മോഡി സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങള്‍ രാജ്യത്തെ പരിസ്ഥിതി ആവാസ സന്തുലനത്തെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്

0
322

CR Neelakandan

പൊള്ളയായ വാക്കുകൾ കൊണ്ട് നിങ്ങൾ എന്റെ സ്വപ്നങ്ങൾ കവർന്നു, ബാല്യം മോഷ്ടിച്ചു. എന്നിട്ടും ഞാനുൾപ്പെടുന്ന യുവതലമുറയുടെ മുന്നിൽ പ്രതീക്ഷയർപ്പിച്ചു നിങ്ങൾ വരുന്നു. എങ്ങനെ ഇതിനു ധൈര്യം വരുന്നു?– യുഎൻ കാലാവസ്ഥാ അടിയന്തര ഉച്ചകോടിക്കെത്തിയ സ്വീഡിഷ് കൗമാരക്കാരി ഗ്രെറ്റ തുൻബർഗ് ലോകനേതാക്കളോടു ചോദിച്ച വാക്കുകളാണിത്.

ലോകമെങ്ങും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുവാൻ പുതുതലമുറ ഭരണകൂടങ്ങളോട് ആവശ്യപ്പെടുമ്പോൾ, നേതാക്കൾ അവർക്ക് മുന്നിൽ കുറ്റബോധത്തോടെയും നാണിച്ചുമിരിക്കുന്ന ദിവസങ്ങളിൽ, ഇന്ത്യൻ പ്രധാനമന്ത്രി മോഡി യുടെ ‘ഹിപ്പോക്രസി ‘ !

#TheFutureWeWant, എന്ന മുദ്രാവാക്യത്തോടെ ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ നടക്കുന്ന #C40 ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെട്ട ഡൽഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കെജ്‌രിവാളിന് അനുമതി നിഷേധിച്ചിരിക്കുകയാണ് മോഡി. പക്ഷെ വിഡിയോ കോൺഫറന്സ് വഴി അദ്ദേഹം ഉച്ചകോടിയെ അഭിസംബോധന ചെയ്തു.

ഇന്ത്യയിൽ നിന്ന്‌ ഡൽഹി, കൊൽക്കത്ത, ബംഗ്ലുരു, ചെന്നൈ, ജയ്പൂർ എന്നീ സിറ്റികൾ C40 യിലെ അംഗങ്ങളാണ്. #C40 മേയർമാരുടെ ഉച്ചകോടിയാണെന്നും അതുകൊണ്ട് മുഖ്യമന്ത്രിമന്ത്രിയായ അരവിന്ദ് കെജ്‌രിവാൾ അതിൽ പങ്കെടുക്കേണ്ടതില്ല എന്നുമാണ് ശ്രി പ്രകാശ് ജാവദേക്കർ അറിയിച്ചത്. എന്നാൽ ഡൽഹി എന്ന സിറ്റിയുടെ തലവനായി C40 പരിഗണിക്കുന്നത് ഡൽഹി മുഖ്യമന്ത്രിയെയാണ്. ഗ്രീൻ മൊബിലിറ്റി എന്ന ആശയം പ്രാവർത്തികമാക്കുന്നത്തിനു കൊൽക്കത്ത സിറ്റിക്ക് അവാർഡ് ലഭിക്കുകയുമുണ്ടായി. Clean Air Declaration നടത്തി കെജ്‌രിവാളും ശ്രദ്ധേയമായി.

