Connect with us

Entertainment

അയാളുടെ അനുവാദമില്ലാതെ അയാളെ ‘അവൻ’ പിന്തുടരുകയാണ്

Published

on

SHYAMBESH BABU N സംവിധാനം ചെയ്ത കൌണ്ട് ലെസ്സ് ഒരു ഹൊറർ മൂഡിൽ കഥപറഞ്ഞുകൊണ്ടു ഒ സി ഡി അഥവാ ഒബ്സസ്സീവ് കംപൽസീവ് ഡിസോർഡർ എന്ന മാനസിക പ്രശ്നത്തെയാണ് വരച്ചുകാട്ടുന്നത്. ഒരു യുവാവിന്റെ അസ്വാഭാവികമായ പെരുമാറ്റ രീതികളും അയാളുടെ തോന്നലുകളും അതുണ്ടാക്കുന്ന ഭയവും സംശയങ്ങളും ആണ് ഈ ഷോർട്ട് മൂവിയിൽ കാണിക്കുന്നത്. obsessive compulsive disorder ന്റെ പ്രധാന ഘടകങ്ങൾ ഒബ്സെഷനുകളും കംപൽഷനുകളുമാണ്. സംശയങ്ങളും അവ ദുരീകരിക്കാനുള്ള പ്രവർത്തികളും മനുഷ്യരിൽ സ്വാഭാവികമായും സർവ്വസാധാരണമായും കണ്ട് വരുന്നു. എന്നാൽ ഇത് ഗൗരവസ്വഭാവം ആർജ്ജിക്കുമ്പോൾ ആ വ്യക്തിയുടെ നിയന്ത്രണത്തിൽ അല്ലാതെയാകുന്നു .അത്തരമൊരു ആളാണ് കഥയിലെ അയാൾ .

COUNTLESSS ന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

കാട്ടിലൂടെ നടക്കുമ്പോൾ അയാൾക്കൊരു മരപ്പാവ (ഒരു specs holder) കിട്ടുന്നു. അതെടുത്തു വൃത്തിയാക്കി മരപ്പൊത്തിൽ വയ്ക്കുന്നു. അപ്പോൾ ആ പാവ വൃദ്ധയുടെ സ്വരത്തിൽ വിളിക്കുന്നു . നിലത്തുവീണ കണ്ണട എടുത്തുകൊടുക്കാൻ അപേക്ഷിക്കുന്നു. അയാൾ ഓരോ തവണ അതെടുത്തു മരപ്പാവയുടെ കണ്ണിൽ വച്ച് കൊടുത്തിട്ടു നടക്കുമ്പോഴും പാവ അയാളെ തിരിച്ചു വിളിക്കുകയാണ്, നോക്കുമ്പോഴെല്ലാം കണ്ണട വീണ്ടും നിലത്തുകിടക്കുന്നതായാണ് അയാൾ കാണുന്നത്. ഒടുവിൽ ഭയന്ന് അയാൾ ഓടുകയാണ്. അതയാളുടെ സ്വപ്നമാകാം ..താളം തെറ്റിയ മനസിന്റെ പ്രതിഫലനമാണ് ഇത്തരം സ്വപ്‌നങ്ങൾ. അയാളുടെ ഓരോ പ്രവർത്തിയും അത് ഉറപ്പിക്കുന്നതാണ്. തന്റെ ബോധമനസുകൊണ്ടു അയാൾ ആവർത്തിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ അബോധത്തിലും അയാളെ പിന്തുടരുകയാണ് . പൂട്ടിയ ഗേറ്റ് പിന്നെയും പൂട്ടിയെന്നു ഉറപ്പുവരുത്തുക, അടച്ച വാതിലിന്റെ കൊളുത്ത് വീണ്ടും ഇട്ടെന്ന് ഉറപ്പു വരുത്തുക . അതെ ..അയാൾ അറിയാതെ അയാളെ ‘അവൻ’ പിന്തുടരുകയാണ്.

