Connect with us

Featured

ബില്ലുകള്‍ കൊണ്ടുവന്നത് റിലയന്‍സിനും അദാനി ഗ്രൂപ്പിനും വേണ്ടിയെങ്കിൽ, അവരെ തന്നെ ബോയ്‌ക്കോട്ട് ചെയ്യണം

ഇന്ന് ഇന്ത്യയെ നമ്മുടെ കര്‍ഷകര്‍ ഒന്നടങ്കം പിടിച്ച് കുലുക്കിയിരിക്കുകയാണ്. കര്‍ഷകരുടെ ജീവിതത്തെ മാത്രമല്ല നമ്മളെയെല്ലാവരെയും പ്രതികൂലമായി ബാധിക്കാന്‍ പോകുന്ന മൂന്ന് കര്‍ഷക ബില്ലുകള്‍ക്കെതിരായാണ്

 48 total views

Published

on

CR Neelakandan

ഇന്ന് ഇന്ത്യയെ നമ്മുടെ കര്‍ഷകര്‍ ഒന്നടങ്കം പിടിച്ച് കുലുക്കിയിരിക്കുകയാണ്. കര്‍ഷകരുടെ ജീവിതത്തെ മാത്രമല്ല നമ്മളെയെല്ലാവരെയും പ്രതികൂലമായി ബാധിക്കാന്‍ പോകുന്ന മൂന്ന് കര്‍ഷക ബില്ലുകള്‍ക്കെതിരായാണ് അവര്‍ ദല്‍ഹിയില്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളായി സമരം ചെയ്തുവരുന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ ഉത്പാദിപ്പിക്കുന്ന ആ കര്‍ഷകരുടെ കഴുത്തുഞെരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക വിരുദ്ധബില്ലുകളുമായി കടന്നുവന്നിരിക്കുന്നത്. ഒരുപിടി ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഇന്ത്യന്‍ കാര്‍ഷികരംഗത്തെ ആകമാനം തീറെഴുതി നല്‍കാനും കാര്‍ഷികോത്പന്നങ്ങള്‍ നാമമാത്രവിലയില്‍ കുത്തകകള്‍ക്ക് നല്‍കാനും കാര്‍ഷിക കമ്പോളത്തിന്റെ കുത്തകകളായി അംബാനിയെയും അധാനിയെയും പ്രതിഷ്ഠിക്കാനും വേണ്ടിയുള്ള മോദിസര്‍ക്കാരിന്റെ പ്രത്യക്ഷമായ നീക്കത്തിനെതിരെയാണ് ഇപ്പോള്‍ കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പൊരുതുന്ന ഇന്ത്യന്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

കോര്‍പ്പറേറ്റുകള്‍ക്ക് അനിയന്ത്രിതമായി ഇന്ത്യന്‍ കാര്‍ഷികവിപണിയെ കൈക്കലാക്കാനും നിയന്ത്രിക്കാനുമുള്ള സര്‍വ്വ അധികാരങ്ങളും നല്‍കുന്ന ഈ കാര്‍ഷികബില്ലുകള്‍ക്കെതിരായ കര്‍ഷക പോരാട്ടങ്ങളില്‍ നിങ്ങള്‍ക്കും അണിചേരാനാകും. അതിനവര്‍ നമ്മെ ക്ഷണിച്ചിക്കുകയാണ്. കര്‍ഷക ബില്ലുകള്‍ കൊണ്ടുവന്നത് കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയാണെങ്കില്‍, റിലയന്‍സിനും അധാനി ഗ്രൂപ്പിനുമാണെങ്കില്‍, അവരുടെ കുത്തക സ്ഥാപിച്ചെടുക്കാനാണെങ്കില്‍ അതേ കോര്‍പ്പറേറ്റുകളെ ബോയ്‌ക്കോട്ട് ചെയ്യാനാണ് കര്‍ഷകര്‍ ആഹ്വാനം നടത്തിയിരിക്കുന്നത്. അത് നിസ്സാരമല്ല. ജിയോയും റിലയന്‍സും അധാനി ഗ്രൂപ്പും ഇന്ന് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നമ്മെ ചൂഴ്ന്ന് നില്‍ക്കുന്ന വന്‍വൃക്ഷങ്ങളാണ്. എന്നാല്‍ അവരുടെ ഉത്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ നമുക്ക് അധികം ബുദ്ധിമുട്ടുണ്ടാകില്ല. ജിയോ ഉത്പന്നങ്ങള്‍ ബോയ്‌ക്കോട്ട് ചെയ്യുന്നതിലൂടെ പൊരുതുന്ന നമ്മുടെ കര്‍ശഷകരുടെ സമരത്തിന്റെ വിജയത്തെ നമ്മള്‍ വേഗത്തിലാക്കുകയാണ് ചെയ്യുന്നത്.

കോര്‍പ്പറേറ്റുകള്‍ക്ക് അഥവാ സര്‍ക്കാരിന്റെ സാമ്പത്തിക ശക്തികളായ അംബാനി, അധാനി ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയേല്‍ക്കുമ്പോള്‍ മാത്രമേ സര്‍ക്കാരിന് കര്‍ഷകരുടെ ശക്തി ബോധ്യമാകു. ജീവിതം തന്നെ തുന്നിപ്പിടിപ്പിച്ച് ജീവിക്കാന്‍ പാടുപെടുന്ന നമ്മുടെ കര്‍ഷകര്‍, നമ്മുടെ ജീവിതത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍, അവരെയാണ് ഈ വന്‍കിട കുത്തകകളും കേന്ദ്രസര്‍ക്കാരും ആത്മഹത്യയുടെ വക്കിലേക്ക് ആട്ടിപ്പായിച്ചിരിക്കുന്നത്. നമ്മുടെ കോടതികളും ഭരണ സംവിധാനങ്ങളും ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നമുക്കെങ്കിലും നമ്മുടെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാം. കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കുംവരെ, കര്‍ഷകരുടെ സമരം വിജയം വരിക്കുംവരെ ജിയോ-റിലയന്‍സ് കമ്പനികമ്പനികളുടെ ഉത്പന്നങ്ങള്‍ നമുക്ക് ബഹിഷ്‌കരിക്കാം. ഈ ഒരു ബഹിഷ്‌ക്കരണം നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കില്ല. മറിച്ച് നമ്മുടെ കര്‍ഷകര്‍ക്ക് അവരുടെ ജീവിതം തിരികെ ലഭിക്കും. അവരില്ലെങ്കില്‍ നമ്മളില്ല. നമുക്കൊരുമിച്ച് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാം.ഇന്ന് ലോക മനുഷ്യാവകാശ ദിനത്തില്‍ കൊടിയ മനുഷ്യാവകാസധ്വംസനത്തിനെതിരെ കാര്‍ഷികബില്ലുകള്‍ക്കെതിരെ നമുക്കും കൈ-മെയ് മറന്ന് പ്രവര്‍ത്തിക്കം.

 49 total views,  1 views today

Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement