ഒരു ട്രെയിനുണ്ടാക്കാൻ എത്ര ചെലവ് വരും ?
ഒരു തീവണ്ടിയുടെ ഏറ്റവും വിലപിടിപ്പുള്ള ഭാഗം അതിൻെറ എഞ്ചിനാണ്. ഓരോ കോച്ചിലും എന്തെല്ലാം സൗകര്യങ്ങളാണോ ഉള്ളത് അതിൻെറ അടിസ്ഥാനത്തിലായിരിക്കും ട്രെയിനിന്റെ മൊത്തം ചെലവ് എന്താണെന്ന് നിശ്ചയിക്കുക. സാധാരണ പാസഞ്ചർ ട്രെയിനുകൾക്ക് സ്ലീപ്പർ കോച്ചുകളുള്ള ട്രെയിനുകളേക്കാൾ നിർമ്മാണച്ചെലവ് സ്വാഭാവികമായും കുറവായിരിക്കും. എന്നാൽ എസി കോച്ചുകളുടെ നിർമ്മാണത്തിന് ചെലവ് കൂടും. സ്ലീപ്പർ കോച്ചുകൾക്ക് ഇരുമ്പിൻെറ ജനാലകളും മറ്റും മതിയാവും. എന്നാൽ എസി കോച്ചുകൾക്ക് ഗ്ലാസ് തന്നെ വേണം. അതിന് ചെലവ് വർധിക്കും. എസി കോച്ചുകളുടെ നിർമ്മാണത്തിന് അത് കൂടാതെയും അധിക ചെലവുകളുണ്ട്. ഇത്തരത്തിലുള്ള സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീവണ്ടി നിർമ്മിക്കുന്നതിന് ചെലവ് കൂടുകയും, കുറയുകയും ചെയ്യുക.
രാജധാനി എക്സ്പ്രസ് (Rajdhani Express) ട്രെയിൻ ഉണ്ടാക്കാൻ 75 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേക്ക് (Indian Railway) ചെലവ് വന്നത്. അതേസമയം, ഒരു പാസഞ്ചർ ട്രെയിൻ (Passenger Train) ഉണ്ടാക്കുന്നതിനുള്ള ചെലവ് 50 കോടി രൂപയാണ്. എന്നാൽ 24 കോച്ചുകളുള്ള എക്സ്പ്രസ് ട്രെയിനുകളുടെ (Express Train) കാര്യത്തിൽ തുകയുടെ കാര്യത്തിൽ വ്യത്യാസമുണ്ട്. ഇന്ത്യൻ റെയിൽവേ പുതിയതായി പുറത്തിറക്കാൻ പോവുന്ന 16 കോച്ചുകളുള്ള സെമി ഹൈ സ്പീഡ് വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ ട്രെയിനിന് ഏകദേശം 115 കോടി രൂപയാണ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത് . കോച്ചുകൾ കുറയുന്നതിനാൽ തീവണ്ടിയുടെ മൊത്തം ചെലവിലും കുറവുണ്ടാവും.
ഇത് കൂടാതെ പുതിയൊരു ബുള്ളറ്റ് ട്രെയിൻ പദ്ധതി കൂടി ഇന്ത്യൻ റെയിൽവേ ആരംഭിക്കാൻ പോവുകയാണ്. ഏകദേശം 1.10 ലക്ഷം കോടി രൂപയാണ് ഈ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. അഹമ്മദാബാദിനെയും , മുംബൈയെയും ബന്ധിപ്പിച്ച് കൊണ്ടാണ് ഈ ബുള്ളറ്റ് ട്രെയിൻ റൂട്ട് ആരംഭിക്കുന്നത്. 2023ൽ ഇതിൻെറ പ്രവർത്തനം ആരംഭിക്കും.
യാത്രാ ട്രെന്‍ഡുകളിൽ ഇടം പിടിക്കുന്ന ബേബിമൂണ്‍ കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
പ്രസവത്തിന് നാളുകള്‍ എണ്ണിയിരിക്കുന്ന ഗര്‍ഭിണികള്‍ക്ക് ഭര്‍ത്താവിനൊപ്പം ഒരു യാത്ര പോകാന്‍ ആഗ്രഹമുണ്ടാകും . പ്രസവത്തിന് മുന്നേ ദമ്പതികള്‍ നടത്തുന്ന വിനോദയാത്രയ്ക്ക് പറയുന്നതാണ് ബേബിമൂണ്‍ .ലോകമെങ്ങുമുള്ള മെട്രോ നഗരങ്ങളില്‍ താമസിക്കുന്ന ഗര്‍ഭിണികളുടെയും, കുട്ടിക്ക് ആദ്യമായി ജന്മം നല്‍കിയ അമ്മമാരുടെയും ഇടയിൽ ഒരു അന്താരാഷ്ട്ര കമ്പനി നടത്തിയ സര്‍വ്വേ പ്രകാരം ( കോക്സ് ആന്‍ഡ് കിംങ്സ് സർവ്വേ ) 82 ശതമാനം ഗര്‍ഭിണികളും രണ്ടാമത്തെ മൂന്നുമാസക്കാലം ബേബിമൂണിന് പോകാന്‍ ആഗ്രഹിക്കുന്നവരാണ്. 72 ശതമാനം കടിഞ്ഞൂല്‍ ഗര്‍ഭിണികളും ബേബി മൂണ്‍ യാത്ര പോയവരാണ്. 65ശതമാനം സ്ത്രീകള്‍ക്കും അന്താരാഷ്ട്ര യാത്രകളോടാണ് താല്പര്യം. അതേസമയം, 77 ശതമാനം സ്ത്രീകള്‍ക്കും സ്വന്തം ഭര്‍ത്താവിനോടൊപ്പം മാത്രം യാത്ര പോകാനാണ് താല്പര്യം .അതായത് കുടുംബത്തോടൊപ്പം യാത്ര ചെയ്യാനുള്ള തീരുമാനം ആര്‍ക്കുമില്ലായിരുന്നു.
സാധാരണയായി ബേബിമൂണ്‍ യാത്രകളില്‍ ബുദ്ധിമുട്ട് കുറഞ്ഞ യാത്രകളാണ് തിരഞ്ഞെടുക്കേണ്ടത്. ഡെസ്റ്റിനേഷനുകൾ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ സുരക്ഷയും, യാത്രാദൂരവും, മെഡിക്കല്‍ സൗകര്യവും നോക്കിയിരിക്കണം. സാഹസിക യാത്രകളോട് 97ശതമാനം പേര്‍ക്കും താല്പര്യം ഇല്ലായിരുന്നു. സാധാരണ യാത്രകള്‍ക്കായിരുന്നു സര്‍വ്വേയില്‍ പങ്കെടുത്തവര്‍ക്ക് കൂടുതൽ താല്പര്യം. കോക്സ് ആന്‍ഡ് കിംങ്സ് സർവ്വേ പ്രകാരം പങ്കെടുത്ത 82ശതമാനം പേരും അഞ്ച് മുതല്‍ ഏഴ് ദിവസം വരെയുള്ള ബേബി മൂണ്‍യാത്രയാണ് തിരഞ്ഞെടുത്തത്. ബാക്കിയുള്ളവര്‍ അഞ്ച് ദിവസത്തില്‍ താഴെയുള്ള യാത്രയാണ് തിരഞ്ഞെടുത്തത്.