(നമുക്ക് നമ്മളെതന്നെ, നമ്മുടെ ചിന്തകളെത്തന്നെ നിയന്ത്രിക്കാൻ പറ്റാത്ത തരത്തിൽ അനിയന്ത്രിതവും അകാരണവുമായി മനസ്സിലേക്ക് ഇടിച്ചുകയറി നമ്മെ ‘ഭരിക്കുന്ന’/’മഥിക്കുന്ന’, വേണ്ടാത്ത ചിന്തകളാണ്‌ ഒ സി ഡിയുടെ തുടക്കം. നാം ശക്തമായി ചെറുക്കാൻ ശ്രമിച്ചാലും സാധിക്കാതെവരുമ്പോൾ , ഇത്തരം ചിന്തകൾക്ക് വിധേയനായി പ്രവർത്തിക്കേണ്ടി വരുന്ന സാഹചര്യങ്ങളെയോ രോഗാവസ്ഥകളെയോ ഡോക്ടർമാർ ഒ സി ഡി അഥവാ ഒബ്സസ്സീവ് കംപൽസീവ് ഡിസോർഡർ എന്ന് പറയുന്നു.ലോക ജനസംഖ്യയില്‍ 2 മുതല്‍ 3 ശതമാനം വരെ ആളുകള്‍ക്ക് ഈ രോഗമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

SHYAMBESH BABU N

SHYAMBESH BABU N

അഥവാ …മനസ്സിനുള്ളിലേക്ക് ആവർത്തിച്ചു കടന്നു വരുന്ന അസ്വസ്ഥതയുളവാക്കുന്ന ചിന്തകളോടും ദൃശ്യങ്ങളോടും ഒരു വ്യക്തി അറിയാതെ തന്നെയുണ്ടാകുന്ന ആസക്തിയെയാണ് ‘ഒബ്‌സഷൻസ്’ (obsessions) എന്ന് വിളിക്കുന്നത്. ഈ ചിന്തകൾ യാഥാർത്ഥമല്ല എന്ന് അനുഭവിക്കുന്ന ആൾക്കു തന്നെ അറിയാമെങ്കിലും അവയെ ഒഴിവാക്കാനോ ഇല്ലാതാക്കാനോ കഴിയുന്നില്ല. ഇത്തരം ചിന്തകൾ നിരന്തരമായി മനസ്സിലേക്ക് കടന്നുവരുമ്പോൾ നെഞ്ചിടിപ്പ്, വെപ്രാളം, വയറെരിച്ചിൽ, വിറയൽ, അമിതവിയർപ്പ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. ഈ അവസ്ഥയെ മറികടക്കാനായി ആ വ്യക്തി ചെയ്യുന്ന ആവർത്തന സ്വഭാവമുള്ള പ്രവൃത്തികളെയാണ് “കം‌പൽ‌ഷനുകൾ” (compulsions) എന്ന് വിളിക്കുന്നത്. ഇങ്ങനെ ഒബ്‌സഷനുകളും കംപൽഷനുകളും ഒത്തുചേരുന്ന രോഗാവസ്ഥയാണ് ഒബ്സസ്സീവ് കംപൽസീവ് ഡിസോഡർ. നമ്മുടെ യുക്തിക്കും ബോധത്തിനും നിരക്കാത്ത അനേകായിരം ചിന്തകളുടെ അത്യന്തം അപകടകരയമായ ഭാവനാലോകത്ത് വീണുപോയവരുണ്ട് : കടപ്പാട് )

ഇംഗ്ലീഷ് ഫുട്ബോൾ തരാം ഡേവിഡ് ബെക്കാം തനിക്കു ഈ പ്രശ്നങ്ങൾ ഉണ്ടെന്നു പുറത്തു പറഞ്ഞിരുന്നു . നോർത്ത് 24 കാതം എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഹരികൃഷ്ണൻ എന്ന അമിത വൃത്തിക്കാരനെ ഓർമയില്ലേ ? തനിക്കുചുറ്റും അഴുക്കും പൊടിപടലങ്ങളും എന്ന് വിശ്വസിച്ചു അമിത വൃത്തികാണിക്കുന്ന ഹരികൃഷ്ണൻ  . അഹം എന്ന സിനിമയിലെ മോഹൻലാൽ അവതരിപ്പിച്ച സിദ്ധാർത്ഥൻ എന്ന അമിതവൃത്തിക്കാരന്റെ ഭൂതകാലജീവിതം ഓർമയില്ലേ? താനൊരു രോഗാണുവലയത്തിൽ ആണ് ജീവിക്കുന്നതെന്ന് തോന്നലിൽ ദിവസം മൂന്നുനേരം ഡിറ്റോൾ വെള്ളത്തിൽ കുളിച്ച സിദ്ധാർഥൻ.  എല്ലാം ഇത്തരം രോഗാവസ്ഥയാണ്. പ്രബുദ്ധരായ മലയാളികൾക്ക് ഇന്നും മാനസിക വൈകല്യങ്ങളെല്ലാം ‘വട്ടാണ്’. പരിഹസിക്കാനും പരിതപിക്കാനുള്ളവരുമാണ്. അതുകൊണ്ടു മാത്രമാണ് ഹരികൃഷ്ണൻ നമ്മളെ ചിരിപ്പിച്ചത്. എന്നാൽ നിങ്ങളിൽ തന്നെ എത്രപേർ എങ്ങനെയുണ്ട് എന്ന് ഒന്ന് ചിന്തിച്ചു നോക്കുക. വൃത്തിയുടെ കാര്യത്തിൽ അല്ലെങ്കിലും മറ്റു ചിലതിൽ. രോഗലക്ഷണങ്ങളെ ഹാസ്യവൽക്കരിച്ചു അവതരിപ്പിക്കുന്ന സിനിമകൾ ആണ് അധികവും . എന്നാൽ തമാശ ഒഴിവാക്കി രോഗത്തിന്റെ തീവ്രതയെ കൃത്യമായി അവതരിപ്പിച്ച ഒരു സിനിമ ഹോളിവുഡ് നിർമ്മാതാവായിരുന്ന Howard Hughes ന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള The Aviator’ ആണ്.

ഇതിലെ കഥാനായകന് തന്നെ ബാധിച്ച പ്രശ്നം എന്തെന്ന് മനസിലാകുന്നില്ല . അതാണ് ഇത്തരക്കാരുടെ പരാജയവും. ഇത്തരമൊരു മനസികപ്രശ്നത്തെ വ്യക്തമായി അപഗ്രഥിച്ചു പരിചയപ്പെടുത്തിയ ഈ ഷോർട്ട് മൂവിയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.

COUNTLESSS ന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

COUNTLESSS സംവിധാനം ചെയ്ത SHYAMBESH BABU N ബൂലോകം ടീവിയോട് സംസാരിക്കുന്നു.

ഞാനൊരു ഗ്രാഫിക് ഡിസൈനർ ആണ്. ഇപ്പോൾ ഫ്രീലാൻസ് ആയി ചെയ്യുകയാണ്. മുംബൈയിൽ ഒരു കമ്പനിയിൽ വർക്ക് ചെയ്തിരുന്നു.

Countlesss എന്ന ഷോർട്ട് മൂവിയെ കുറിച്ച്

ഞാനും നിങ്ങളും ഉൾപ്പടെ പല മനുഷ്യരിലും ഒരർത്ഥത്തിൽ ഗൗരവസ്വഭാവമില്ലാതെ ഇതുണ്ട്. എന്റെയൊരു സുഹൃത്തുമായി സിസ്‌കസ് ചെയ്തപ്പോൾ ആണ് ഈയൊരു വിഷയം വച്ച് നമുക്കൊരു മൂവി ചെയ്യാമെന്നവൻ പറഞ്ഞത്. ഡയറക്റ്റ് ആയി ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി ഒരു ഹൊറർ മൂഡിൽ ഇത് ചെയ്യാം എന്ന് കരുതി. എത്രത്തോളം അയാൾ മാനസികമായി പീഡനം അനുഭവിക്കുന്നുണ്ട് എന്ന് എന്ന് നമുക്ക് മനസിലാക്കാം. സ്വന്തമായി അനുഭവിക്കുന്ന മാനസിക പീഡനമാ ആണല്ലോ OCD എന്ന അവസ്ഥ. അതിന്റെ ഒരു ഡെപ്ത് കാണിക്കാൻ വേണ്ടിയാണ് ഞങ്ങളതിനെ ഹൊറർ രീതിയിൽ അത് ചെയ്തിരിക്കുന്നത്.

