ്ടായാൽ തന്നെ ഓരോ മതങ്ങളും ഓരോ കൂടാരങ്ങൾ മാത്രമായി തന്നെ നിലകൊള്ളും. വല്ലപ്പോഴും ഒരുമിച്ചു ചായകുടിക്കാൻ ശ്രമിച്ചാൽ സൗഹാർദ്ദമാകുമോ ? ഇല്ല എന്ന് ഉറക്കെ പറയേണ്ടിവരും.
മതം മനുഷ്യനെ സ്വതന്ത്രമാക്കുക. അവനെ വിശ്വാസഭേദമെന്യേ ജീവിക്കാനും പ്രണയിക്കാനും ഒന്നിക്കാനും അനുവദിക്കുക . അങ്ങനെ ജാതി-മതബോധങ്ങളുടെ എല്ലാ ശാസനകളും പ്രമാണങ്ങളും ഉരുകിയൊലിച്ചു നശിച്ചു പോയ്ക്കഴിയുമ്പോൾ വരുംതലമുറകൾക്കു ഏകമായ മാനവികബോധത്തിൽ ജീവിക്കാൻ സാധിക്കണം. മതങ്ങൾ അതിനു തയ്യാറാകില്ല, അതിനാൽ തന്നെ മനുഷ്യർ തന്നെ അത് സാധിക്കണം. അവിടെയാണ് മനുഷ്യസൗഹാർദ്ദത്തിന്റെ ആവശ്യകതയുണ്ടാകുന്നത്. ഒരുപാട് കടമ്പകൾ കടക്കേണ്ട ഈ ലക്‌ഷ്യം മനുഷ്യർ സാധിക്കുമെന്ന പ്രതീക്ഷ വച്ചുപുലർത്താം.
ആ പ്രതീക്ഷ തന്നെയാണ് ഒറ്റനിമിഷത്തെ ചിന്തകൊണ്ട് മതിലിൽ പോസ്റ്റർ ഒട്ടിക്കുന്ന യുവാവിന്റെ പ്രവർത്തിയിലൂടെ ഈ സിനിമ കാണിച്ചുതരുന്നത്. മതങ്ങൾ തമ്മിൽ സൗഹാർദ്ദം പുലർത്തിയിട്ടു ഒരുകാര്യവുമില്ല. അരുണും അലക്‌സും യൂസഫും തമ്മിലാണ് സൗഹാർദ്ദം വേണ്ടത്. അവരിലെ മനുഷ്യനെന്ന ബോധമാണ് ഐക്യം പുലർത്തേണ്ടത്. മതവസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടുള്ള അവരുടെ കെട്ടുകാഴ്ചകളിൽ അല്ല അതുവേണ്ടത് . അവരുടെ മതങ്ങൾ സൗഹാർദ്ദ സമ്മേളനങ്ങൾ സംഘടിപ്പിച്ചാലും അവരെ വേർതിരിക്കുന്ന പ്രതീകങ്ങൾ നിലനിൽക്കുക തന്നെയാണ്. അതാകട്ടെ മതങ്ങൾ അടിച്ചേല്പിച്ചതും. മതങ്ങൾ സൗഹാർദ്ദം പുലർത്തിയാൽ അവരുടെ ബിസിനസുകൾ നന്നായി നടന്നേക്കും അതുകൊണ്ടു അന്നന്ന് അധ്വാനിക്കുന്ന മനുഷ്യ ജീവിതത്തിനു എന്താണ് ഗുണം ? മനുഷ്യരുടെ സൗഹാർദ്ദത്തിന് വിലങ്ങു തടിയായ സകലതും സമൂഹത്തിൽ നിന്നും ഇല്ലാതാക്കുകയാണ് വേണ്ടത്.
ഈയൊരു വലിയ ആശയം കുറഞ്ഞ സമയംകൊണ്ട് പറഞ്ഞ ‘കറക്ഷൻ’ ഒരു നവോഥാനപരമായ ആശയമാണ് പറയുന്നത്, പുരോഗമനപരമായ ആശയമാണ് പറയുന്നത് … കാലഘട്ടം ആവശ്യപ്പെടുന്ന ഈ കലാസൃഷ്ടിയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് എല്ലാവിധ ആശംസകളും.

