Connect with us

India

ഈ നിയമങ്ങൾ നടപ്പിലായാൽ  ഒരു നേരത്തെ ആഹാരത്തിനായി ഇന്ത്യയിലെ ബഹു ഭൂരിപക്ഷ ജനങ്ങളും നെട്ടോട്ടം ഓടും, അത് ഒടുക്കം അത് നടപ്പാക്കിയവരുടെ നെഞ്ചത്തേയ്ക്ക് ഇരച്ചു കയറും

നമ്മുടെ രാജ്യത്തെ എന്നെയും നിങ്ങളെയും പോലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന മൂന്ന് നിയമങ്ങൾ പാർലമെന്റ് പാസാക്കിക്കഴിഞ്ഞു. തങ്ങൾക്കുണ്ടാക്കാൻ കഴിഞ്ഞ കൃത്രിമ ഭൂരിപക്ഷത്തിന്റെ ബലത്തിൽ എല്ലാ നിയമങ്ങളും

 34 total views

Published

on

CR Neelakandan

ചിരിചലഞ്ചിനും കപ്പിൾ ചലഞ്ചിനും ഇടയിൽ നാം മറന്നു പോകുന്നത് :

*നമ്മുടെ രാജ്യത്തെ എന്നെയും നിങ്ങളെയും പോലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന മൂന്ന് നിയമങ്ങൾ പാർലമെന്റ് പാസാക്കിക്കഴിഞ്ഞു. തങ്ങൾക്കുണ്ടാക്കാൻ കഴിഞ്ഞ കൃത്രിമ ഭൂരിപക്ഷത്തിന്റെ ബലത്തിൽ എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടും എതിർ ശബ്ദങ്ങളെ അടിച്ചമർത്തിയുമാണ് പാസാക്കിയത്. വയര്‍ നിറഞ്ഞില്ലെങ്കിലും വിശക്കാതിരിക്കാന്‍ നമ്മുടെ പൂര്‍വികര്‍ എല്ലാ ജനങ്ങള്‍ക്കുമായി ഉണ്ടാക്കിയ നിയമങ്ങളെ ഇല്ലാതാക്കുന്ന കോവിഡിന്റെ മറവില്‍ ഒളിച്ചു കടത്തിയ മൂന്ന് നിയമങ്ങൾ.

കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ഉല്പാദനം ഉറപ്പാക്കുകയും ചെയ്യും. കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കും, വന്‍കിട നിക്ഷേപങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഉണ്ടാവും ഇങ്ങനെ പോകുന്നു ബില്ലിന്റെ ഗുണവർണനകൾ. വായിച്ചാല്‍ രോമകൂപങ്ങള്‍ എഴുന്നേല്‍ക്കുന്ന വാക്കുകൾ.

അരിയടക്കമുള്ള ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, ഉള്ളി മുതല്‍ ഉരുളക്കിഴങ്ങ് വരെയുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ ഒക്കെ ഒരു നിശ്ചിത അളവില്‍ സംഭരിക്കാനുള്ള അവകാശം സര്‍ക്കാരിനും അവരുടെ ഏജന്‍സികളിലുമായി നിശ്ചയിക്കപ്പെട്ട വകുപ്പുകള്‍ ഇല്ലാതാകുന്നു. ആര്‍ക്കും അവശ്യ വസ്തുക്കള്‍ സംഭരിച്ച് സൂക്ഷിച്ച് വിതരണം ചെയ്യാം. ഫാം കൃഷിയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് മുതലിറക്കാം.

കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനെന്ന വ്യാജേന വിതയ്ക്കുമ്പോള്‍ തന്നെ വില നിശ്ചയിച്ച് കര്‍ഷകര്‍ക്ക് ഉല്പങ്ങള്‍ മുതല്‍ മുടക്കുന്ന കമ്പിനിയ്ക്ക് വില്‍ക്കാം. അവര്‍ വേണ്ട സാങ്കേതിക, സാമ്പത്തിക പിന്തുണ നല്‍കും, വിപണിക്കായി കര്‍ഷകര്‍ കാത്തു നില്‍ക്കേണ്ട, കൃഷിയിടത്തില്‍ നിന്നു തന്നെ കമ്പിനി ഉല്പന്നങ്ങള്‍ വാങ്ങും, നല്ല ഉദാത്തമായ ആശയം.ഈ കോര്‍പ്പറേറ്റ് കര്‍ഷക കൂട്ടായ്മ മിക്ക വികസിത രാജ്യങ്ങളും പരീക്ഷിച്ച് ജനകോപം കൊണ്ട് പിന്‍വലിച്ചതാണ്.  1991 ല്‍ ആണ് അമേരിക്കയിലും തെക്കേ അമേരിക്കയിലും സമാന കാര്‍ഷിക വിപ്ലവം മാതൃകയായി അരങ്ങേറിയത്. അതിന്റെ പരിണിത ഫലം ഒരു ചെറു സംഭവിത്തിലൂടെ പറയട്ടെ. .

എൺപതുകളുടെ തുടക്കം.  ചെറിയ ഫാമുകളിലും കൃഷിയിടങ്ങളിലും പന്നിവളർത്തൽ ആദായകരമായി നടത്തിയിരുന്ന കാലം. ഫാമിൽ തന്നെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ വളർത്തി വലുതാകുമ്പോൾ തൊട്ടടുത്തുള്ള സംഭരണകേന്ദ്രത്തിലേക്കോ ഏറ്റവും അടുത്തുള്ള ടൗണിലോ അവയെ വിൽക്കും. വേണ്ട സാധനങ്ങൾ വാങ്ങി തിരികെപ്പോരും.ഇതിനിടയിലേക്കാണ് വലിയൊരു ഓഫറുമായി ഒരു കമ്പനി എത്തിയത്. നിങ്ങളുടെ ഫാമിൽ വന്ന് പന്നികളെ ഞങ്ങൾ നേരിട്ടെടുത്തോളാം. മാർക്കറ്റിലെ വില തരാം. അടുത്ത വർഷം ഓഫർ കുറച്ചുകൂടി നല്ലതായിരുന്നു. പെട്ടെന്ന് വളരുന്ന പന്നിക്കുഞ്ഞുങ്ങളെ ഞങ്ങൾ തരാം. വേണ്ട തീറ്റയും മരുന്നും തരും. രോഗപ്രതിരോധ കുത്തിവയ്പ്പുകളും എടുത്തു തരും. നിങ്ങൾ ഫാമിൽ അവയെ പരിപാലിച്ച് വളർത്തിയാൽ മതി. ഇറച്ചി ഞങ്ങൾ എടുത്തോളാം, ഇപ്പോഴുള്ള വിലയിൽ. നെട്ടോട്ടമോടേണ്ട കാര്യമില്ല. കർഷകരെ സംബന്ധിച്ചിടത്തോളം എത്ര നല്ല ഓഫർ.

നാട്ടിലെ ഇടത്തരം കടക്കാരുമായി വിലപേശേണ്ടതില്ല.തീറ്റയ്ക്കും ഡോക്ടർക്കുമായി പരക്കം പായേണ്ട. ആ വർഷവും നല്ല ലാഭം കർഷകർക്കുണ്ടായി. മൂന്നാം വർഷം കളിമാറി. മുൻപുണ്ടായിരുന്നതിന്റെ പാതി വിലയേ നൽകിയുള്ളൂ. ചെറിയ പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും പൊതു മാർക്കറ്റിലും വില കുറഞ്ഞിരുന്നതിനാൽ കർഷകർ സഹിച്ചു.നാലാം വർഷം തുക വീണ്ടും കുറഞ്ഞു. കർഷകർ പ്രതിഷേധിച്ചു. ഞങ്ങൾ നൽകുന്നില്ല, പുറത്ത് കൊടുത്തുകൊള്ളാം എന്ന് കർഷകർ. ശരിയെന്ന് കമ്പനിയും. തങ്ങളുടെ പഴയ ഫാം ട്രക്കറുകളിൽ പഴയ ചെറുകിട വ്യാപാരികളെത്തേടി കർഷകർ ഇറങ്ങി. പക്ഷേ പഴയ ചില്ലറ കടകളെല്ലാം പൂട്ടിപ്പോയിരുന്നു. ടൗണിലെ കടക്കാരും മറ്റു കച്ചവടത്തിലേക്ക് തിരിഞ്ഞു.

