കോവിഡിൻ്റെ രണ്ടാം വേവിൽ ഉള്ള പ്രശ്നങ്ങൾ

0
77

കടപ്പാട് Rinse Kurian

സാധാരണ കോവിഡ് ലക്ഷണങ്ങൾ ചുമ, പനി, തൊണ്ടവേദന, രുചി, മണം എന്നിവ നഷ്ടപ്പെടല്‍ ആണെന്ന് മിക്കവാറും പേർക്ക് അറിയാമായിരിക്കും.

⭕️ കോവിഡിൻ്റെ രണ്ടാം വേവിൽ ഉള്ള പ്രശ്നങ്ങൾ.

1)🔺 കോവിഡിൻ്റെ രണ്ടാം വേവിൽ ഉള്ള ലക്ഷണങ്ങൾ വിത്യാസമാണ്.
👉 വിശപ്പില്ലായ്‌മ , ഓക്കാനം, ഛർദ്ദിൽ , വയറു വേദന , വയറിളക്കം ആയിട്ടാണ് 53% പേർക്ക് വന്നത്.
👉 അങ്ങേയറ്റത്തെ ക്ഷീണവും അവശതയും.
👉 വായ്‌ ഉണക്കം അഥവാ ഉമിനീർ ഇല്ലാത്ത അവസ്ഥ.
👉 പൊടുന്നനെയുള്ള തലവേദന.
👉 കൈ കാലുകളിൽ തിണർപ്പുകൾ (rash)
👉 കേൾവി ശക്തി നഷ്ടപ്പെടൽ.
👉 കണ്ണുകൾ ചുവന്ന് വരുക.
2)🔺 25- 50 വയസ്സിനിടയിലുള്ള ആരോഗ്യമുള്ളവരാണ് ഈ വേവിൽ കൂടുതൽ ബാധിക്കപ്പെടുന്നത് .
3)🔺കോവിഡിൻ്റെ രണ്ടാം വേവിൽ പ്രായം കുറഞ്ഞ ആളുകളിൽ കണ്ടു വരുന്ന ഒരു പ്രതിഭാസമാണ് ഹാപ്പി ഹൈപോക്സിയ (Happy hypoxia ). അതായത് രക്തത്തിലെ ഓക്സിജന്റെ അളവ് വളരെ കുറഞ്ഞിട്ടും രോഗി രോഗലക്ഷണങ്ങളോ മറ്റു പ്രയാസങ്ങളോ കാണിക്കാത്ത പ്രതിഭാസം.

സാധാരണ രക്തത്തിലെ ഓക്സിജന്റെ അളവ് 97-100 ആണ്. ഇത് 91 ൽ താഴെ വരുമ്പോൾ മിക്കവാറും പേർക്ക് ശ്വാസം മുട്ടൽ വരും. പക്ഷേ ഈ കോവിഡിൻ്റെ രണ്ടാം വേവിൽ രക്തത്തിലെ ഓക്സിജന്റെ അളവ് 60 ഓ 50 ഓ ആയിട്ട് പോലും പ്രത്യക്ഷത്തിൽ വലിയ ബുദ്ധിമുട്ട് തോന്നാത്തവർ ഉണ്ട്. അത് കൊണ്ട് തന്നെ മെഡിക്കൽ കെയർ കിട്ടാൻ ഇവർക്ക് താമസം നേരിടുന്നു.ഇവർക്ക് പിന്നെയും ഓക്സിജൻ ലെവൽ താഴുമ്പോൾ പെട്ടന്ന് രോഗിക്ക് ശ്വാസംമുട്ട് വരികയും അപ്പോൾ ഹോസ്പിറ്റലിൽ പോകാൻ ശ്രമിക്കുമ്പോൾ പെട്ടന്ന് തന്നെ രോഗിയുടെ നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.

ഓർക്കുക, 90 ൽ താഴെ വരുമ്പോൾ ഓക്സിജൻ ചികിത്സ വേണ്ടതാണ്. 80 ൽ താഴെ ആകുമ്പോൾ മിക്കവാറും NIV അഥവാ നോൺ ഇൻവെസീവ് വെന്റിലേഷൻ വഴി ഓക്സിജൻ കൊടുക്കേണ്ടി വരും ( വായിക്കുള്ളിൽ കൂടി കണക്ട് ചെയ്യുന്ന വെന്റിലേറ്റർ അല്ല). പക്ഷേ ഇതിലും താഴുന്നവരെ ഐസിയു വിലോട്ട് മാറ്റി വെന്റിലേറ്റർ തന്നെ കണക്ട് ചെയ്യേണ്ടി വരും.ഇങ്ങനെ വരുന്നത് ശ്വാസകോശത്തിലെ കൊച്ചു കൊച്ചു രക്തകുഴലുകളിൽ രക്തം കട്ട പിടിക്കുന്നത് കൊണ്ടാണ് എന്നാണ് കരുതുന്നത്.