നിക്‌സൺ ഗുരുവായൂർ ബൂലോകം ടീവിയോട് സംസാരിക്കുന്നു
“ഒരു സിനിമയിൽ നായകനടൻ ആകാൻ ആഗ്രഹിച്ചു നടക്കുന്നൊരു വ്യക്തിയാണ് ഞാൻ. സിനിമയിൽ അഭിനയിക്കണം എന്നതാണ് എന്റെ പാഷൻ. അതിന്റെ ഭാഗമായി കുഞ്ഞുകുഞ്ഞു ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കുന്നുണ്ട്. വെബ്‌സീരീസുകളിൽ അഭിനയിക്കുന്നുണ്ട്. എന്റെ വീടിനടുത്താണ് ശിവജി ഗുരുവായൂർ സാറിന്റെ വീട്. നാടകങ്ങളിൽ സാറിന്റെ കൂടെ അഭിനയിക്കാൻ പറ്റുന്നുണ്ട്. പിന്നെ ഞാനൊരു മജീഷ്യൻ ആണ്. പ്രോഗ്രാമുകളിൽ മാജിക്കും ഡാൻസും മിക്സ് ചെയ്തിട്ടുള്ളൊരു ഇനം അവതരിപ്പിക്കുന്നുണ്ട്. അത്തരത്തിൽ ഒന്നര രണ്ടു മണിക്കൂർ ഒക്കെയുള്ള ഷോസ് ഞാൻ ചെയുന്നുണ്ട്. അങ്ങനെ കലാപരമായി ഓരോ സ്റ്റെപ് വച്ച് മുന്നേറി സിനിമയിൽ എത്തിപ്പെടുക എന്നതാണ് എന്റെ ഒരു ലക്‌ഷ്യം.അങ്ങനെ കലാപരമായ പഠനത്തിന്റെ ഭാഗമായിട്ടാണ് ഞാൻ ഇത്തരം ചെറിയ ചെറിയ ഫിലിമുകൾ ചെയുന്നത് . നമ്മുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ചെയ്യാൻ പറ്റുന്നത് പോലെ ചെയ്തു. ഞാൻ കലാപരമായ സിനിമാപരമായ പഠനം ഒന്നും ചെയ്തിട്ടില്ല. എംബിഎ ഫിനാൻസ് ആണ് പഠിച്ചത്. ജോലിയും ഒരു സൈഡിൽ നടക്കുന്നുണ്ട്. പക്ഷെ പാഷൻ സിനിമയാണ്…അതിൽ എത്തപ്പെടുക എന്നതാണ്. ”
കറക്ഷൻ ഷോർട്ട് മൂവിയെ കുറിച്ച് നിക്‌സൺ
“ഇങ്ങനെയൊരു കൺസപ്റ്റിൽ ഒരു ഷോർട്ട് ഫിലിം ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഞാൻ ഇടയ്ക്കു ഫേസ്ബുക്കിലും വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും ഒക്കെ കാണാറുണ്ട് ..ഒരു ഫെസ്ടിവൽസ് ഒക്കെ വരുമ്പോൾ ഹിന്ദു വസ്ത്രധാരിയായ ഒരാൾ ഇസ്ലാമിക വേഷധാരിയായ ഒരാൾ ക്രിസ്തീയ വേഷധാരിയായ ഒരാൾ …ഇങ്ങനെ കുട്ടികളെ വച്ചിട്ടുപോലും വെറുതെ ഫോട്ടോഷൂട്ടുകൾ ചെയുക . അതിപ്പോൾ കണ്ടുവരുന്നുണ്ട്. ഞങ്ങൾ അഞ്ചാറ് പേരുള്ള ഒരു ഫ്രണ്ട് സർക്കിൾ ഉണ്ട്. നമ്മുടെ ലക്‌ഷ്യം സിനിമയാണ്. നമ്മുടെ ചർച്ചകൾ എല്ലാം സിനിമകളെ കുറിച്ചാണ്. അങ്ങനത്തെ ചർച്ചകളിൽ ഒന്നിൽ ഇരുന്നു സംസാരിച്ചപ്പോൾ ആണ് ഈയൊരു ആശയം രൂപപ്പെട്ടത് . എന്തിനാണ് ഇങ്ങനെയൊരു വേർതിരിവ് ? “
നിക്‌സൺ ഗുരുവായൂർ ശബ്‌ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”Nixon guruvayoor” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/02/cf.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
“മതസൗഹാർദ്ദ സമ്മേളനങ്ങളിൽ തന്നെ വേർതിരിവാണ് കാണാൻ സാധിക്കുന്നത് “