Advertisement

സമാന്തരമായുണ്ടായിരുന്നഎല്ലാ ഇറച്ചിവിൽപ്പന ശാലകളും പൂട്ടിപ്പോയി. കർഷകർക്ക് എല്ലാ നഷ്ടവും സഹിച്ച് ഇറച്ചി കമ്പനിക്ക് വിൽക്കേണ്ടി വന്നു.സങ്കര ഇനത്തിൽപ്പെട്ട ഈ പന്നിക്കുഞ്ഞുങ്ങളെ കമ്പനിയുമായി ധാരണയില്ലാതെ വളർത്തിയ വർക്കെതിരെ കേസുകൾ വന്നു. ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ചതിന്. ഈ സംഭവം കഴിഞ്ഞ് പത്തുവർഷം കഴിഞ്ഞാണ് അർജന്റീനയിലെ കർഷകർ കോഴികളേയും പന്നികളേയും ബ്യുനോസ് അയേഴ്സിലെ തെരുവുകളിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ചത്.നമുക്കും ചില അനുഭവങ്ങളില്ലേ?

കേരളത്തിൽ കൊക്കോയുടെ തുടർച്ചയായി പല ഉത്പന്നങ്ങൾ വന്നു. അതിലൊന്നായിരുന്നു വാനില. വാനില കൃഷി ചെയ്ത് പണം വാരിയവർ തമ്പലക്കാട് കാഞ്ഞിരപ്പള്ളി പ്രദേശത്തുണ്ട്. അക്കാലത്ത് പോലീസ് സ്‌റ്റേഷനിൽ വാനിലത്തണ്ട് കൈക്കൂലിയായി വാങ്ങിയിരുന്നെന്ന് അടക്കം പറച്ചിലുണ്ടായിരുന്നു.വികസിത രാജ്യങ്ങളെ വിട്ട് നമ്മുടെ നാട്ടിലേയ്ക്ക് വന്നാല്‍, ഭൂമി മുഴുവന്‍ പത്തോ ഇരുപതോ ശതമാനം ആളുകളുടെ കൈവശമാണ്. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന രീതിയാണ് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ഒഴികെയുള്ളയിടങ്ങളില്‍ നിലവിലുള്ളതും.(ഇപ്പോൾ കേരളത്തിലും ഇതു വ്യാപിക്കുന്നു )

ഭൂമിയൊരാളുടെ.. പാടത്ത് കൃഷിയിറക്കുന്നത് മറ്റൊരാള്‍.. പണിയെടുക്കുന്നത് മൂന്നാമതൊരാള്‍. ഈ ഇടത്തിലാണ് ഭൂവുടമയും കോര്‍പ്പറേറ്റ് മുതലാളിയും തമ്മില്‍ കരാറുണ്ടാക്കുക, ആ കരാറില്‍ ആദ്യകാലങ്ങളില്‍ മൂന്നു കൂട്ടരുടേയും താല്പര്യം സംരക്ഷിക്കും.

കോര്‍പ്പറേറ്റ് രീതിയതാണ്.രണ്ടുമൂന്ന് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ വ്യവസ്ഥിയെ സമൂഹം അംഗീകരിക്കും എന്ന നില വരുമ്പോള്‍ അവര്‍ തനി സ്വരൂപം കാണിക്കും.   പക്ഷെ കൃഷിയിറക്കുന്നവനും, ചേറില്‍ പണിയെടുക്കുന്നവനും പഴയ കോരന്റെ കുമ്പിള്‍ കൂട്ടാന്‍ പഠിക്കേണ്ടി വരും. ഇതില്‍ ഏറ്റവും ഗുരുതരമായ ഭവിഷത്ത് നേരിടേണ്ടി വരുന്നത് കര്‍ഷ തൊഴിലാളികള്‍ക്കാണ്, കൂലിക്ക് പണിയെടുക്കുന്നവര്‍ക്ക്.ഹരിയാനക്കാര്‍ക്ക് ഇത് കൃത്യമായി മനസിലായി, പഞ്ചാബികള്‍ക്കും.

