മാനനഷ്ടക്കേസിൽ നടൻ മൻസൂർ അലിഖാന് കനത്ത തിരിച്ചടി. നടൻ ചിരഞ്ജീവി, നടിമാരായ തൃഷ, ഖുശ്ബു എന്നിവർക്കെതിരെ മൻസൂർ അലിഖാൻ നൽകിയ മാനനഷ്ടക്കേസ് മദ്രാസ് ഹൈക്കോടതി കേസ് തള്ളി. ഒരു കോടി രൂപയാണ് മൻസൂർ അലി ഖാൻ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എന്നാൽ പ്രശസ്തിക്ക് വേണ്ടിയാണ് താരം കേസുമായി കോടതിയെ സമീപിച്ചതെന്ന് ഹൈക്കോടതി വിമർശിച്ചു. ഇയാൾക്ക് കോടതി പിഴയും വിധിച്ചു.

മൻസൂർ അലി ഖാൻ ഒരു ലക്ഷം രൂപ പിഴ അടക്കണം. പണം അഡയാർ കാൻസർ സെന്ററിന് കൈമാറണമെന്നും നിർദേശമുണ്ട്. നടന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ കേസ് കൊടുക്കേണ്ടത് തൃഷയാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് മൻസൂർ അലി ഖാൻ തൃഷയ്‌ക്കെതിരെ പരാതി നൽകിയത്

അടുത്തിടെ പുറത്തിറങ്ങിയ ‘ലിയോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി തൃഷയ്‌ക്കെതിരെ മൻസൂർ അലി ഖാന്റെ പരാമർശം വിവാദമായിരുന്നു . ‘ലിയോ’യിൽ തൃഷയാണ് നായികയെന്ന് കേട്ടപ്പോൾ ഒരു കിടപ്പുമുറി സീൻ പ്രതീക്ഷിച്ചിരുന്നതായി താരം പറഞ്ഞു. ഇതിനെതിരെ തൃഷ തന്നെയാണ് ആദ്യം രംഗത്തെത്തിയത്. ഇനി ഒരിക്കലും അദ്ദേഹത്തോടൊപ്പം അഭിനയിക്കില്ലെന്നും അവർ വ്യക്തമാക്കി.

ഇതിന് പിന്നാലെ മൻസൂർ അലി ഖാനെതിരെ വ്യാപക പ്രതിഷേധമാണ് സിനിമാ ലോകത്ത് നിന്ന് ഉയർന്നത്. നടന്മാരായ ചിരഞ്ജീവി, നിതിൻ, സംവിധായകൻ ലോകേഷ് കനകരാജ്, നടി മാളവിക മോഹനൻ, ഗായിക ചിന്മയി തുടങ്ങിയവരാണ് തൃഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സംഭവത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. തുടർന്ന് താരം മാപ്പ് പറഞ്ഞെങ്കിലും തൊട്ടുപിന്നാലെ മാനനഷ്ടക്കേസുമായി രംഗത്തെത്തി.

You May Also Like

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം…

പതിനൊന്നു വർഷത്തെ ഇടവേളക്കുശേഷം ആസിഫ് അലിയും നിഷാനും

പതിനൊന്നു വർഷത്തെ ഇടവേളക്കുശേഷം ആസിഫ് അലിയും നിഷാനും മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

ഗര്ഭധാരണത്തിന് പ്രായം തനിക്കൊരു പ്രശ്നമല്ലായിരുന്നു

നാല്പത്തി എട്ടാം വയസിൽ ഇരട്ടക്കുട്ടികളുടെ അമ്മയായാതിന്റെ സന്തോഷത്തിലാണ് സുമാ ജയറാം. ആദ്യ മാസം തന്നെ ഉദരത്തിൽ…

കളിയാക്കലുകളുടെ ഇടയിൽ മലൈക്കോട്ടൈ വാലിബൻ കണ്ടു, എന്തൊരു സിനിമയാണിത്, അബ്സോലിയൂട്ടിലി എ ഗ്രേറ്റ് ഫിലിം

RJ Salim സോഷ്യൽ മീഡിയയിൽ എഴുതിയത് നൂറായിരം നെഗറ്റിവ് കമന്റുകളുടെയും കളിയാക്കലുകളുടെയും ഇടയിൽ മലൈക്കോട്ടൈ വാലിബൻ…