Jithin Rahman
Cosmos: A Personal Voyage (1980)
IMDb: 9.3/10
Director: Adrian Malone
Msone no. 3152
Malayalam sub ✅
Carl Sagan, Ann Druyan, Steven Soter എന്നിവരുടെ രചനയിൽ Adrian Malone സംവിധാനം ചെയ്ത് 1980 ൽ പുറത്തിറങ്ങിയ 13 എപ്പിസോഡുകളുള്ള മിനി സീരീസാണ്
Cosmos: A Personal Voyage.
വിഖ്യാത അമേരിക്കൻ ജ്യോതിശാസ്ത്രഞ്ജനും എഴുത്തുകാരനും ശാസ്ത്ര പ്രചാരകനുമായിരുന്ന കാൾ സാഗനാണ് ഈ പരമ്പരയുടെ അവതാരകൻ. ലളിതമായ ഭാഷയിൽ ശാസ്ത്രത്തെ അവതരിപ്പിക്കുകയെന്ന ഏറെ വെല്ലുവിളികൾ നിറഞ്ഞ ഉദ്യമത്തെ ശാസ്ത്രം, മതം, ചരിത്രം, തത്ത്വചിന്ത, തുടങ്ങി നിരവധി മേഖലകളെ ഒരേസമയം കൂട്ടിയിണക്കിക്കൊണ്ട് ഭംഗിയായി സാഗൻ നിർവഹിക്കുന്നുണ്ട്.പ്രപഞ്ചത്തിൻ്റെ തുടക്കം, പരിണാമം, ജ്യോതിഷം, മതം, മനുഷ്യ സംസ്കാരം, ഐതിഹ്യങ്ങൾ, സ്പേസ് ടൈം കൺസപ്റ്റ് , അന്യഗ്രഹ ജീവികൾ, ഗ്രഹങ്ങൾ, മനുഷ്യർ നേരിടുന്ന വെല്ലുവിളികൾ, അവയുടെ പരിഹാരങ്ങൾ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ, ഒരു മണിക്കൂർ മാത്രം ദൈർഘ്യമുള്ള 13 എപ്പിസോഡുകളിലായി ഇതിൽ ചർച്ച ചെയ്യുന്നു.
“ഒരു കാര്യത്തെ എത്ര നന്നായി മനസ്സിലാക്കി എന്നത്, അതേ കാര്യത്തെ എത്ര ലളിതമായി വിവരിക്കാൻ കഴിയുന്നു എന്നതിൽ നിന്നും മനസ്സിലാക്കാമെന്ന്” ഐൻസ്റ്റീൻ പറഞ്ഞിട്ടുണ്ട്. ഈ സീരിസിൻ്റെ അവതരണ രീതി കാണുമ്പോൾ അതിൽ കാര്യമുണ്ടെന്ന് നമുക്ക് കാണാം. അത്ര ലളിതമായാണ് സങ്കീർണ്ണമായ ഓരോ ആശയങ്ങളെയും, തൻ്റെ ഘനഗംഭീര സ്വരത്തിൽ കാൾ സാഗൻ വിശദീകരിക്കുന്നത്…ഈ ഷോ ഒരു യഥാർത്ഥ മാസ്റ്റർപീസ് ആണ്, അന്നും ഇന്നും!!
അക്കാലത്തെ ഏറ്റവും മികച്ച കമ്പ്യൂട്ടർ ഗ്രാഫിക്സുകൾ ഉപയോഗിച്ച് നിർമ്മിച്ച ഈ സീരിസിൻ്റെ മറ്റൊരു പ്രധാന ആകർഷണം, ഇതിൻ്റെ ബാക്ഗ്രൗണ്ട് മ്യൂസിക് ആണ്. Vangelis എന്ന അനുഗ്രഹീത സംഗീതജ്ഞൻ്റെ അപാരമായ കഴിവ് ഇതിലെ ഓരോ എപ്പിസോഡുകളിലും തെളിഞ്ഞു കാണാം. ലോകമെമ്പാടുമായി 60 കോടിയിലേറെ ആളുകൾ വീക്ഷിച്ച ഈ പരമ്പരയുടെ സംപ്രേക്ഷണത്തിന് ശേഷം, പൊതുജനങ്ങളിൽ ശാസ്ത്രത്തോടുള്ള താൽപ്പര്യം വർധിച്ചതായി പല പഠനങ്ങളും അഭിപ്രായപ്പെട്ടിട്ടുണ്ട്.
പിൽക്കാലത്ത് ഇതേ പരമ്പരയുടെ സീക്വലിൻ്റെ അവതാരകനായി വന്ന Neil deGrasse Tyson നും, അതിൻ്റെ പ്രൊഡ്യൂസർ ആയ Seth MacFarlane (creator of Family Guy series) അവരിൽ ചിലർ മാത്രം. “ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും മഹത്തായ ശാസ്ത്ര പരമ്പര” എന്ന് പല നിരൂപകരും വാഴ്ത്തുന്ന ഈ സീരീസ് ശാസ്ത്ര കുതുകികൾക്കും, വിദ്യാർത്ഥികൾക്കും ഒരുപോലെ ഇഷ്ടമാകുമെന്ന് തീർച്ച.
Truly, A Must Watch! Cheers to Dr Sagan, may he always be remembered ♥️
ഫുൾ എപ്പിസോഡ് വീഡിയോ