മാസ്ക് പൊങ്ങി മൂക്ക് മറക്കട്ടെ, ഇല്ലെങ്കിൽ പിന്നെ പൊങ്ങിയെന്നു വരില്ല

226

കോവിഡിനെ കുറിച്ചുള്ള ഒരു പഠനം, അത് പുരുഷന്മാരുടെ ലൈംഗിക, പ്രത്യുൽപാദന ആരോഗ്യത്തെ ബാധിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വെളിച്ചം വീശുന്നു .കമോൺ എവരിബഡി… മാസ്ക് പൊങ്ങി മൂക്ക് മറക്കട്ടെ ….അല്ലെങ്കിൽ പിന്നെ ‘ പൊക്കാൻ’ നോക്കിയിട്ട് കാര്യമുണ്ടാകില്ല; ചിലപ്പോൾ പൊങ്ങി എന്നു വരില്ല. മൂന്ന് കാരണങ്ങൾ കൊണ്ട് കോവിഡ് 19 ഉദ്ധാരണശേഷിക്കുറവ് (male erectile dysfunction) ഉണ്ടാക്കാം എന്ന് കാണിക്കുന്ന പഠനം വന്നിട്ടുണ്ട്. വൈറസ് ബാധിച്ച പുരുഷന്മാരിൽ ED ഉണ്ടാകാൻ സാധ്യതയുള്ള മൂന്ന് ഘടകങ്ങളിലേക്ക് ഗവേഷണം വിരൽ ചൂണ്ടുന്നു.ഉദ്ധാരണക്കുറവ് മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ അടയാളപ്പെടുത്തലാണ് എങ്കിലും എന്നാൽ ചെറുപ്പക്കാരിലും ആരോഗ്യമുള്ളവരിലും ഇത് സംഭവിക്കുന്നത് വളരെ ഗൗരവതരമായ പ്രശ്നമാണ്

  1. കോവിഡ് ശരീരത്തിൽ ഉടനീളം ഉണ്ടാക്കാവുന്ന ഹൈപ്പർ ഇൻഫ്ലമേഷൻ ( വീങ്ങൽ എന്ന് മലയാളീകരിക്കാം) രക്തചംക്രമണ വ്യൂഹത്തെയും ( ഹൃദയവും രക്തക്കുഴലുകളും) ബാധിക്കുന്നു. ഇത് കാരണം ലൈംഗികാവയവത്തിലേക്കുള്ള രക്തയോട്ടം കുറയാം.

  2. മഹാമാരി കാരണം ഉള്ള മാനസികസമ്മർദ്ദം ആണ് രണ്ടാമത്തെ കാരണം.

  3. വ്യക്തിയുടെ പൊതുവെ ഉള്ള അനാരോഗ്യാവസ്ഥ ( overall health deterioration).
    ദീർഘകാലാടിസ്ഥാനത്തിലുള്ള പഠനങ്ങൾ നടന്നാലേ കാര്യങ്ങളിൽ വ്യക്തത വരൂ. പക്ഷേ സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.