ഗ്രെറ്റ തുൻബർഗ് പറഞ്ഞ പോലെ, സാമ്പത്തിക ഏറ്റക്കുറച്ചിലുകൾ പറഞ്ഞ് മേനി നേടുന്ന നേതാക്കൾ, യഥാർത്ഥ വെല്ലുവിളിയായ കാലാവസ്ഥ വ്യതിയാനമോ പാരിസ്ഥിതിക പ്രശ്നങ്ങളോട് മനപ്പൂർവം മുഖം തിരിക്കുന്ന സമയത്താണ് കെജ്‌രിവാളിനെ പോലുള്ള രാഷ്ട്രീയക്കാർ നമ്മുടെ പട്ടണങ്ങൾ ജീവിക്കാൻ ഉതകുന്ന തലത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പൊതുഗതാഗതത്തിനു 1000 വൈദ്യുതി ബസ്സുകൾ, കൂടുതൽ വൈദ്യുതി വാഹനങ്ങൾ നിരത്തിലിറക്കാനും അവ ചാർജ് ചെയ്യുവാനുമുള്ള സൗകര്യങ്ങൾ ഡൽഹി സർക്കാർ ആരംഭിച്ചിരുന്നു. വായു മലിനീകരണം വർഷങ്ങൾക്ക് ശേഷം കുറഞ്ഞു. വനവത്കരണം, ഇരട്ട – ഒറ്റ അക്ക പദ്ധതി, കൽക്കരി ഉപയോഗിക്കുന്ന താപനിലയങ്ങൾ അടച്ചു… അങ്ങിനെ തുടങ്ങി… ഉത്സവ നാളുകളിൽ യമുന മലിനമാക്കുന്നത് തടയാൻ കൃത്രിമ കുളങ്ങൾ ഉണ്ടാക്കി ആരാധനക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തത് പോലും വലിയ മാറ്റങ്ങൾ ഡൽഹിയിൽ ഉണ്ടാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ പ്രധാനമന്ത്രി ചെയ്യേണ്ടത് എന്താണ് ? ഇത് പോലുള്ള നേട്ടങ്ങളും ശ്രമങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഉള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നതിന് പകരം, മോഡി മോഡി എന്ന വൻ മാൻ ഷോ ക്ക് അപ്പുറം ഒന്നും അനുവദിച്ചു കൊടുക്കാതെ, കേവല രാഷ്ട്രീയ വൈരാഗ്യബുദ്ധിയിൽ ഇത്രയും വലിയ വിഷയങ്ങളെ ഇരയാക്കുകയാണ്.

ഇന്ത്യൻ പരിസ്ഥിതി – കാലാവസ്ഥാ വെല്ലുവിളി നേരിടാൻ എന്താണ് മോഡി ചെയ്തത് ?

മോഡി സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങള്‍ രാജ്യത്തെ പരിസ്ഥിതി ആവാസ സന്തുലനത്തെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അറ്റ്‌മോസ്ഫിയറിക് സ്റ്റഡീസ് എന്നിവിടങ്ങളിടെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്തെ 640 ജില്ലകളിലാണ് വിദഗ്ധര്‍ പഠനം നടത്തിയത്. മലിനീകരണ സൂചികയിലെ 20 പ്രമുഖ നഗരങ്ങളില്‍ 20 എണ്ണവും ഇന്ത്യയിലെന്നാണ് റിപ്പോര്‍ട്ട് അടിവരയിടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മോഡി സര്‍ക്കാര്‍ 500 വന്‍കിട പദ്ധതികള്‍ക്കാണ് പാരിസ്ഥിതിക അനുമതി നല്‍കിയത്. 2009-19 കാലയളവില്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ 260 വന്‍കിട പദ്ധതികള്‍ക്കും അനുമതി നല്‍കിയിരുന്നു. ലഭിക്കുന്ന അപേക്ഷകളില്‍ ഒരു ശതമാനം മാത്രമാണ് മോഡി സര്‍ക്കാര്‍ നിരസിച്ചതെങ്കില്‍ യുപിഎ സര്‍ക്കാര്‍ ലഭിച്ച അപേക്ഷകളുടെ 12 ശതമാനവും നിരസിച്ചിരുന്നു.
മോഡി സര്‍ക്കാരിന്റെ കാലത്ത് പരിസ്ഥിതി അനുമതി ലഭിക്കുന്നതിനുള്ള സമയപരിധി 580ല്‍ നിന്നും 180 ദിവസമായി ആയി കുറഞ്ഞു. ഇപ്പോള്‍ ഇത് നൂറ് ദിവസമായി കുറയ്ക്കാനാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്തെ 1,22,748 ഹെക്ടര്‍ വനപ്രദേശങ്ങള്‍ നശിപ്പിച്ചതായി അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വകലാശാല, നാസ എന്നിവര്‍ സംയുക്തമായി നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. കഴിഞ്ഞ യുപിഐ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് 36 ശതമാനം വനം കൂടുതലായി നശിപ്പിച്ചു. ഇതിന്റെ ഫലമായി 2017ലെ കണക്കുകള്‍ പ്രകാരം കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ ബഹിര്‍ഗനതോത് 101ല്‍ നിന്ന് 250 ശതമാനമായി വര്‍ധിച്ചു.
900 കിലോമീറ്റര്‍ നീളമുള്ള ബദരിനാഥ്- കേദാര്‍നാഥ്, ഗംഗോത്രി- യമുനോത്രി ചര്‍ദാന്‍ റോഡ് പദ്ധതിക്കായി പരിസ്ഥിതി അനുമതി നല്‍കിയതില്‍ ഗുരുതരമായ ക്രമക്കേടുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. പദ്ധതിക്കായി 50,000 മരങ്ങളാണ് മുറിച്ചുമാറ്റിയത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്തെ കടുവകളുടെ എണ്ണം 4000 ആയി വര്‍ധിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കടുവകളുടെ എണ്ണം കൂടുതലുള്ള തെലങ്കാനയിലെ അമ്രാബാദ് കടുവസംരക്ഷണ കേന്ദ്രത്തില്‍ യുറാനിയം ഖനനത്തിന് അനുമതി നല്‍കി.
1980ന് ശേഷം രാജ്യത്തെ 14,000 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശങ്ങളാണ് നശിപ്പിച്ചത്. പകരമായി 6800 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ മാത്രമാണ് വനവല്‍ക്കരണം നടത്തിയത്. വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയില്‍ അല്ലെന്ന് സിഎജി റിപ്പോര്‍ട്ടും കുറ്റപ്പെടുത്തുന്നു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലുള്ള 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 177-ാം സ്ഥാനത്താണ്. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയുടെ സ്ഥാനം 155 ആയിരുന്നു.

