Adv Sreejith Perumana

സുപ്രീംകോടതിയിൽ നിന്നും സാധാരണക്കാർക്ക് ആശ്വാസമാകുന്ന ഒരു സുപ്രധാന വിധി ❤️ അറിയാതെ പോകരുത് ഈ വിധി ✍️

വാഹന അപകടങ്ങളിൽ ഇരകൾ കോടതിയിൽ ആവശ്യപ്പെടുന്നതിനേക്കാൾ കൂടുതൽ തുക അനുവദിക്കാൻ കോടതികൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി.

റോഡപകടങ്ങളിൽപ്പെട്ട ജീവിതം വഴിമുട്ടുകയും കോടതി കയറിയിറങ്ങി നഷ്ടപരിഹാരത്തിന് കേസ് നടത്തി ജീവിതം ഹോമിക്കപ്പെടുകയും ചെയ്യുന്നവർക്ക് സമാശ്വാസമായാണ് നവംബർ 13 നു സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നത്.

റോഡപകടങ്ങളിൽപ്പെടുന്നവർ കോടതികളിൽ ആവശ്യപ്പെടുന്ന തുകകളിലും കൂടുതൽ തുക അതാത് കേസുകളുടെ സാഹചര്യംപോലെ അനുവദിക്കാൻ കോടതികൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. തുടർന്ന് 3 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട ഹര്ജിക്കാരന്‌ 5 ലക്ഷം നൽകാൻ കോടതി വിധിച്ചു.

മാഷരാഷ്ട്രയിലെ ഒരു പഴവർഗ്ഗ കച്ചവടക്കാരൻ അപകടത്തിൽപ്പെട്ട് വലതു കൈ നഷ്ടപ്പെടുകയും തുടർന്ന് അദ്ദേഹം 905000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകുകയും ചെയ്‌തു. എന്നാൽ പ്രസ്തുത ക്ലെയിമിന്റെ കോടതി ചിലവ് അഥവാ കോർട്ട് ഫീ നൽകാൻ അദ്ദേഹത്തിന് സാധിക്കാത്തതിനാൽ ആകെ ആവശ്യം 3 ലക്ഷമായി കുറച്ചു. എന്നാൽ മോട്ടോർ ആക്സിഡന്റ് ക്ലെയിൻ ട്രിബ്യുണൽ അദ്ദേഹത്തിന് 150000 രൂപ നഷ്ടപരിഹാരം വിധിച്ചു. തുടർന്ന് മഹാരഷ്ട്ര ഹൈക്കോടതിയെ സമീപിച്ചപ്പോൾ തുക 2 .5 ലക്ഷമായി ഉയർത്തി. തുടർന്നാണ് ഹര്ജിക്കാരൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

അപ്പീൽ സുപ്രീംകോടതി അംഗീകരിക്കുകയും നീതിപൂര്വവും ന്യായവുമായ വാഹനാപകട കേസുകളിൽ ഇരകൾക്ക് ആവശ്യപ്പെടുന്നതിലും കൂടുതൽ നഷ്ടപരിഹാരം നൽകാൻ 1988 ലെ മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 168 പ്രകാരം കോടതികൾക്ക് അധികാരമുണ്ടെന്ന് സുപ്രധാന വിധി പുറപ്പെടുവിച്ചത്. “There is no restriction that the Court cannot award compensation exceeding the claimed amount, since the function of the Tribunal or court under Section 168 of the Motor Vehicles Act, 1988 is to award “just compensation”. The Motor Vehicles Act is beneficial and welfare legislation. A “just compensation” is one which is reasonable on the basis of evidence produced on record.”കോടതി വിധിയിൽ പറയുന്നു.

എന്നാൽ നീതിപൂർവവും, ന്യായമാണെന്നും കണ്ടെത്തുകയും ചെയ്യുന്ന കേസുകളിലാണ് കൂടുതൽ തുക നൽകാൻ കോടതികൾക്ക് അനുവാദമുള്ളത് എന്നും കോടതി നിരീക്ഷിച്ചു.

അഡ്വ ശ്രീജിത്ത് പെരുമന

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.