സ്വിഫ്റ്റും ഡറ്റ്‌സന്‍ ഗോയും പരാജയം – വീഡിയോ

374

datsun-go-crash-test

ഇന്ത്യന്‍ വാഹന വിപണിയില്‍ ജനപ്രീതി നേടിയ ചെറുകാറുകളായ മാരുതി സ്വിഫ്റ്റും നിസാന്റെ ഡറ്റ്‌സന്‍ ഗോയും ക്രാഷ് ടെസ്റ്റില്‍ നേരിട്ടത് വന്‍ പരാജയം. റോഡ് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ അവയെ ചെറുക്കാനുള്ള കഴിവ് ഈ കാറുകള്‍ക്കൊന്നിനുമില്ലെന്ന് ഇടി പരീക്ഷണത്തില്‍ തെളിഞ്ഞു. പുതിയ കാറുകളുടെ സുരക്ഷ പരിശോധിക്കുന്ന ഗ്ലോബല്‍ എന്‍.സി.എ.പി എന്ന സ്വകാര്യ ഏജന്‍സിയാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്.

പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റേറ്റിങില്‍ അമ്പേ പരാജയപ്പെട്ട സ്വിഫ്റ്റിന് സ്റ്റാറുകളില്‍ ഒന്നുപോലും നേടാനായില്ല.

ക്രാഷ് ടെസ്റ്റിന്‍റെ വീഡിയോ കാണാം