കൊറോണാ വൈറസ് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന അമേരിക്കയിലെ ആരോഗ്യരംഗത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച്

83
കൊറോണാ വൈറസ് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന അമേരിക്കയിലെ ആരോഗ്യരംഗത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച് കാലിഫോർണിയ സർവ്വകലാശാലയിലെ വിസിറ്റിംഗ് പ്രെഫസറായ ഡോ. മീന ടി പിള്ള എഴുതുന്നു.
”പനിച്ചുവിറച്ച് വയ്യാണ്ടായി ആശുപത്രിയിലേക്ക് വിളിച്ചാല്‍ പറയുന്നത് കോവിഡിന് മരുന്നില്ല, വീട്ടിലിരുന്ന് കൈകഴുകിക്കോളൂ, ശ്വാസംവലിക്കാതാവുമ്പം ഇങ്ങോട്ട് വരിക എന്നാണ്.
സാധാരണക്കാരായ അമേരിക്കക്കാര്‍ വല്ല നിവൃത്തിയുമുണ്ടേല്‍ ആശുപത്രിയില്‍ പോകില്ല. കുത്തക ഇന്‍ഷുറന്‍സ് കമ്പനികളുടെയും ഫാര്‍മസ്യൂട്ടിക്കല്‍സിന്റെയും പിടിയിലാണ് ഇവിടുത്തെ ആരോഗ്യമേഖല. സാധാരണക്കാരനായ അമേരിക്കക്കാരന് ചികിത്സ ബുദ്ധിമുട്ടാണ്. ഒരു ടെസ്റ്റിന് ഏകദേശം മൂന്ന് മൂന്നരലക്ഷം രൂപയാകും. ഇത് താങ്ങാന്‍ പറ്റാത്തതിനാല്‍ അസുഖം വന്നാല്‍ പുറത്തുപറയില്ല.
പുറത്തുപറഞ്ഞാല്‍ ആശുപത്രിയില്‍ പോകേണ്ടിവരും. പോയാല്‍ ആശുപത്രി ബില്ല് എങ്ങനെ താങ്ങുമെന്നറിയാത്ത അസ്ഥയിലാണ്. ഈ ഒരു കാരണത്താലാണ് കോവിഡ് പടരുന്നത്. ആശുപത്രിയിലാവുകയാണേല്‍ 10-16 ലക്ഷം രൂപ കരുതേണ്ടിവരും. കിടത്തി ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ല.ഒരു മാനുഷിക പരിഗണനയുമില്ലാത്ത ആരോഗ്യ സംവിധാനമുള്ള രാജ്യമാണിത്. ഇതിനെയാണ് നാം വികസിത രാജ്യമെന്ന് പറയുന്നത്. ഈ വികസനത്തിന്റെ അളവുകോലെന്തെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.”