ഇത്തരം രാഷ്ട്രീയ ഗുണ്ടായിസങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സിപിഎം കേരളത്തിലും ഓര്മ മാത്രമാകും

0
156

കേരളരാഷ്ട്രീയത്തിന്റെ അങ്ങേയറ്റത്തെ അപചയമാണ് കിഴക്കമ്പലത്ത് നടന്നത്. കണ്ണൂർ രാഷ്ട്രീയസംസ്കാരം കേരളമാകെ വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യം. ആഭ്യന്തര ഭരണം അതിനു കൂട്ടുനിൽക്കുന്നു. കമ്യൂണിസത്തിനു ചെയ്യുന്ന ഓരോ വോട്ടും ഫാസിസത്തിനാണ് എന്ന ബോദ്ധ്യം ജനങ്ങളിൽ ഉണ്ടാകാൻ ഇത്തരം സംഭവങ്ങൾ കാരണമാകുന്നു


ഒരിടത്ത് നിങ്ങളിലല്ലാത്തൊരാൾ നല്ല ഭരണം കാഴ്ചവെക്കുന്നുണ്ടെങ്കിൽ അതിലും നല്ല ഭരണം കാഴ്ചവെച്ചാവണം നിങ്ങളുടെയിടം തിരിച്ചെടുക്കണ്ടത്. അല്ലാതെ വെറുതെ ആരോപണമുന്നയിച്ചു കൊണ്ടോ ഗുണ്ടായിസത്തിലൂടെയോ പൗരാവകാശ ലംഘനത്തിലൂടെയോ അല്ല. രാഷ്ട്രീയം രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടിയുള്ളതാവണം , പാർട്ടിക്കും നേതാക്കന്മാർക്കും അവരെ പ്രീണിപ്പിക്കുന്നവർക്കും ലാഭമുണ്ടാക്കാൻ വേണ്ടിയാവരുത്. ഒരു ബിസിനസുകാരന്റെ സാന്നിദ്ധ്യം ഒരു പഞ്ചായത്ത് നന്നായി നടത്തിക്കൊണ്ടുപോകാൻ സഹായിക്കുന്നുണ്ടെങ്കിൽ അതയാളുടെ മാനേജറിയൽ സ്കിൽ ഒന്നു കൊണ്ടു തന്നെയാണ്. അതിനെ കോർപ്പറേറ്റ് ഉമ്മാക്കിയെന്ന് വരച്ചു കാട്ടി ഭയപ്പെടുത്തേണ്ടതില്ല. ഇത്രയും പറയേണ്ട ഒരു സാഹചര്യം ഉണ്ടായതുകൊണ്ടാണ് പറയുന്നത്. എന്നെക്കൊണ്ട് നിങ്ങളിത് പറയിച്ചതാണ് (“To Whom It May Concern, I treasure your friendship ) . നിങ്ങളുടെ വിലയേറിയ അരമണിക്കൂർ നഷ്ടമായതിൽ സങ്കടമുണ്ട്.

കിഴക്കമ്പലം 20-20 – ആരോപണത്തിൽ സാബു ജോസഫിന്റെ സ്റ്റേറ്റ്മെന്റ്.

എന്ത് തന്ത്രം ആണ് ഞങ്ങള്‍ നടത്തിയത്? ഞങ്ങളുടെ ബിസിനസ് സംരക്ഷിക്കാനും അത് വളര്‍ത്താനും വേണ്ട കാര്യങ്ങള്‍ ശരിയായ രീതിയില്‍ ബിസിനസ് രംഗത്തു തന്നെ ചെയ്യുന്നുണ്ട്. അതിന് രാഷ്ട്രീയം കളിക്കുകയോ പഞ്ചായത്ത് ഭരണം പിടിക്കുകയോ ചെയ്യേണ്ട കാര്യമില്ല. ഒരു പഞ്ചായത്ത് ഭരണം കൈയില്‍ കിട്ടിയാല്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന് ആരു പറഞ്ഞു? കമ്പനികളുടെ പ്രവര്‍ത്തനത്തിന് ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരം ഇപ്പോള്‍ പഞ്ചായത്തിനില്ല. അത് സ്റ്റേറ്റിന്റെ കൈയിലാണിപ്പോള്‍. ഒരു പ്ലാന്‍ പോലും ഇപ്പോള്‍ പഞ്ചായത്തിലല്ല സമര്‍പ്പിക്കേണ്ടത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പല ഘടകങ്ങളുണ്ട്. മലിനീകരണ നിയന്ത്രണം, അത് സര്‍ക്കാരിന് കീഴിലാണ്. ആരോഗ്യവകുപ്പിന്റെ ഇടപെടലുണ്ടാകും, അതും സര്‍ക്കാരിന് കീഴില്‍. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പും സര്‍ക്കാരിന് കീഴില്‍. ലൈസന്‍സ് പുതുക്കി നല്‍കാനുള്ള അധികാരവും സംസ്ഥാന സര്‍ക്കാരിന്. അല്ലാതെ ഇതെല്ലാം പഞ്ചായത്തിന്റെ കീഴില്‍ വരുന്നതല്ല. ഞങ്ങള്‍ ചെയ്യുന്നതില്‍ എന്തെങ്കിലും ഒരു അന്യായമോ കുഴപ്പമോ ഉണ്ടെങ്കില്‍ സര്‍ക്കാരിന് ഞങ്ങളെ പിടിക്കാമായിരുന്നല്ലോ.

