Kerala
ഒടുവിൽ കോടതി ആദിലയെയും നൂറയെയും ഒന്നിച്ചു ജീവിക്കാൻ അനുവദിച്ചു

അങ്ങനെ തികച്ചും പുരോഗമനാത്മകമായ ഒരു വിധി ഹൈക്കോടതി പുറപ്പെടുവിക്കുകയാണ്. ജീവിതപങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ പങ്കാളിക്കൊപ്പം വിട്ടു. ആലുവ സ്വദേശി ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് നടപടി. കേസിനാസ്പദമായ സംഭവം ഇങ്ങനെ .
ആദില സൗദിയിലെ ഒരു സ്കൂളിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരിക്കെയാണ് നൂറയെന്ന കൂട്ടുകാരിയെ കണ്ടുമുട്ടുന്നത്. ആദ്യമൊക്കെ സഹൃദം ആയിരുന്നു എങ്കിലും പിന്നീട് രണ്ടുപേരും ഒരേ തൂവൽ പക്ഷികൾ ആണെന്ന തിരിച്ചറിയലിൽ അത് പ്രണയമാകുകയും ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ഇവരുടെ രക്ഷിതാക്കളും സുഹൃത്തുക്കളായിരുന്നു. ഡിഗ്രി പഠനം കഴിഞ്ഞശേഷം വീട്ടുകാരെ പറഞ്ഞുമനസിലാക്കു ഒരുമിച്ചിരു ജീവിതം തുടങ്ങാമെന്നാണ് അവർ കരുതിയത്. എന്നാൽ ഇവരുടെ താത്പര്യം അറിഞ്ഞതോടെ ഒരുമിച്ചുള്ള പഠനമൊക്കെ നിർത്തുകയും ചെയ്തു.
ഇതൊക്കെ താത്കാലികമായ താത്പര്യങ്ങൾ മാത്രമെന്നും പിന്നീട് മാറുകയും ചെയ്യുമെന്ന് രക്ഷിതാക്കൾ കരുതി. വീട്ടിൽ കടുത്ത നിയന്ത്രണങ്ങൾ വന്നതോടെ ഇവർ തങ്ങളുടെ ബന്ധം സോഷ്യൽ മീഡിയയിലൂടെ തുടർന്നു. തുടര്‍ പഠനത്തിനായി കേരളത്തിലെ രണ്ട് കോളേജുകളിലെത്തിയതോടെ പരസ്പരം വീണ്ടും കണ്ടു. സ്വവര്‍ഗാനുരാഗത്തെ കുറിച്ചും സമാന ജീവിതം നയിക്കുന്നവരെ കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ മനസ്ലിലാക്കി ഒടുവില്‍ ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനവും എടുത്തു.
എന്നാൽ ഇവരുടെ ബന്ധം തുടരുന്നു എന്ന് മനസിലാക്കിയ വീട്ടുകാർ പ്രശ്നമുണ്ടാക്കിയതോടെ ആണ് ഇരുവരും വീടുവിട്ടിറങ്ങിയത്. എന്നാൽ പിന്നെ ഇവിടെ അനുനയിപ്പിച്ചും പിന്തുണ നൽകാമെന്ന വ്യാജേനയും വീട്ടുകാർ വീട്ടിലേക്കു കൂട്ടികൊണ്ടുപോകുകയും വിവിധ ശാരീരിക മാനസിക പീഡനങ്ങൾക്കു വിധേയമാക്കുകയും ചെയ്തു. പിന്നീട് പോലീസിന്റെ സഹായത്തോടെ ആദില വീട്ടിൽ നിന്നും രക്ഷപെടുകയും ഷെൽട്ടർ ഹോമിലേക്ക് മാറുകയും ചെയ്തു. എന്നാൽ നൂറയെ ഒരിക്കൽ മാത്രമേ ഫോണിൽ ബന്ധപെപ്ടൻ സാധിച്ചിരുന്നുള്ളൂ. ആ സാഹചര്യത്തിലാണ് തന്റെ ജീവിത പങ്കാളിയെ വിട്ടുകിട്ടാൻ ആദില നിയമസഹായം തേടിയത്.
642 total views, 4 views today