ഇദ്ദേഹമാണ് പാലക്കാട് ശിശുക്ഷേമ സമിതിയുടെ ചെയർമാൻ, ഇദ്ദേഹം തന്നെയാണ് വാളയാർ കേസിലെ പ്രതികളുടെ അഭിഭാഷകനും

40253

CR Neelakandan

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്

ഇത് കേരളമാണ്, നമ്പര്‍ 1 ആണ് എന്നൊക്കെ നമ്മള്‍ അഹങ്കരിക്കുമ്പോള്‍ പാലക്കാട് ജില്ലയില്‍ എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ട ( ആത്മഹത്യയെന്നുള്ള പോലിസ് കണ്ടെത്തല്‍ പോലും വിശ്വസനീയമല്ല) സംഭവത്തിലെ പ്രതികള്‍ അതി വിദഗ്ധമായി രക്ഷപ്പെട്ടിരിക്കുന്നു എന്നത് Image may contain: 1 personതാങ്കളെ ആകുലപ്പെടുത്തുന്നില്ലേ? ആഭ്യന്തരവകുപ്പ് ഇപ്പോഴും താങ്കളുടെ കയ്യില്‍ തന്നെയല്ലേ? നിയമവകുപ്പ് കയ്യാളുന്ന മന്ത്രി എ കെ ബാലന്‍ ഇപ്പോഴും താങ്കളുടെ പാര്ട്ടിയിലും മന്ത്രിസഭയിലും ഇല്ലേ? കേസിന്‍റെ അന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നില്ലെന്ന വാദം താത്വികമായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മോഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയില്‍ ഒട്ടുമിക്ക കൊലയാളികളും രക്ഷപ്പെട്ടത് മുഖ്യമന്ത്രിയും പാര്‍ട്ടിയും ഭരണകൂടവും സഹായിച്ചിട്ടായിരുന്നു എന്ന് താങ്കളെപ്പോലെ ഞാനും വിശ്വസിക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടു തന്നെ 2017 ല്‍ താങ്കള്‍ തന്നെയിട്ട പോസ്റ്റ്‌ ഇപ്പോള്‍ ഏറെ പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നുമുണ്ട്.

ഈ കേസിലെ പ്രതികള്‍ രക്ഷപ്പെട്ടതിന് പിന്നില്‍ താങ്കളുടെ കക്ഷിക്ക് താല്‍പര്യമുണ്ടെന്ന വസ്തുത എളുപ്പം തള്ളിക്കളയാന്‍ പറ്റില്ല. പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ വക്കീല്‍ പാര്‍ട്ടിക്ക് വേണ്ടപ്പെട്ട ആള്‍ ആണെന്ന ആരോപണം അന്നേ ഉണ്ടായിരുന്നു. പക്ഷെ ഒരു വക്കീല്‍ എന്ന നിലയില്‍ ആരുടെ കേസുമെടുക്കാം എന്ന് തത്വത്തില്‍ സമ്മതിക്കാം. പക്ഷെ അതെ വക്കീലിനെ പാലക്കാട് ജില്ലയിലെ ശിശുക്ഷേമാത്തിനുള്ള സമിതിയുടെ അധ്യക്ഷനായി താങ്കളുടെ സര്‍ക്കാര്‍ തന്നെ നിയമിച്ചതിന് എന്ത് ന്യായീകരണമുണ്ട്?

ഇനി ഈ കേസിലെ പ്രതികളെ ശിക്ഷിക്കാന്‍ കഴിയും വിധത്തില്‍ പുനരന്വേഷണം സാധ്യമാണോ എന്ന ചോദ്യമാണുള്ളത്. ഇതുവരെ നടന്ന അന്വേഷണം വച്ചുകൊണ്ട് പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്നു പറയുന്നത് കേസില്‍ സര്‍ക്കാരിന് വേണ്ടി വാദിച്ച വക്കീല്‍ തന്നെയാണല്ലോ. എന്നാല്‍ അതിനെല്ലാം മുമ്പ് ധാര്‍മികമായി ചെയ്യേണ്ട ഒരു മിനിമം കാര്യമുണ്ട്. ഇപ്പോള്‍ ശിശുക്ഷേമസമിതി അധ്യക്ഷനായ ആ വക്കീലിനെ ഒന്ന് ഒഴിവാക്കാന്‍ കഴിയുമോ? അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ വടക്കെ ഇന്ത്യ പോലെ കേരളവും സ്ത്രീകള്‍ക്ക്, വിശേഷിച്ചു ആദിവാസി പിന്നോക്ക ദുര്‍ബല ദരിദ്ര വിഭാഗക്കാര്‍ക്ക് സുരക്ഷ ഇല്ലാത്ത ഇടമെന്നു പറയേണ്ടി വരും. ഇത്ര വ്യാപകമായ ചര്‍ച്ചകള്‍ വരുന്നതിനു മുമ്പുതന്നെ ഇതെല്ലാം ചെയ്യാമായിരുന്നില്ലേ?

ജനകീയ രാഷ്ട്രീയ മുന്നണിക്ക്‌ വേണ്ടി
സി.ആര്‍.നീലകണ്ഠന്