അവസാന നാളുകളിൽ നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായത് മനസിലാക്കി തന്നെയാണ് മലബാർ കലാപത്തെ വായിക്കുക

214

CR Neelakandan

പൃഥ്വിരാജ് സുകുമാരന്റെ വാരിയംകുന്നൻ എന്ന ചരിത്ര സിനിമ ഉദ്യമത്തിന് ആശംസകൾ.
അവസാന നാളുകളിൽ നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായത് മനസിലാക്കി തന്നെയാണ് മലബാർ കലാപത്തെ വായിക്കുക. ബ്രിട്ടീഷ് വാഴ്ചക്കെതിരായി ഗാന്ധി അടങ്ങുന്ന കോണ്ഗ്രസ് പിന്തുണയോടെ തുടങ്ങിയ ഖിലാഫത്ത്-നിസ്സഹകരണ പ്രക്ഷോപത്തെ പറ്റി മറ്റൊരു ചിത്രം വരക്കുന്നത് സംഘപരിവാർ അജണ്ടയാണ് എന്ന് പറയേണ്ടതില്ല. പക്ഷെ ചരിത്രത്തെ അറിയാൻ ശ്രമിക്കുന്നവർ സോഷ്യൽ മീഡിയയിൽ വരുന്ന പോസ്റ്റുകളെ മാത്രം ആശ്രയിക്കാതെ, അനുബന്ധ പുസ്തകങ്ങളും രേഖകളും കൂടി പഠിക്കുക. അന്നത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുക വളരെ പ്രധാനമാണ്.