ഞങ്ങളെ ശത്രുക്കളായി കാണുന്നവരാണല്ലോ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ആയിരുന്നു കേരളം ഭരിച്ചത്. ഇപ്പോള്‍ ഇടതുക്ഷം. ഞങ്ങള്‍ കുഴപ്പക്കാരയിരുന്നെങ്കില്‍ എന്തുകൊണ്ട് ഇവര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കിറ്റെക്‌സ് മലിനീകരണ പ്രശ്‌നം ഉണ്ടാക്കുന്നുണ്ടെങ്കില്‍ നോട്ടീസ് നല്‍കി 24 മണിക്കൂര്‍ കൊണ്ട് കമ്പനി പൂട്ടിക്കായിരുന്നല്ലോ. അപ്പോള്‍ അതിനൊന്നും സാധിച്ചില്ലെങ്കില്‍, ഞങ്ങള്‍ തെറ്റ് ചെയ്യുന്നില്ലെന്നതല്ലേ അര്‍ത്ഥം. ഒരു പഞ്ചായത്തിന് ഒരു വ്യവസായത്തിനുമേല്‍ ഇപ്പോള്‍ അധികാരമില്ല. അങ്ങനെയുള്ളപ്പോള്‍ കിറ്റെക്‌സിന്റെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടി തയ്യാറാക്കിയ തന്ത്രമാണ് ട്വന്റി-ട്വന്റിയും പഞ്ചായത്ത് ഭരണം പിടിച്ചെടുക്കലമെന്നൊക്കെ പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്?


കേരളത്തിലെ മുന്നണികളുടെ യഥാർത്ഥ മുഖമെന്താണെന്ന് തിരിച്ചറിയണമെങ്കിൽ മൂന്നാമതൊരു പ്രസ്ഥാനം ഇവിടെ വളർന്ന് വരണമെന്നതാണ് ഈ സംഭവത്തിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത്.പതിറ്റാണ്ടുകളായി അധികാരം നേടി ജീവിക്കുന്നവരെ തടസ്സപ്പെടുത്തിയാൽ ഇങ്ങിനെയൊക്കെ സംഭവിക്കും.. നമ്മൾ കുളിച്ചു കുറിയിട്ട് ചൂണ്ട് വിരലിൽ മഷി പുരട്ടി ചാർത്തി കൊടുത്ത തീട്ടൂരം. അതാണ് ഈ രാഷ്ട്രീയക്കാരുടെ ആയുധം… നമുക്ക് നേരെ തന്നെ തിരിഞ്ഞു, നമ്മെ കൊള്ളയടിക്കാൻ ഉപയോഗിക്കുന്ന ഈ ആയുധങ്ങൾ തിരിച്ചെടുക്കാം നമുക്ക്. വോട്ടർ ലിസ്റ്റിൽ പേരുള്ള എല്ലാവർക്കും വോട്ട് ചെയ്യാം. അതു തടയാൻ ഒരു രാഷ്ട്രീയക്കാരനും അധികാരമില്ല. പിന്നെ ട്വന്റി20 ക്ക് ചെയ്യുന്നവരെ നോക്കിയാണ് തടയുന്നത് എങ്കിൽ കേരളം മുഴുവൻ നിങ്ങൾ ആളുകളെ തടയേണ്ടിവരും

അപരിഷ്കൃതമായ ഇത്തരം രാഷ്ട്രീയ ഗുണ്ടായിസങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സിപിഎം കേരളത്തിലും ഓര്മ മാത്രമാകും (VIDEO)