ഈ മൂന്ന് സംഭവങ്ങൾ നടന്നിട്ടും നമ്മുടെ നാട്ടിൽ വർഗ്ഗീയ ലഹള നടന്നില്ല, കാരണം കൊറോണ

86

ഹിന്ദു പൂജാരിയെ പോലിസ് അമ്പലത്തിൽ ചെന്ന് അടിക്കുന്നു. അവിടെ കൂടിയ ഭക്ത ജനങ്ങളെയും അടിക്കുന്നു. വീട്ടിൽ പോകാൻ പറയുന്നു .മുസ്ലിം പള്ളിയിൽ നിസ്കരിക്കാൻ പോയ ഭക്തരെ പോലിസ് തല്ലുന്നു വീട്ടിൽ പോകാൻ പറയുന്നു. ക്രിസ്ത്യൻ പള്ളികളിൽ പ്രാർത്ഥന, കുർബാന നടത്തിയ വികാരിയെ മറ്റുള്ളവരെ അറസ്റ്റ് ചെയ്യുന്നു. ഈ മൂന്ന് സംഭവങ്ങളും നടന്നത് നമ്മുടെ നാട്ടിലാണ്. ചെയ്യിച്ചത് കൊറോണ എന്ന കാണാൻ പറ്റാത്ത സൂക്ഷ്മ ജീവിയും. മതത്തെ, ഭ്രാന്തമായ ഭക്തിയെ മുട്ട് കുത്തിക്കാൻ ഒന്നിനും ഇത് വരെ കഴിഞ്ഞിട്ടില്ല. വൈറസിന് കഴിഞ്ഞു. സർക്കാര് നിയമം ലംഘിച്ച് അമ്പലത്തിൽ കയറിയവരെ, മോസ്കിൽ കൂട്ടം കൂടിയവരെ, കുർബാന നടത്തിയവരെ അറസ്റ്റ് ചെയ്തു.

ഈ മൂന്ന് സംഭവങ്ങൾ നടന്നിട്ടും നമ്മുടെ നാട്ടിൽ വർഗ്ഗീയ ലഹള നടന്നില്ല.. അമ്പലത്തിൽ, മോസ്‌കിൽ, പള്ളിയിൽ കയറി അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരുടെ ജാതിയോ മതമോ നോക്കിയില്ല. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒരുപോലെ പറഞ്ഞു. ചെയ്തത് കണക്കായി പോയി.അതേ കണക്കായിപോയി. ഒരുപാട് വർഗീയ ലഹള നടക്കുന്നതിന് മുന്നേ ആരെങ്കിലും ഇത് പോലെ ചിന്തിച്ചോ… അടിപിടി വേണ്ട നിയമം എന്ത് പറയുന്നുവോ അത് പോലെ ചെയ്യാമെന്ന്? എല്ലാം നിയമത്തിന് വിട്ട് കൊടുക്കുകയാണെങ്കിൽ നമ്മുടെ നാട്ടിൽ വർഗ്ഗീയ ലഹള ഉണ്ടാവുമോ? ഹിന്ദു മുസ്ലീം മത ലഹള ഉണ്ടാവുമോ ക്രിസ്ത്യൻ പള്ളികൾ തമ്മിൽ അടിപിടി ഉണ്ടാകുമോ. ഇപ്പോ ആർക്കും ഒരു കുഴപ്പവുമില്ല. ഒരാൾക്കും ഒന്നും പറയാനില്ല. വീട്ടിലെ കഞ്ഞി കുടിച്ച് സ്വസ്ഥം കുടുംബം കുട്ടികൾ. കാരണം ഒന്നേയുള്ളൂ. ജീവനിൽ കൊതിയുള്ള മനുഷ്യരാണ് എല്ലാവരും. അതിനു ഭീഷണി വന്നാൽ എന്ത് മതം എന്ത് അമ്പലം, എന്ത് മോസ്ക്, എന്ത് പള്ളി.വർഗ്ഗീയ ചിന്തകള് മാറ്റി നിർത്തി നന്നാകുമോ മനുഷ്യർ. എവടെ, കുറച്ച് കഴിയട്ടെ കാണാം.

കൊറോണ പോയാൽ മനുഷ്യ ദൈവങ്ങൾ മാളത്തിൽ നിന്ന് പൊന്തും, ഓരോ മതങ്ങളും അവരവരുടെ ദൈവങ്ങളെ പുകഴ്ത്തി പറയും ഞങ്ങളുടെ ദൈവമാണ് കൊറോണയെ കൊന്നതും മനുഷ്യനെ രക്ഷിച്ചതുമെന്നും. ലേശം ബോധമുള്ള ഒരു ഭക്തനും ഇത് പറയില്ല. വിവരമുള്ള ഒരു മനുഷ്യനും പെട്ടെന്ന് ആരാധനാലയങ്ങളിൽ പോകില്ല, ലോക്ക് ഡൗൺ കഴിഞ്ഞാലും കൂട്ടം കൂടില്ല. ഇപ്പോ പേടി ദൈവത്തെയല്ല, പൊതുജനം നേരിൽ കാണാത്ത ഒരു കുഞ്ഞി ജീവിയെയാണെന്നതാണ് അത്ഭുതം. എന്തായാലും കൊറോണ ഒരു സംഭവം തന്നെ… മനുഷ്യനെ അകത്ത് കയറ്റിയ ചെറിയ വലിയ മുന്നറിയിപ്പ് മാത്രം.സർക്കാർ പറയുന്നത് അനുസരിക്കുക. നിയമത്തെ ബഹുമാനിക്കുക. മതത്തേക്കാൾ നിയമം തലയുയർത്തി നിൽക്കട്ടെ.
Salute to the
secular constitution of our India.