“മതസൗഹാർദ്ദ സമ്മേളനങ്ങളിൽ കാണാറുണ്ട് , ഓരോ സ്റ്റേജിൽ ഓരോ മതത്തിന്റെ പ്രതിനിധികൾ ആയി ഓരോ മതപണ്ഡിതന്മാരെ ഇരുത്തുമ്പോഴും അവിടെ ഒരു സെപറേഷൻ ആണ് ശരിക്കും നമുക്ക് ഫീൽ ചെയുന്നത്. മൂന്നും മൂന്നു തരത്തിൽ ആയതുകൊണ്ടാണല്ലോ അങ്ങനെയൊരു സമ്മേളനം തന്നെ നടക്കുന്നത് . നമ്മളെല്ലാം ഒന്നാണ് എന്ന് അവർ അവിടെ പറഞ്ഞാലും നമ്മൾ എല്ലാം സെപറേറ്റ് ആണെന്ന വേർതിരിവ് അവിടെ കാണിക്കുന്നുണ്ട്. അതാണ് മതത്തിലെ പണ്ഡിതന്മാർക്ക് അവരവരുടെ മതം തന്നെയാണ് വലുത്. നമ്മുടെ കണ്മുന്നിൽ അനുദിനം കാണുന്ന സംഭവങ്ങൾ ആണ് ഇതെല്ലാം . ഇതൊക്കെ തിരുത്തേണ്ട കാലമായില്ലേ… നമുക്ക് ഇങ്ങനെയൊരു വേർതിരിവ് വേണോ …ഇങ്ങനെയൊക്കെയുള്ള ചർച്ചകളിലൂടെയാണ് നമുക്ക് ഇങ്ങനെയൊരു കൺസപ്റ്റ് കിട്ടുന്നത്. അങ്ങനെയാണ് ഒരു ഷോർട്ട് ഫിലിം ആക്കാം എന്ന ചിന്ത വരുന്നത് എന്നാൽ കുറെ വിഷ്വൽസ് ഒക്കെ ആഡ് ചെയ്തിട്ട് പത്തിരുപത് മിനിട്ടുള്ള ഒരു വർക്ക് ..അങ്ങനെ വേണ്ട എത്രത്തോളം ചുരുക്കി പറയാൻ സാധിക്കുമോ അത്രത്തോളം ചുരുക്കിയിട്ടു ജങ്ങളിലേക്കു എത്തിക്കുക. ഇതായിരുന്നു ലക്‌ഷ്യം.”
കറക്ഷൻ ബൂലോകം ടീവി ഒടിടിയിൽ ആസ്വദിക്കാം
രണ്ടുമിനിട്ടിൽ അത്രമാത്രം ഒതുക്കി ചെയ്യാനുള്ള കാരണം നിക്‌സൺ പറയുന്നു
“അങ്ങനെ നമ്മളിത് ചെയ്യാൻ തീരുമാനമെടുത്തു. നമ്മളുടെ കൈയിൽ ഉള്ള സാധനങ്ങൾ വച്ചിട്ട് ഷൂട്ട് ചെയ്യാൻ ആണ് തീരുമാനിച്ചത്. അങ്ങനെ മൊബൈലിൽ ചെയ്യാനുള്ള തീരുമാനം വന്നത്. വലിയ ക്യാമറയൊന്നും നമ്മുടെ കൈയിൽ ഇല്ല. ഒരു എഡിറ്റിങ് സ്റ്റുഡിയോ മാത്രമേ ഉണ്ടയായിരുന്നുള്ളൂ. ചേറ്റുവയിൽ ഉള്ള റഫീഖ് കാം കോയിൻസ് എന്ന.. കാം കോയിൻ പ്രൊഡക്ഷൻ എന്നൊരു എഡിറ്റിങ് സ്റ്റുഡിയോ . പിന്നെ നമ്മൾ ഫൈനാഷ്യലി ആരുമത്ര നല്ല നിലയിലല്ല. അങ്ങനെയിരിക്കുമ്പോഴാണ് കൈയിലുള്ള മൊബൈൽ വച്ച് എന്തുകൊണ്ട് ചെയ്തുകൂടാ എന്നൊരു ചിന്ത വന്നത്. അങ്ങനെയാണ് മാക്സിമം രണ്ടുമിനിറ്റ് കൊണ്ട് എനിക്ക് പറയാൻ തോന്നിയ കാര്യം വ്യക്തമായി തന്നെ പറഞ്ഞത്. ”
“പ്രേക്ഷകരുടെ അഭിപ്രായം സന്തോഷം നൽകുന്നു “
“അത് ആൾക്കാരിലേക്കു എത്തിയെന്നു കറക്ഷൻ റിലീസ് ചെയ്തതിനു ശേഷമുള്ള പ്രേക്ഷരുടെ അഭിപ്രായത്തിൽ നിന്നും മനസ്സിലായിട്ടുണ്ട്. നമ്മൾ എന്താണോ ഉദ്ദേശിച്ചത്… ആ ഒരു കറക്ഷൻ അത് ജാനങ്ങളിലേക്കു എത്തിക്കാൻ സാധിച്ചു. ആ ബോധ്യം എനിക്കുണ്ടായി അതിൽ സന്തോഷം. ഹാപ്പിയാണ് ഇപ്പോൾ.. ”

കറക്ഷന്റെ സാങ്കേതിക പ്രവർത്തനങ്ങൾ, സാങ്കേതിക പ്രവർത്തകർ