Advertisement

ഇതിലെ കഥാപാത്രം സ്വപ്നത്തിൽ കാണുന്ന ആ ഫോറസ്റ്റ് രംഗത്തിൽ ആ മരപ്പാവ (ഒരു specs holder)യെ പോലും വെറുതെ വിടുന്നില്ല അല്ലെ ?

അതെ..അതെ അതെന്താണെന്നുവച്ചാൽ അതൊരു specs holder ആയിരുന്നു. അയാളുടെ മുറിയിൽ തന്നെ അതുണ്ടായിരുന്നു. അയാൾ സ്ഥിരം യൂസ് ചെയ്തുകൊണ്ടിരുന്ന ആ specs holder അയാളുടെ മനസിലേക്ക് വേറൊരു രൂപത്തിലേക്ക് വരികയാണ്. അതിൽ കാണിക്കുന്നപോലെ , കണ്ണട അതിൽ വയ്ക്കുന്നു വീഴുന്നു പിന്നെയും വയ്ക്കുന്നു വീഴുന്നു…… അങ്ങനെ അത് റിപ്പീറ്റ് ആയി ചെയ്യുകയാണ്. OCD യിൽ തന്നെ ഈ റിപ്പീറ്റ് ആയി പ്രവർത്തി ചെയുന്ന പ്രശ്നങ്ങൾ ഉണ്ടല്ലോ.. ഡോർ അടയ്ക്കുന്ന വിഷയങ്ങൾ, പാത്രം കഴുകുന്ന വിഷയങ്ങൾ, കൈ കഴുകുന്ന വിഷയങ്ങൾ..ഇങ്ങനെ പലതുമുണ്ട്. അയാളുടെ അബോധമനസിലേക്കു ആ സംഗതികൾ വരികയാണ് റൂമിലുണ്ടായിരുന്ന ആ specs holder -ന്റെ കൂടെ.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewSHYAMBESH BABU N

സിനിമകളിലും ഇത്തരം കഥാപാത്രങ്ങൾ വന്നുപോയിട്ടുണ്ട്. ഇങ്ങനെയൊരു മനഃശാസ്ത്രവിഷയം കൈകാര്യം ചെയ്തപ്പോൾ റഫറൻസ് ആയി എന്തെങ്കിലും ..അല്ലെങ്കിൽ വിദഗ്‌ദരുമായി ഡിസ്കഷന്സ് ?

ഞാൻ ഇതുമായി ബന്ധപെട്ട് ഒരുപാട് കാര്യങ്ങളെ കുറിച്ച് അന്വേഷിച്ചിരുന്നു. പിന്നെ നമ്മൾ കാണിച്ചിരിക്കുനന്തു, ഒരാളിൽ എത്രത്തോളം ഈ ഒരു പ്രോബ്ലം ഉണ്ട് എന്നതാണ്. മെഡിക്കൽ സംബന്ധമായ രീതിയിലേക്ക് നമ്മൾ പോയിട്ടില്ലല്ലോ. സൈക്യാട്രി സംബന്ധമായ പ്രശ്നപരിഹാരങ്ങൾ ഒന്നും നമ്മൾ പറയുന്നില്ലല്ലോ. എന്താണ് ഈ അവസ്ഥ..എത്രത്തോളം കാഠിന്യം ഉള്ളതാണ് ഈ പ്രശ്നം എന്നതാണ് നമ്മളിതിൽ പറഞ്ഞിരിക്കുന്നത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ നമ്മളിൽ പലർക്കും ഈയൊരവസ്ഥ ചെറിയ തോതിൽ വന്നുപോയിരിക്കുമല്ലോ. അതിന്റെയൊക്കെ ഒരു എക്സ്പീരിയൻസ് പലരും ഷെയർ ചെയ്തിട്ടുളളതും ഈ വിഷയത്തെ കുറിച്ച് കൂടുതലറിയാൻ കാരണമായി. സാധാരണ മനുഷ്യരിലൊക്കെ ഇതിന്റെ ചില പ്രശ്നങ്ങൾ ഉണ്ടാകും എന്നാൽ അത് എക്സ്ട്രീം ലെവലിലേക്കു പോകുമ്പോൾ ആണ് പ്രശ്നം. അപ്പോഴാണ് പ്രോപ്പർ ആയുള്ള ഒരു രോഗാവസ്ഥയായി മാറുന്നത്.

COUNTLESSS ന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

മനുഷ്യരിലെ ചില ‘ആവർത്തന സ്വഭാവങ്ങൾ’ നല്ല കാര്യങ്ങളിലേക്ക് വഴിതെളിക്കും . എന്നാൽ അമിതമായാൽ അമൃതും വിഷം അല്ലെ ?

ആളുകളിൽ കൌണ്ട് ചെയുന്ന ഒരു സിസ്റ്റം ഉണ്ടെന്നാണ് ഞാൻ മനസിലാക്കിയിട്ടുളളത്. അതായതു ഞാൻ ഇത്രതവണ അത് ചെയ്തു എന്നാലേ മനഃസമാധാനമുണ്ടാകൂ എന്നുള്ള രീതി ഞാനിതിൽ കണ്ടിട്ട്ണ്ട്. നമ്മൾ ചില യുട്യൂബ് വീഡിയോസ് കാണുമ്പൊൾ തന്നെ മനസിലാക്കാൻ സാധിക്കും. ആളുകൾക്ക് ഇതുകൊണ്ടു എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന്. അവരുടെയൊക്കെ ഈ ഒരു എക്സ്പീരിയൻസ് അവർ ഷെയർ ചെയുന്നത് കണ്ടിട്ടുണ്ട്.

ഇത്തരം രോഗികളിലെ വൈവിധ്യവും വൈരുധ്യവുമായ പ്രശ്നങ്ങൾ വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്തിട്ടുണ്ടല്ലോ… 

Advertisement

അയാൾക്ക് പെട്ടന്നൊരു സ്ത്രീയുടെ കാൾ വരുന്നുണ്ടല്ലോ… നീ ഇന്റർവ്യൂവിനു പോയിരുന്നോ എന്ന് ചോദിച്ചുകൊണ്ട്. അപ്പോൾ അയാൾ പറയുന്നുണ്ടല്ലോ… ഇന്റർവ്യൂവിനു അറ്റന്റ് ചെയ്യാൻ സാധിച്ചില്ല..അവിടെ എത്തിയപ്പോൾ ലേറ്റ് ആയിപ്പോയി എന്ന്. ശരിക്കും ലേറ്റ് ആകാനായുള്ള കാരണം എന്താണ് ? അയാൾ പത്തുമണിക്ക് പോകാൻ ഏഴുമണിക്ക് എഴുന്നേറ്റാൽ പോലും കുളിയും കാര്യങ്ങളും ഒക്കെ ആവർത്തിച്ച് ആവർത്തിച്ച് ചെയ്തു കഴിയുമ്പോൾ അയാൾക്ക് ഇന്റർവ്യൂവിനു സമയത്തു എത്തിച്ചേരാൻ സാധിക്കുന്നില്ല.

ഇതുമായി തീരെ ബന്ധമില്ലാത്ത ആളുകൾക്ക് അതെത്രത്തോളം കമ്മ്യൂണിക്കേറ്റ് ആയിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല ഇതൊരു എക്സ്പിരിമെന്റൽ സ്റ്റൈലിൽ ആണ് ഞങ്ങൾ ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് അതിൽ ഒരു ഹൊറർ ഒക്കെ വന്നത്. സ്ട്രെയിറ്റ് ആയി പറയുന്ന രീതി അല്ലല്ലോ.അയാൾക്ക് എന്ത് സംഭവിക്കുന്നു എന്നാണു ആദ്യം കാണിക്കുന്നത്. പിന്നെയാണ് റിവേഴ്‌സ് ആയി പ്രശ്നത്തെ കാണിക്കുന്നത് . പിന്നെ അതിൽ ബ്ളഡ് ഒക്കെ കാണിച്ചത് കുറച്ചു കൺഫ്യൂസ്ഡ് ആക്കാൻ വേണ്ടി തന്നെയായിരുന്നു. പിന്നെയാണ് ആ ബ്ളഡ് ശരിക്കും എന്താണെന്നു കാണിക്കുന്നത്. അതൊക്കെ ബോധപൂർവ്വമുള്ള ചില ഉൾപ്പെടുത്തലുകൾ ആയിരുന്നു.

