അത്രമേൽ ജാഗ്രത്താണ് കേരളത്തിലെ ഭരണകൂടവും ആരോഗ്യവകുപ്പും പൊതുസമൂഹവും! ലോകജനത മതിപ്പോടെ നമ്മെ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു

50
Virus infection curve flattens in Kerala as fewer cases crop up

കൊറോണയുടെ മരണനിരക്ക്..
ലോകത്ത്: 10000 രോഗികളിൽ 575 പേർ എന്നതോതിൽ മരണം സംഭവിക്കുന്നു..
ഇന്ത്യയിൽ: 10000 രോഗികളിൽ 283 പേർ എന്നതോതിൽ മരണം സംഭവിക്കുന്നു..
കേരളത്തിൽ: 10000 രോഗികളിൽ 58 പേർ (0.58%) എന്നതോതിൽ മാത്രം മരണം സംഭവിക്കുന്നു.

ലോകത്ത് ഇതുവരെ ശരാശരി ഒരു കൊറോണാരോഗിയിൽനിന്ന് 2.60 ആളുകളിലേക്കാണ് രോഗപ്പകർച്ചയുണ്ടായത്.
കേരളത്തിൽ ഇതുവരെ 254 പേരാണ് പുറംരാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിൽനിന്നും രോഗവുമായെത്തിയിട്ടുള്ളത്. അവരിൽനിന്ന് രോഗപ്പകർച്ചയുണ്ടായത് 91 പേരിലേക്ക് മാത്രം (പ്രൈമറികോണ്ടാക്ട് സ്പ്രെഡ് വെറും ഒരു രോഗിയിൽനിന്ന് 0.36 ആളിനുമാത്രം)! അങ്ങനെ സമ്പർക്കത്തിലൂടെ രോഗം പകർന്നുകിട്ടിയ 91 പേരിൽനിന്നും സെക്കൻഡറി കോണ്ടാക്ടായ ഒരാളിലേക്കുപോലും രോഗപ്പകർച്ചയുണ്ടായില്ല.

അതായത്, പൊതുഇടങ്ങളിൽനിന്ന് രോഗവ്യാപനം സംഭവിച്ചതേയില്ല! ഇതിനോടകം 86 പേർക്ക് പൂർണ്ണമായ രോഗശമനമുണ്ടായിരിക്കുന്നു.. വിദേശസഞ്ചാരികൾക്കും 93-ഉം 89-ഉം വയസ്സുകാരായ ദമ്പതികൾക്കുമടക്കം!
കേരളത്തിൽ ഒരുലക്ഷത്തി ഏഴായിരം പേർക്ക് രോഗനിർണ്ണയപരിശോധന നടത്തിക്കഴിഞ്ഞിരിക്കുന്നു. (ഇന്ത്യൻ ശരാശരി ഇതിന്റെ പത്തിലൊന്നിലും താഴെമാത്രം).

ചികിത്സയ്ക്കിടെ രോഗപ്പകർച്ചയുണ്ടായത് ഒരേയൊരു ആരോഗ്യപ്രവർത്തകയ്ക്ക് മാത്രം.. ഒരാഴ്ചയ്ക്കുള്ളിൽ അവർ സുഖംപ്രാപിക്കുകയുമുണ്ടായി! രാജ്യത്തിന്റെ ഇതരഭാഗങ്ങളിൽനിന്ന് വ്യത്യസ്തമായി രോഗബാധിതരും രോഗം സംശയിക്കപ്പെടുന്നവരുമായി ആശുപത്രിയിൽ കഴിയുന്ന മുഴുവനാളുകൾക്കും മികച്ച ജീവിതസൗകര്യങ്ങളും സൗജന്യചികിത്സയും.രാജ്യത്ത് ഏറ്റവും കാര്യക്ഷമമായ ലോക്ക്-ഡൗൺ നടപ്പാക്കൽ.എല്ലാവർക്കും സൗജന്യ ഭക്ഷ്യധാന്യവും നിത്യോപയോഗസാധനങ്ങളും.സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വിഭാഗങ്ങൾക്കെല്ലാം സഹായഹസ്തം.. ലക്ഷക്കണക്കിനുള്ള അതിഥിതൊഴിലാളികൾക്ക് സൗജന്യഭക്ഷണവും താമസസൗകര്യവും.

ഇത്രമേൽ ജാഗ്രത്താണ് കേരളത്തിലെ ഭരണകൂടവും ആരോഗ്യവകുപ്പും പൊതുസമൂഹവും! ലോകജനത മതിപ്പോടെ നമ്മെ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. മലയാളികളെന്നനിലയിൽ അഭിമാനിക്കാൻ വകയില്ലേ നമുക്ക്? ജാതിയും മതവും പാർട്ടിയും മറന്ന് നമുക്ക് ഒരുമിക്കാം.. മഹാമാരിക്കുമേൽ ഇന്നുനമ്മൾ നേടിയിരിക്കുന്ന വിജയം തുടരാം.നമ്മെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന അധമശക്തികളെ തുരത്തിയോടിക്കാം!