‘കറക്ഷൻ’ ഷൂട്ട് ചെയ്തിരിക്കുന്നത് ഒരു മോർണിംഗ് ടൈമിൽ ആണ്. അതിനെ രാത്രി മോഡിലേക്ക് മാറ്റിയതാണ്. അതിന്റെ പ്രധാനപങ്ക് വഹിച്ചത് ക്യാമറയും എഡിറ്റിങ്ങും ഒരുപോലെ ചെയ്ത അമീൻ യാസ് ആണ്. നമ്മുടെ സുഹൃത്താണ്..നമ്മുടെ സിനിമാ ചർച്ചകളിൽ ഒക്കെ ഉള്ള ആളാണ് . ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത് പ്രിയാ ബാബു ആണ്. പ്രിയ എന്റെ വൈഫ് ആണ്. അത്തരത്തിൽ മൂന്നുനാല് ആളുകൾ ചേർന്ന ചർച്ചയിൽ രൂപം കൊണ്ടൊരു കൺസപ്റ്റ് ആണ് ഇത്. റഫീഖ് ആണ് ഏറ്റവുമധികം പ്രചോദനം നൽകിയത്. ഇത് ചെയ്യണം..നിനക്കതിനു പറ്റും എന്ന് കൂടെ നിന്ന് സപ്പോർട്ട് ചെയ്തത് റഫീഖ് കാം കോയിൻസ് ആണ്. അത്തരത്തിലൊക്കെ രൂപംകൊണ്ടൊരു രണ്ടുമിനിറ്റ് സൃഷ്ടിയാണ് കറക്ഷൻ എന്ന ഷോർട്ട് ഫിലിം.”
“ബൂലോകം ടീവി പോലൊരു പ്ലാറ്റ്‌ഫോമിൽ നമ്മളെ പോലുള്ള കൊച്ചുകലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും നമ്മുടെ ഒരു ചെറിയ എഫേർട്ട് ഏറ്റെടുക്കാനും തയ്യാറായതിൽ ഒരുപാട് സന്തോഷം . ഞങ്ങളുടെ നന്ദി അറിയിക്കുകയാണ്. നന്ദി…”
കറക്ഷൻ ഷോർട്ട് മൂവിക്കു വേണ്ടി തിരക്കഥ നിർവഹിച്ച പ്രിയാബാബു ബൂലോകം ടീവിയോട് സംസാരിക്കുന്നു
[zoomsounds_player artistname=”BoolokamTV Interview” songname=”Priya Babu” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/02/priya-final.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
*****
കറക്ഷൻ ഷോർട്ട് മൂവിക്കു വേണ്ടി ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ച അമീൻ യാസ് ബൂലോകം ടീവിയോട് സംസാരിക്കുന്നു
[zoomsounds_player artistname=”BoolokamTV Interview” songname=”Ameen Yaaz” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/02/ameenfnal.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
*****
കറക്ഷൻ ഷോർട്ട് മൂവിയുടെ ആശയം റഫീഖ് കാം കോയിൻസിന്റെ ആണ്. റഫീഖ് ബൂലോകം ടീവിയോട് സംസാരിക്കുന്നു
[zoomsounds_player artistname=”BoolokamTV Interview” songname=”Rafeek Cam Coins” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/02/rafi.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
*****
short film : Correction
Direction : Nixon guruvayoor
Script : Priya Babu
Camera & Editing : Ameen Yaaz
Concept : Rafeek Cam Coins
CORRECTION Sri.Sivaji Guruvayoor റിലീസ് ചെയ്യുന്നു
**********************************************************