ഏവർക്കും പ്രിയപ്പെട്ട ഒരു വളർത്തു മൃഗമാണ് പശു . പാലിന് വേണ്ടിയാണ് മനുഷ്യർ പശുക്കളെ പരിപാലിച്ചു വളർത്തുന്നത് . മനുഷ്യരുമായി ചങ്ങാത്തവും ഇണക്കവും നന്നായി പ്രകടിപ്പിക്കുന്ന ഈ മൃഗം ഇന്ത്യക്കാരുടെ ജീവിതത്തിൽ മതപരമായി ചില പ്രത്യേക സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. ഹിന്ദുക്കൾക്ക് പശു ഗോമാതാവ് ആണ്. അതുകൊണ്ടുതന്നെ പശുവിനെ ഉപദ്രവിക്കുന്നതും മറ്റും ഇന്ത്യയിൽ പലയിടത്തും കർശനമായി വിലക്കുകൾ ഉണ്ട്. അത്രമാത്രം ഇന്ത്യക്കാരുടെ ജീവിതവുമായി പശുക്കൾ ഇഴചേർന്നിരിക്കുന്നു. പല ഉത്തരേന്ത്യൻ നഗരങ്ങളിലും പശുക്കൾ സ്വച്ഛവിഹാരം നടത്തുന്നുണ്ട്. ജനങ്ങൾ അതിനെ ലാളിക്കുകയും ഭക്ഷണപദാർത്ഥങ്ങൾ നൽകുകയും ചെയുന്നുണ്ട്. ഇന്ന് ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോ മൃഗസ്നേഹികളുടെ മനം കുളിർപ്പിക്കുന്നതാണ്. ഏഴുവര്ഷവുമായി മുടങ്ങാതെ ഒരു തുണിക്കടയിൽ കയറിയിറങ്ങുന്ന വിരുന്നുകാരിയെ കുറിച്ചാണ് വീഡിയോ.

വിരുന്നുകാരി മറ്റാരുമല്ല ഒരു സുന്ദരി പശുവാണ് , എന്നും മൂന്നു മണിക്കും നാലുമണിക്കും ഇടയിൽ അവൾ തുണിക്കടയിൽ എത്തും. അര മണിക്കൂർ അവിടെ വിശ്രമിക്കും. പിന്നെ മടങ്ങിപ്പോകും. കടയിൽ നിൽക്കുന്നവർക്കും അവിടെ വരുന്നവർക്കും എല്ലാം അവളൊരു കൗതുകമാണ് .എല്ലാരുടെയും സ്നേഹഭാജനമാണ് അവൾ. തുണക്കട നടത്തുന്ന ആൾക്ക് അവൾ മഹാലക്ഷ്മി തന്നെയാണ്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഈ പൊരുത്തപ്പെടൽ എന്തുകൊണ്ടും ഹൃദ്യം തന്നെയെന്ന് പറയേണ്ടതില്ലല്ലോ.

You May Also Like

ഓരോ നിമിഷവും പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന ഒരു ഫാമിലി ത്രില്ലർ, ‘അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ് വരെ’ ടീസർ

‘അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ് വരെ’ ടീസർ റോബിന്‍ സ്റ്റീഫന്‍, ബോബി നായര്‍, രേഷ്മ മനീഷ്,…

പാൻ ഇന്ത്യൻ ചിത്രമായ “അമലയിലെ” ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി

അനാർക്കലി മരിയ്ക്കാറും ശരത് അപ്പാനിയും പ്രധാന വേഷത്തിലെത്തി നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പാൻ…

ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി

ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ഒഫീഷ്യൽ…

‘ജാനകി ജാനെ’യിലെ വീഡിയോ ഗാനം ‘കരിമിഴി നിറയെ’ പുറത്തിറങ്ങി

ഹരിശങ്കറും സിത്താര കൃഷ്ണകുമാറും ചേർന്ന് ആലപിച്ച് മനു മഞ്ജിത്തിൻ്റെ രചനയിൽ കൈലാസ് മേനോൻ ഒരുക്കിയ ‘ജാനകി…