ഇതാണോ പുരോഗമനം ? നവോഥാനം ?

0
124

സഹമെമ്പര്‍ ജാതി പരമായി അധിക്ഷേപിച്ചതിനാലും സ്വന്തം പാര്‍ട്ടിയുടെ നേതാവ് ഈ വിഷയം തള്ളി പറഞ്ഞതിനാലും കൂടരഞ്ഞിയില്‍ മെമ്പര്‍സ്ഥാനം രാജിവെച്ച് പഞ്ചായത്തംഗം. ജാതിയധിക്ഷേപം കാരണമാണ് രാജി വെക്കുന്നതെന്ന് പഞ്ചായത്തംഗം കെ.എസ് അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു. ജനിക്കാന്‍ പോലും പാടില്ലായിരുന്നെന്നും അരുണ്‍ പോസ്റ്റില്‍ പറയുന്നു.

Image result for മാനസികമായി ഉൾക്കൊണ്ട്‌ പോകാൻ"വോട്ടർമാർ ക്ഷമിക്കണം, മാനസികമായി ഉൾക്കൊണ്ട്‌ പോകാൻ കഴിയാത്തത് കൊണ്ടാണ്.സഹ മെമ്പർ ജാതി പരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാർട്ടിയുടെ നേതാവ് മേൽവിഷയത്തിൽ തള്ളി പറഞ്ഞതിന്റെയും ഭാഗമായി ഞാൻ മെമ്പർ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി.മാനസികമായി ഉൾക്കൊണ്ട്‌ പോകാൻ കഴിയാത്തതു കൊണ്ടാണ്… ദയവു ചെയ്തു ക്ഷമിക്കണം .”ഈ ലോകത്ത് ഞാൻ ജനിക്കാൻ പോലും പാടില്ലായിരുന്നു”

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡ് മെമ്പറും വനിതാ അംഗവുമായ ജസ്സിയാണ് അരുണിനെ ജാതീയതമായി അധിക്ഷേപിച്ചത്.

മാനസികമായി ഉള്ക്കൊള്ളാന് പറ്റാത്തതുകൊണ്ടാണ് രാജിവെക്കുന്നതെന്ന് അരുണ് ഫെയ്‌സ്ബുക്കില് കുറിച്ചു. സഹ മെമ്പര് ജാതിപരമായി അധിക്ഷേപിച്ചതായും ഇക്കാര്യത്തില് സ്വന്തം പാര്ട്ടിയുടെ നേതാവ് തള്ളിപ്പറഞ്ഞതായും അദ്ദേഹം പറയുന്നു.ഇന്ന് വായ മൂടിക്കെട്ടിയാണ് അരുണ് യോഗത്തിനെത്തിയത്. ആരും തനിക്കൊപ്പം നിന്നില്ലെന്ന് അരുണ് പറയുന്നു. എന്നാല് അരുണിനെയും അരുണിനെ അധിക്ഷേപിച്ചയാളെയും ഒരുമിച്ചിരുത്തി പ്രശ്നം പരിഹരിച്ചതാണെന്നും ഇപ്പോഴത്തെ പ്രതിഷേധം എന്തിനാണെന്ന് അറിയില്ലെന്നുമാണ് സി.പി.എം നേതാക്കളുടെ വാദം

ഇതില്‍ തെറ്റു പറ്റിയിട്ടുണ്ടെന്ന് വ്യക്തിപരമായിട്ട് ജെസ്സി സമ്മതിക്കുക എന്നതുമാത്രമായിരുന്നു ആവശ്യമെന്നും അരുൺ പറയുന്നു.

കഴിഞ്ഞ മാസമാണ് കൂടരഞ്ഞി പഞ്ചായത്ത് ഭരണം എല്.ഡി.എഫിന് ലഭിച്ചത്. 7 എല്.ഡി.എഫ് അംഗങ്ങളും 6 യു.ഡി.എഫ് അംഗങ്ങളുമാണ് നിലവിലുള്ളത്

Image result for മാനസികമായി ഉൾക്കൊണ്ട്‌ പോകാൻ"..