4)🔺ഓർക്കുക, സാധാരണ രോഗികൾ ശ്വാസം മുട്ട് ലക്ഷണങ്ങൾ കാണിക്കുമ്പോൾ രക്തത്തിലെ ഓക്സിജന്റെ അളവ് 90 ൽ താഴെ ആയിരിക്കും. അപ്പോൾ മാസ്ക് വെച്ച് ഓക്സിജൻ നൽകിയാൽ മതിയാകും. കുറെയേറെ പേർ ഇത് വഴി തന്നെ ബെറ്റർ ആകും.ഇനി എന്നിട്ടും താഴെ പോയാൽ NIV അഥവാ നോൺ ഇൻവെസീവ് വെന്റിലേഷൻ വഴി ഓക്സിജൻ കൊടുക്കാം. മിക്കവാറും പേർക്ക് ഇത് മതിയാകും.എന്നിട്ടും രോഗിയുടെ അവസ്ഥ മോശമായാൽ മാത്രം വെന്റിലേറ്റർ മതിയാകും.
അതായത്, സാധാരണ ഗതിയിൽ ഒരു രോഗി വരുമ്പോൾ ഡോക്ടർമാർക്ക് സമയം കിട്ടുകയും രോഗി രക്ഷപെടാനും ചാൻസ് കൂടുതൽ ആണ്.

പക്ഷേ ഹാപ്പി ഹൈപോക്സിയ വരുന്നവർ ആശുപത്രിയിൽ വരുമ്പോൾ തന്നെ വളരെ മോശം അവസ്ഥയിൽ എമർജൻസി വെന്റിലേറ്റർ കെയർ വേണ്ടുന്ന രീതിയിൽ ആയിരിക്കും. ഐസിയു വിൽ ബെഡ് റെഡിയാക്കി വെന്റിലേറ്റർ ശരിയാക്കി വരുമ്പോഴേക്കും രോഗിയുടെ സ്ഥിതി മോശമായി മരണം സംഭവിക്കുന്നു.അത് കൊണ്ട് കോവിഡ് വന്ന് വീട്ടിൽ അല്ലെങ്കിൽ ഡോമിസിലിയറി കെയർ സെന്ററിൽ ഇരിക്കുന്നവർ നിർബന്ധമായും രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കുന്ന ഓക്സിമീറ്റർ കയ്യിൽ കരുതി കൂടെ കൂടെ ഓക്സിജൻ ലെവൽ നോക്കേണ്ടതാണ്. (സാമാന്യം നല്ലൊരു ഓക്സിമീറ്ററിന് 800- 1500 രൂപ ആകും.)

5)🔺കോവിഡിൻ്റെ രണ്ടാം വേവിൽ ഉള്ള ഡബിൾ മ്യൂട്ടന്റ് ( ജനതിക മാറ്റം വന്ന )കൊറോണ വൈറസ് പടരുന്നത് ആദ്യ വേവിനേക്കാൾ വളരെ കൂടുതൽ ആണ്. അത് കൊണ്ട് തന്നെ കുടുംബത്തിൽ ഒരാൾക്ക് വന്നാൽ മിക്കവാറും എല്ലാവർക്കും പടർന്നു പിടിക്കുന്നു. അത് കൊണ്ട് തന്നെ കേസ് ലോഡ് വളരെ കൂടുന്നു.