മുൻവർക്കുകൾ എന്താണ് ?

ഞാൻ മുൻപൊരു ഡോക്ക്യൂമെന്ററി ചെയ്തിട്ടുണ്ട്. കോവിഡ് സംബന്ധമായ ‘Beyond 14 ‘. സംവിധാനം Sugesh KP .എന്റെയൊരു ഫ്രണ്ടാണ്. ഞാനതിന്റെ കഥയും തിരക്കഥയും ആണ് ചെയ്തത്. GOODWILL യുട്യൂബ് ചാനലിൽ ആയിരുന്നു അത് റിലീസ് ചെയ്തത്. കലാമണ്ഡലം രാമൻകുട്ടി നായരെ കുറിച്ച് ഒരു ഡോക്ക്യൂമെന്ററി ചെയ്തിരുന്നു .അത് കുറച്ചു കൊല്ലങ്ങൾക്കു മുൻപാണ്. ഞാൻ കാലിക്കറ്റ് പ്രസ് ക്ലബിൽ ആണ് ജേർണലിസം ചെയ്തത്. ആ സമയത്താണ് ഞങ്ങളത് ചെയ്തത്.

COUNTLESSS ന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

Countlesss -ലെ അഭിനേതാവ് ?

VIJITH KP യാദൃശ്ചികമായി ഇതിലേക്ക് വന്ന ആളാണ്. മറ്റൊരാളെയാണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷെ അയാൾക്ക്‌ വരാൻ കഴിഞ്ഞില്ല. അങ്ങനെയാണ് വിജിത്ത് ഇതിലേക്ക് വന്നത്.

അടുത്ത പ്രോജക്റ്റുകൾ ?

സത്യത്തിൽ ഒരുപാട് വിഷയങ്ങളും ഐഡിയകളും ഉണ്ട്. കൺസപ്റ്റുകൾക്കൊന്നും ക്ഷാമം ഇല്ല. സാമ്പത്തികം മാത്രമാണ് പ്രശ്നം. ഈയൊരു ചെറിയ സംഗതിക്കു തന്നെ നമ്മൾ ഒരുപാട് പൈസ ഇൻവെസ്റ്റ് ചെയ്തിരുന്നു . അതായതു ഒരുപാട് ലക്ഷങ്ങൾ ഇൻവെസ്റ്റ് ചെയ്തു എന്നല്ല. എന്നാൽ ഈയൊരു പ്രോജക്റ്റ് ഒരു ചെറിയ സംഭവമാണ്. ലൊക്കേഷൻ ഒക്കെ വളരെ ചുരുക്കി ചെയ്തതാണ്. എന്നിട്ടുപോലും ഇത്രയും ആയി എന്നാണു ഉദ്ദേശിച്ചത്. പ്രത്യകിച്ചും സാമ്പത്തിക ലാഭങ്ങൾ ഒന്നും വരുന്നില്ല. ഞാനിതു ഒരു portfolio എന്ന നിലയ്ക്കാണ് ഇത് ചെയ്തിരിക്കുന്നത്. അല്ലാതെ യുട്യൂബ് റിലീസ് എന്ന നിലയ്ക്കല്ല .

Advertisement

COUNTLESSS
Production Company: HONEYCANDY FILMS
Short Film Description: Countless is a film with only one person as the central character. A horror thriller depicts the life of an obsessive compulsive disorder(OCD) patient. The life of an OCD patient goes through doubt and fear. The film tries to say that OCD is an evil force that enters our lives unknowingly or without our permission.
Producers (,): DUPALLI SAIKRISHNA
Directors (,): SHYAMBESH BABU N
Editors (,): ANIL SETHUMADHAVAN
Music Credits (,): NA
Cast Names (,): VIJITH KP
Genres (,): HORROR,THRILLER, SOCIAL CAUSE,HEALTH
Year of Completion: 2021-01-22

***

 1,887 total views,  3 views today

Advertisement
Entertainment12 hours ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment2 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment2 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education3 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment4 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment4 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment6 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized7 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement