സ്വാമിയേ ശരണമയ്യപ്പാ! അമിത് ഷാ ആശുപത്രിയില്‍

115

സ്വാമിയേ ശരണമയ്യപ്പാ! അമിത് ഷാ ആശുപത്രിയില്‍

നന്മയെക്കുറിച്ചുള്ള പൊതുവായ ധാരണയും അറിവുമാണ് ഒരു സമൂഹത്തിന്‍്റെ ധാര്‍മ്മിക ബോധം എന്ന് പറയുന്നത്. ഇത്തരം ധാര്‍മ്മിക മൂല്ല്യങ്ങളില്‍ നിന്നാണ് സദാചാരം,സഹവര്‍ത്തിത്ത്വം, സാഹോദര്യം എന്നിവ ഉടലെടുക്കുന്നത്. കര്‍ണ്ണാടക മുഖ്യമന്ത്രി യെഡ്യൂരപ്പയ്ക്ക് കോവിഡ് ആണെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അതില്‍ സന്തോഷിക്കുവാനെന്തിരിക്കുന്നു.? കര്‍ണ്ണാടക ബോര്‍ഡര്‍ മണ്ണിട്ട് മൂടിയ കാരണമാണത്രേ യഡ്യൂരപ്പയ്ക്ക് കോവിഡ് വരാന്‍ എന്ന് ഒരുവന്‍..! കോവിഡ് ബാധിക്കുന്നതിന് രാഷ്ട്രീയം ഇല്ല. അത് പ്രകൃതി ശിക്ഷയോ ദെെവ ശിക്ഷയോ അല്ല. കോവിഡ് ബാധിക്കുന്നതിന് അതിന്‍്റെതായ കാരണങ്ങള്‍ ഉണ്ട്. അല്ലാതെ ഏതെങ്കിലും പ്രവര്‍ത്തിയില്‍ അനിഷ്ടം തോന്നിയവരേ കയറി അങ്ങ് ബാധിച്ചേക്കാം എന്ന് കൊറോണയ്ക്ക് ലക്ഷ്യമില്ല.

സുനിതാ ദേവദാസിന്റെ വീഡിയോ

ഇത്തരം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് തികച്ചും അശാസ്ത്രീയവും അന്ധവിശ്വാസപരവുമാണ്. മുഖ്യമന്ത്രിയുടെ ചിത്രം പ്രൊഫെെലും കവര്‍ ചിത്രവുമാക്കി ഇത്തരം കുപ്രചരണം നടത്തുന്നത് രാഷ്ട്രീയമല്ല. രാഷ്ട്രീയം എന്നത് മാനവീകതയാണ്. അല്ലാത്തത് അരാഷ്ട്രീയമെന്നെ പറയുവാന്‍ കഴിയൂ. ലോകത്ത് കോടിക്കണക്കിന് മനുഷ്യര്‍ കോവിഡ് ബാധിച്ചും നിരീക്ഷണത്തിലും ഒക്കെ ഇരിക്കുന്ന സന്ദര്‍ഭത്തില്‍ ഏതെങ്കിലും രാഷ്ട്രീയ വിരോധം വച്ച് തികച്ചും വിവേക ശൂന്യമായ കുപ്രചരണം നടത്തുന്നത് ഒരു പൗരന്‍്റെ ധാര്‍മ്മികമായ കടമയല്ല. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതിനെ നിയമത്തിന് മുന്‍പില്‍ എത്തിക്കുക. വേണ്ടപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ ഇത് പെടുത്തുക .

രാഷ്ട്രീയം ഇത്രയും അപഹാസ്യമായി അധഃപതിച്ചത് എന്ന് മുതൽ ആണെന്ന് ഒന്ന് തിരിഞ്ഞു നോക്കിയാൽ മനസ്സിലാക്കാം. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാതെ ജാതിയും മതവും വിദ്വെഷവും കൊണ്ട് നേരിടുന്നത് മലയാളിക്ക് അന്യമല്ല. കേരളത്തിൽ ഉണ്ടായ പ്രളയം അയ്യപ്പ കോപം ആണെന്ന് പ്രചരണം നടത്തിയതും അതിൽ മതിമറന്നു ആനന്ദിച്ചവരെയും നാം കണ്ടതാണല്ലോ. അതിന് ശേഷം ഉണ്ടായ ദുരന്തങ്ങൾ എല്ലാം അങ്ങനെ എന്ന് വീണ്ടും വീണ്ടും പ്രചരിപ്പിച്ചു അവസാനം മുകളിൽ പ്രസ്താവിച്ച മന്ത്രി പുത്രന്റെ രോഗത്തിലും അയ്യപ്പ മഹിമ കണ്ടെത്തുന്ന കപട വിശ്വാസികൾ, അവർക്ക് അതേ നാണയത്തിൽ മറുപടി നൽകി സ്വയം അപഹാസ്യരാകുന്നവരും.