ധൂർത്തും ദാനകർമ്മങ്ങളും ഇടതടവില്ലാതെ നടത്തിയ രാജാവ് ഇപ്പോൾ സകലരുടെയും പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്നു

87

ലോകം കൊറോണയിൽ തട്ടി വീണുകഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഗവണ്മെന്റുകൾക്കു പഠിക്കാൻ കുറെ കാര്യങ്ങളുണ്ട്. മുൻകാലങ്ങളിൽ നടത്തിയ ധൂർത്തുകൾ ഇപ്പോൾ പ്രതികൂലമായി ബാധിക്കുന്നു. സ്വന്തം പ്രൗഢി കാണിക്കാൻ ദാനങ്ങളും പ്രതിമാനിർമ്മാണങ്ങളും നടത്തുമ്പോൾ രാജ്യം ഒരു പ്രതിസന്ധി നേരിടുമ്പോൾ എങ്ങനെ അതിജീവിക്കും എന്ന് പഠിക്കുന്നില്ല. എന്നാൽ പിന്നെ പിച്ചച്ചട്ടി എടുക്കുകയെ മാർഗ്ഗമുള്ളൂ

ഈ ചിത്രം എല്ലാവർക്കും ഓർമ്മയുണ്ടാകും .2015 ൽ നരേന്ദ്രമോദി എന്ന ഇന്ത്യൻ പ്രധാന മന്ത്രിയുടെ മംഗോളിയ സന്ദർശനം . ഈ രാജ്യം സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി ആയിരുന്നു അദ്ദേഹം. ആയതിനാൽ തന്നെ നരേന്ദ്ര മോദി എന്ന ഇന്ത്യൻ പ്രധാന മന്ത്രിക്ക് മംഗോളിയ വലിയ സ്വീകരണം ഒരുക്കി . ആ സ്വീകരണത്തിൽ മനം നിറഞ്ഞ നമ്മുടെ പ്രധാനമന്ത്രി ആ

സന്ദർശന വേളയിൽ മംഗോളിക്ക് 6400 കോടി പരിതോഷികം പ്രഖ്യാപിച്ചു. ആ 6400 കോടി ഞാനും നിങ്ങളും അടങ്ങുന്ന 130 കോടി ജനത നൽകുന്ന നികുതിപണമായിരുന്നു . അത് നൽകിയ 130 കോടി ഇന്ത്യൻ ജനതയിൽ പകുതിയിൽ അധികവും ദരിദ്രരേഖക്ക് താഴെ ഉള്ളവരാണെന്നും മംഗോളിയ എന്ന രാജ്യത്ത് 29 ലക്ഷം ജനത മാത്രമേയുള്ളു എന്നും മംഗോളിയ എന്ന രാജ്യം ഒരു ദരിദ്ര രാജ്യമല്ലെന്നും നമ്മുടെ പ്രധാനമന്ത്രി ഓർത്തില്ല.ഇങ്ങനെയൊക്കെയുള്ള അനവധി പിടിപ്പുകേടുകളുടെ ഫലമാണ് ഇന്ന് ഈ രാജ്യം അനുഭവിക്കുന്ന സാമ്പത്തികമാന്ദ്യവും തൽമൂലമുള്ള തൊഴിൽ നഷ്ടങ്ങളും. അധികാരം പിടിക്കാൻ ഒരു ജനതയെ വർഗീയമായി ധ്രുവീകരിച്ച അർഹരല്ലാത്തവരും വിവരമില്ലാത്തവരുമായവർ അധികാരത്തിലുള്ളതിന്റെ പരിണതഫലം.ഇപ്പോൾ പണത്തിന് ജനങ്ങളോട് ഇരക്കുകയാണ്‌.പ്രളയക്കാലത്ത് ലോക രാജ്യങ്ങൾ കേരളത്തിന് സഹായം നൽകാൻ തയ്യാറായപ്പോൾ തടഞ്ഞ അതേ മോദി ഗവണ്മെന്റ് ലോകരാജ്യങ്ങളോടും സംഭാവന ചോദിച്ചിരിക്കുന്നു

Advertisements