മന്ത്രാലയത്തിന്റെ തീരുമാനം.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്തെ 1,22,748 ഹെക്ടര്‍ വനപ്രദേശങ്ങള്‍ നശിപ്പിച്ചതായി അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വകലാശാല, നാസ എന്നിവര്‍ സംയുക്തമായി നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. വന്‍ വ്യവസായ പദ്ധതികള്‍ക്ക് പാരിസ്ഥിതിക പഠനമില്ലാതെ അനുമതി നൽകാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്തെ 1,22,748 ഹെക്ടര്‍ വനപ്രദേശങ്ങള്‍ നശിപ്പിച്ചതായി അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വകലാശാല, നാസ എന്നിവര്‍ സംയുക്തമായി നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവുമധികം മലിനീകരണ തോത് കൂടിയ 20 പട്ടണങ്ങളിൽ 15 എണ്ണവും ഇന്ത്യയിൽ.

മോഡി സർക്കാർ അധികാരത്തിൽ വന്ന് 2017ൾ NGTയെയും വരുതിയിലാക്കി.2010-ലെ നാഷണൽ ഗ്രീൻ ട്രിബ്യൂണൽ ആക്ട് പ്രകാരമാണ് ദേശീയ ഹരിത ട്രിബ്യൂണൽ രൂപവത്കരിച്ചത്. നിലവിലെ ചട്ടമനുസരിച്ച് കേന്ദ്ര സർക്കാരും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ചേർന്നാണ് ട്രിബ്യൂണൽ അധ്യക്ഷനെ നിശ്ചയിച്ചിരുന്നത്. പുതിയ വിജ്ഞാപനമനുസരിച്ച് കേന്ദ്ര സർക്കാരിന് മുൻതൂക്കമുള്ള സമിതിയാണ് നിയമനങ്ങൾ നടത്തേണ്ടത്.

രാജ്യത്തെ അഞ്ച് പ്രധാന പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ – 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം, 1980ലെ വന സംരക്ഷണ നിയമം, 1972ലെ വന്യജീവി സംരക്ഷണ നിയമം, 1974ലെ ജല സംരക്ഷണ – മലിനീകരണ നിയന്ത്രണ നിയമം, 1981ലെ വായു സംരക്ഷണ – മലിനീകരണ നിയന്ത്രണ നിയമം, 1927ലെ ഇന്ത്യന്‍ വന നിയമം എന്നിവ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തി. സര്‍ക്കാര്‍ തിരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വെറും രണ്ട് മാസത്തെ സമയമാണ് നല്‍കിയത്.
—————————–

താൻ ചെയ്യേണ്ട പണി, ഏറ്റവും മെച്ചമായി മറ്റൊരുത്തൻ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു തരം താഴ്ന്ന അസൂയയോ പോരോ ആണ് കെജ്‌രിവാളിന് അനുമതി നിഷേധിക്കുക വഴി മോഡി കാണിക്കുന്നത്. അതും നമ്മുടെ കുഞ്ഞുങ്ങൾ പോലും ആവലാതി പെടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ… ആരാണ് ഇങ്ങനെ ഒരാളെ ലോക നേതാവ് എന്നൊക്കെ വിളിക്കുന്നത് !?