✴️ ഇത് കൊണ്ടുള്ള അപകടങ്ങൾ ഒരുപാട് ഉണ്ട്…

i)💢 ഒരു ലക്ഷം ജനങ്ങൾക്ക് 300 ആശുപത്രി കിടക്കകളാണ് ലോക ശരാശരി.
ഇന്ത്യയ്ക്ക് ഒരു ലക്ഷം ജനങ്ങൾക്ക് 50 ആശുപത്രി കിടക്കകളാണ് ഉള്ളത് ( ബംഗ്ലാദേശിന് 80 / ലക്ഷം.)
കിടക്ക ലഭ്യത അനുസരിച്ച്, ലോകത്തിലെ 167 രാജ്യങ്ങളിൽ ഇന്ത്യയുടെ റാങ്ക് 155 ആണ്. എത്ര മോശം അവസ്ഥയാണിത് എന്ന് ഇനിയും എടുത്തു പറയേണ്ട കാര്യമില്ലല്ലോ.
ഇതിന്റെ വ്യാപ്തി മനസ്സിലാക്കാൻ വേണ്ടി മാത്രം — ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹോസ്പിറ്റലിൽ ഒന്നായ അമൃത യിൽ വെറും 1450 ബെഡ്ഡുകളെ ഉള്ളൂ.
ii)💢 സാധാരണ ഹോസ്പിറ്റൽ ബെഡ്ഡുകളുടെ അവസ്ഥ ഇതാണെങ്കിൽ പിന്നെ ഐസിയു ബെഡ്ഡുകളുടെയും വെന്റിലേറ്ററുകളുടെയും ലഭ്യത എത്രത്തോളം ഉണ്ടായിരിക്കും എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.
iii)💢 കൂടുതൽ പേർക്ക് ഒരേ സമയം പടർന്നു പിടിക്കുന്നത് കാരണം ഉള്ള പ്രശ്നങ്ങൾ മനസ്സിലാക്കാൻ വേണ്ടി– സിമ്പിൾ ആയി പറഞ്ഞാൽ 20 % ആണ് കോവിഡ് ഫോളോ ചെയ്യുന്നത്. ഇതിന്റെ പകുതിയായ 10 % നമുക്ക് എടുത്താൽ എന്ത് സംഭവിക്കുന്നു എന്ന് നോക്കാം. ( ഒന്നൂടെ പറയട്ടെ, ഇതിന്റെ ഭീകരത മനസ്സിലാക്കാൻ വേണ്ടി )
👉 ഇപ്പോൾ കേരളത്തിൽ ദിനംപ്രതി ഏകദേശം 40,000 കേസുകൾ ഉണ്ട്.
👉 ഈ 40,000 ത്തിന്റെ 10% — 4000 പേർക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി ഓക്സിജൻ വേണ്ടി വരുന്നു.
👉 ഈ 4000 ത്തിന്റെ 10% — 400 പേർക്ക് ഐസിയു കെയർ വേണ്ടി വരുന്നു.
👉 ഈ 400 ന്റെ 10% — 40 പേർക്ക് വെന്റിലേറ്റർ വേണ്ടി വരുന്നു.
👉 പക്ഷേ പ്രശ്നം എന്തെന്നാൽ ഈ അഡ്മിറ്റ് ആകുന്നവർ 1 ദിവസം കൊണ്ട് ഡിസ്ചാർജ് ആകുന്നില്ല. പിറ്റേ ദിവസവും ഇത് പോലെ വരികയാണ്, അങ്ങനെ തുടരുമ്പോൾ എന്ത് സംഭവിക്കും എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ.
6)🔺സാധാരണ ഒരു അസുഖം കണ്ടു പിടിക്കുമ്പോൾ അതിന്റെ പ്രോഗ്നോസ്റ്റിക് ഫാക്ടർസ് കൂടി കണ്ടു പിടിക്കപ്പെടും, എന്ന് വെച്ചാൽ ഈ അസുഖം വന്നവരിൽ അസുഖം മോശമാകാനും മരണപ്പെടാനും ചാൻസ് കൂടുതൽ ആർക്കൊക്കെ എന്ന് മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങൾ അഥവാ ലക്ഷണങ്ങൾ.
