പശുവിനേക്കുറിച്ചുള്ള പുതിയ കണ്ടുപിടിത്തങ്ങൾ എല്ലാം ശുദ്ധ വിഡ്ഢിത്തങ്ങളാണ്, പശു ഇന്നും അന്നും മനുഷ്യന് പാല് തരുന്ന ഒരു ജീവിയാണ്

132

പശു ദൈവമാണെന്ന് പറയുന്നവരോട്:

ചാണകം കൊണ്ട് മെഴുകിയിരുന്നത് ലഭ്യത മാത്രം കണക്കിലെടുത്താണ്. വലിയ വീടുകളിൽ ഒന്നും ഈ ക്രിമികളിൽ നിന്നും രക്ഷപ്പെടാൻ ചാണകം കൊണ്ട് മെഴുകിയിരുന്നില്ല.ഒരു സാധനവും കത്തിക്കുമ്പോൾ oxygen produce ചെയ്യില്ല. കത്താൻ oxygen ഉപയോഗിക്കും എന്നതിലുപരി. അത് മാത്രമല്ല 10 ഗ്രാം നെയ് കത്തിക്കുമ്പോൾ 1 ton oxygen അത് പ്രായോഗികമല്ല.Silver iodide ആണ് മഴ പെയ്യിക്കാൻ ഉപയോഗിക്കുന്നത്. പ്രൊപ്പലീൻ oxide മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.ലോകത്ത് oxygen മാത്രമായി പുറത്തു വിടുന്ന ഒരു ജീവിയുമില്ല. ഇനിയിപ്പോ കണ്ടുപിടിക്കാൻ ഉണ്ടോ എന്നറിയില്ല. എങ്കിലും പശു oxygen പുറത്തു വിടില്ല എന്നും പറയാൻ കഴിയില്ല. മനുഷ്യനടക്കം എല്ലാ ജീവികളും ചെയ്യുന്ന പോലെ ശ്വസിച്ചതിന്റെ ഒരു ചെറിയ ശതമാനം oxygen പശുവും പുറത്തു വിടുന്നുണ്ട്

നമ്മൾ കഴിക്കുന്നതിൽ പല തരം വിഷങ്ങൾ ഉണ്ട്. ജീവന് ആപത്തു വരാത്ത തരത്തിലുള്ള വിഷാംശം നമ്മുടെ ലിവെറുകൾ തരം തിരിച്ചു കളയും. അത് പോലെ തന്നെയാണ് പശുവും. മറ്റൊരു കാര്യം ടെസ്റ്റ് നടത്താൻ നാസ ഉപയോഗിച്ച പശുവിന് നല്ല വിഷം നൽകിയിരുന്നെങ്കിൽ പാല് കറക്കാൻ പിന്നെ പശു ഉണ്ടാകില്ല. അതുമല്ല. ഇതുപോലുള്ള പരീക്ഷണങ്ങൾ നടത്തുന്ന പണിയല്ല നാസക്ക്. ആ ചിലപ്പോ പശു വല്ല അന്യഗ്രഹജീവി ആയിരുന്നേൽ അവർ നോക്കിയേനെ .ചുരുക്കിപ്പറഞ്ഞാൽ പശുവിനേക്കുറിച്ചുള്ള പുതിയ കണ്ടുപിടിത്തങ്ങൾ എല്ലാം ശുദ്ധ വിഡ്ഢിത്തങ്ങളാണ്. പശു ഇന്നും അന്നും മനുഷ്യന് പാല് തരുന്ന ഒരു ജീവിയാണ്. അത്ഭുത സിദ്ധിയുള്ള ഐറ്റം അല്ല.