‘വിതരണപദ്ധതി തയ്യാർ’; കൊവിഡ് വാക്സിൻ ആർക്കാദ്യം കൊടുക്കും? വിവരങ്ങളുമായി ആരോഗ്യമന്ത്രാലയം

47

‘വിതരണപദ്ധതി തയ്യാർ’; കൊവിഡ് വാക്സിൻ ആർക്കാദ്യം കൊടുക്കും? വിവരങ്ങളുമായി ആരോഗ്യമന്ത്രാലയം

കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനൊപ്പം വാക്സിൻ എങ്ങനെ വിതരണം ചെയ്യുമെന്നതും നി‍ര്‍ണായകമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.കൊവിഡ് വാക്സിൻ രാജ്യത്ത് എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും അതിനുള്ള പദ്ധതി തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞതിനു പിന്നാലെ വാക്സിൻ വിതരണത്തിൻ്റെ വിവരങ്ങള്‍ പുറത്തു വിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഗവേഷകര്‍ പച്ചക്കൊടി വീശിയാൽ ഒട്ടും വൈകാതെ കൊവിഡ് വാക്സിൻ വൻതോതിൽ ഉത്പാദിപ്പിച്ചു തുടങ്ങുമെന്നാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെ പ്രസംഗത്തിൽ പറഞ്ഞത്. ഇതിനു പിന്നാലെയാണ് വാക്സിൻ വിതരണത്തെപ്പറ്റി കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ വാക്സിൻ വിതരണത്തിൻ്റെ വിവരങ്ങള്‍ പുറത്തു വിട്ടത്.

Can India really have a coronavirus vaccine ready by August ...തയ്യാറാകുന്നത് മൂന്ന് വാക്സിനുകള്‍

കൊവിഡ് വാക്സിൻ വികസിപ്പിക്കാനായി രാജ്യത്തെ ഗവേഷകര്‍ കഠിനപ്രയത്നം ചെയ്യുകയാണെന്നായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ടയിലെ പ്രസംഗത്തിൽ പറഞ്ഞത്. വാക്സിൻ ലഭ്യമായാൽ ഉടന തന്നെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും എത്തിക്കും. മൂന്ന് വാക്സിനുകളാണ് രാജ്യത്ത് പരീക്ഷണഘട്ടത്തിലുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിൻ്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണം രാജ്യത്ത് നടത്താൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിനു പുറമെ ഐസിഎംആറും ഭാരത് ബയോടെക്കും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണവും ആരംഭിച്ചിട്ടുണ്ട്.

മൂന്ന് വാക്സിനുകള്‍ രാജ്യത്ത് പരീക്ഷണഘട്ടത്തിലുണ്ടെന്നും ശാസ്ത്രജ്ഞര്‍ കഠിനപ്രയത്നം നടത്തുകയാണെന്നും കേന്ദ്ര ആരോഗ്യസഹമന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നമ്മള്‍ വാക്സിൻ വികസിപ്പിക്കുന്നതിൽ വിജയിച്ചാൽ നമ്മുടെ കൊവിഡ് പോരാളികള്‍ക്കാകും ഏറ്റവുമാദ്യം ആദ്യ ഡോസ് കിട്ടുക. ആരോഗ്യസഹമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധിയെ പൊരുതി തോൽപ്പിക്കാൻ സര്‍ക്കാരിന് നിശ്ചയദാര്‍ഢ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ദേശീയ ഡിജിറ്റൽ ആരോഗ്യപദ്ധതി രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് ചരിത്രപരമായ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് രാജ്യത്തെ ആരോഗ്യമേഖലയിൽ വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാക്സിൻ ഗവേഷണം അന്തിമഘട്ടത്തിൽ

ഐസിഎംആറും ഭാരത് ബയോടെക്കും ചേര്‍ന്ന് തദ്ദേശീയമായി വികസിപ്പിച്ച രണ്ട് വാക്സിനുകള്‍ നിലവിൽ ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. വാക്സിനുകളുടെ ഒന്ന്, രണ്ട് ഘട്ട ക്ലിനിക്കൽ ട്രയലുകളാണ് നടക്കുന്നത്. ഇതിനു പുറമെ സൈഡസ് കാഡില എന്ന സ്വകാര്യ കമ്പനിയും മറ്റൊരു വാക്സിൻ വികസിപ്പിക്കുന്നുണ്ട്. എന്നാൽ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൻകിട വാക്സിൻ നിര്‍മാതാവായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ വൻതോതിൽ നിര്‍മാണം നടത്തി മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങള്‍ നടത്തുന്ന ഓക്സ്ഫോര്‍ഡ് സര്‍വകലാശാല – ആസ്ട്രസെനക്ക വാക്സിനാണ് ഗവേഷണത്തിൽ മുന്നിൽ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.