നിർഭാഗ്യവശാൽ കോവിഡിന്റെ കാര്യത്തിൽ അത് ഇത് വരെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല. അത് കൊണ്ട് തന്നെ മറ്റൊരു അസുഖവുമില്ലാത്ത പൂർണ്ണ ആരോഗ്യവാനായ ഒരു 28 കാരൻ കോവിഡ് വന്ന് മരണപ്പെടുകയും പ്രഷറും പ്രമേഹവും ഉള്ള ഹാർട്ട് അറ്റാക്ക് വന്നിട്ടുള്ള 75 വയസ്സുകാരൻ ഒരു പ്രശ്നവുമില്ലാതെ കൂളായി ഇതിനെ മറികടക്കുകയും ചെയ്യുന്നു.
അത് കൊണ്ട് അയാൾക്ക് കോവിഡ് വന്നിട്ട് ഒരു കുരുവും വന്നില്ലല്ലോ? ഇത് ഒരു സാധാരണ ജലദോഷ പനി മാത്രമല്ലേ? എന്നുള്ള പടു വിഡ്ഢി ചോദ്യങ്ങൾ ഒഴിവാക്കുക.
7)🔺കോവിഡിന്റെ മരണ നിരക്ക് മാറിയിട്ടില്ല. പക്ഷേ കൂടുതൽ കേസുകൾ വരുമ്പോൾ ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും കൂടുന്നു.
എന്ന് മാത്രമല്ല, കോവിഡ് കേസുകൾ കൂടുന്നത് കാരണം മറ്റ് അസുഖങ്ങൾ ഉള്ളവർക്ക് ചികിത്സ വൈകുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുന്നു. അത് കൊണ്ട് തന്നെ മറ്റ് അസുഖങ്ങൾ കാരണം മരണമടയുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട് എന്ന് നിസംശയം പറയാം.
✅️ ദയവു ചെയ്ത് എല്ലാവരും സർക്കാരുമായി സഹകരിക്കണം. ഇലക്ഷൻ സമയത്ത് അവർ അങ്ങനെ ചെയ്തില്ലേ ഇങ്ങനെ ചെയ്തില്ലേ എന്നൊക്കെ പറഞ്ഞാൽ നഷ്ടം ഒടുവിൽ ഞാനും നിങ്ങളും ഉൾപ്പെടുന്നവർക്ക് തന്നെ ആയിരിക്കും.
ഇപ്പോഴത്തെ ലോക്ക്ഡൌൺ വിഐപി ആയിട്ടുള്ള ആളുകളെ സംരക്ഷിക്കാൻ ആണ്, നമ്മൾ ഓരോരുത്തരുടെയും വിഐപി ആയിട്ടുള്ള ആളുകൾ.
അതാരാന്ന് മനസ്സിലായില്ലേ? നമ്മുടെ വിഐപി ആരൊക്കെയാ? നമ്മുടെ മാതാപിതാക്കൾ, ഭാര്യ / ഭർത്താവ്, മക്കൾ, സഹോദരങ്ങൾ, അടുത്ത ബന്ധുക്കൾ, അടുത്ത സുഹൃത്തുക്കൾ ഇവരൊക്കെയാണ്.
നിങ്ങൾ ലോക്ക്ഡൌൺ നിർദേശങ്ങൾ പൂർണ്ണമായും പാലിച്ച് വീട്ടിൽ ഇരുന്നാൽ ഇവർക്ക് കോവിഡ് വരാതെ നോക്കാം. അത് വഴി ഹോസ്പിറ്റലിലെ തിരക്ക് കുറക്കാം, വേണ്ടുന്ന രോഗികൾക്ക് ബെഡ്ഡും ഓക്സിജനും ദൗർലഭ്യമില്ലാതെ കിട്ടും.
❓️ ലോക്ക്ഡൌൺ കാരണം വരുമാനം നഷ്ടമാവില്ലേ?
തീർച്ചയായും ആകും.
❓️പെരുന്നാൾ ആഘോഷിക്കാൻ പറ്റില്ലല്ലോ?
തീർച്ചയായും പറ്റില്ല.
❓️ഡൈനിങ് ഔട്ട്‌ പറ്റില്ലല്ലോ?
തീർച്ചയായും പറ്റില്ല.
❓️എൻഗേജ്‌മെന്റ്, കല്യാണം, നൂല്കെട്ട്, പേരിടൽ, ജാതകം കൈ മാറൽ, ബർത്ത്ഡേ ഒന്നും ആഘോഷിക്കാൻ പറ്റില്ലല്ലോ?
തീർച്ചയായും പറ്റില്ല.
✅️ പക്ഷേ ഒന്നുണ്ട്, ജീവിച്ചിരുന്നാൽ നമുക്ക് വരും വർഷങ്ങളിൽ ഇതൊക്കെ നന്നായി ആഘോഷിക്കാൻ പറ്റിയേക്കും, ജീവിച്ചിരുന്നാൽ മാത്രം.
✅️ അപ്പോൾ എല്ലാവരും കരുതൽ എടുക്കുക, ജീവന്റെ വിലയുള്ള കരുതൽ