ജനറല്‍ ടിക്കറ്റെടുത്ത് റിസേര്‍വ്ട് കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുക എന്നത് നമ്മളില്‍ പലരും ചെയ്യുന്ന കാര്യമാണ്. ചിലപ്പോള്‍ അബദ്ധത്തില്‍ കയറിപ്പോകുന്നത് ആയിരിക്കാം. അത്തരം യാത്രക്കാരുടെ കയ്യില്‍ നിന്നും കൈക്കൂലി വാങ്ങുവാനായി ടിടിഇമാര്‍ ഒരുമ്പെട്ടു ഇറങ്ങിയാലോ. അത്തരമൊരു ടിടിഇയെ കയ്യോടെ പിടികൂടി യൂട്യൂബിലിട്ടത് നമ്മള്‍ കാണേണ്ട കാഴ്ചയാണ്.

ഇങ്ങനെ കയറുന്ന യാത്രക്കാരില്‍ നിന്നും പൂനെ മുംബൈ ട്രെയിനിലെ ടിടിഇ ആയ ഷിന്റെ വാങ്ങിയത് 30 ഉം 50 ഉം 100 ഉം രൂപയാണ്. യാത്രക്കാര്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതും ഇയാള്‍ കിടന്നു പരുങ്ങുന്നതും മറ്റൊരു യാത്രക്കാരന്‍ തന്നെ എടുത്ത വീഡിയോയില്‍ വ്യക്തമായി കാണാം.

Advertisements