ബ്രിട്ടീഷുകാര്‍ നീലം കൃഷിയ്ക്കും തേയില കൃഷിയ്ക്കും ഉണ്ടാക്കിയതിന്റെ പുതു മുഖമാണ് കോര്‍പ്പറേറ്റ് ഫാമിങ്ങ്. ഇതിലൂടെ ആദ്യ വര്‍ഷങ്ങളില്‍ വില നിലവാരത്തില്‍ വലിയ മാറ്റമുണ്ടാവില്ല. പിന്നീടുള്ള വര്‍ഷങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കോര്‍പ്പറേറ്റുകള്‍ നിശ്ചയിക്കും. മൂന്നാം ലോക രാജ്യങ്ങളില്‍ പാവപ്പെട്ട സായ്പ്പുമാര്‍ ടൂറിസ്റ്റുകളായി വരുന്നതു തന്നെ നമ്മുടെ നാട്ടില്‍ ആഹാരത്തിന‍്‍ ഒട്ടും ചെലവില്ല എന്നതുകൊണ്ടാണ്.ഇന്ത്യ, ബംഗ്ലാദേശ്,ശ്രീലങ്ക, പാകിസ്താന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ 1950 കളിലെ ഭക്ഷ്യദൗര്‍ലഭ്യത്തെത്തുടര്‍ന്ന് അവശ്യ സാധനങ്ങളുടെ വില പിടിച്ചു നിര്‍ത്താന്‍ കൊണ്ടുവന്ന നിയമങ്ങളാണ് നമ്മുടെ രാജ്യത്ത് ഇല്ലാതാകുന്നത്.

കൃഷിയേയും കര്‍ഷകരേയും ഉദ്ധരിക്കുന്നതായി പറയുന്ന പുതിയ പാക്കേജ് മൂന്ന് നിയമങ്ങളിലൂടെയാണ് നടപ്പാക്കുക.

ആദ്യം ഭക്ഷ്യ ഉല്പങ്ങള്‍ സംഭരിക്കുന്നതിനുള്ള നിലവിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്ന നിയമം. രണ്ടാമത്തേത് കാര്‍ഷിക ഉല്പാദന മാര്‍ക്കറ്റ് കമ്മിറ്റികളുടെ (APMC)അധികാരമില്ലാതാക്കി.കാര്‍ഷികോല്പന്നങ്ങള്‍ വാങ്ങാനും വില്ക്കാനും ആര്‍ക്കും അധികാരം നല്‍കുന്ന നിയമം. (ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ട്രേഡ് ആന്റ് കൊമേഴ്സ് പ്രൊമോഷന്‍ & ഫെസിലിറ്റേഷന്‍ നിയമം) മൂന്നാമതായി കൃഷിയിടങ്ങളില്‍ കരാര്‍ കൃഷി നിയമവിധേയമാക്കുന്നതിനായി വില ഉറപ്പാക്കാന്‍ നിയമം.

Advertisement

ഇത് നടപ്പിലായാൽ  ഒരു നേരത്തെ ആഹാരത്തിനായി ഇന്ത്യയിലെ ബഹു ഭൂരിപക്ഷ ജനങ്ങളും നെട്ടോട്ടം ഓടും. അത് ഒടുക്കം അത് നടപ്പാക്കിയവരുടെ നെഞ്ചത്തേയ്ക്ക് ഇരച്ചു കയറും. അത് താങ്ങാവുന്നതിലും അധികമാണ്.സാധാരണക്കാരുടെ ജീവനോപാധിയായ കാര്‍ഷിക വിപണന ശൃംഖല ഇല്ലാതാവും. പകരം സ്വന്തം പുരയിടത്തിലെ അടിമപ്പണിക്കാരും സ്വന്തം കടയിലെ  കൂലിപ്പണിക്കാരനുമായി പാവപ്പെട്ടവന്‍ മാറും. ഇതു നടക്കുമ്പോഴും നമ്മൾ മുഖ പുസ്തകത്തിൽ ചിരി ചലഞ്ചും കപ്പിൾ ചലഞ്ചും ആഘോഷിക്കുന്നു.

 35 total views,  1 views today

Advertisement
Entertainment2 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment3 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam4 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment5 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment5 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment6 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment7 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement