ലോകമെമ്പാടും ആരാധകരുള്ള പ്രിയപ്പെട്ട ബോക്സിങ് സാഗ റോക്കി ഫ്രാൻഞ്ചൈസിയിലെ ഒൻപതാമത്തേതും, Creed സീരിസിലെ മൂന്നാമത്തെമായ ഒരണ്ണമാണ് തന്റെ Directorial Debutനു വേണ്ടി മൈക്കൽ ബി ജോർദാൻ തിരഞ്ഞെടുത്തത്. വര്ഷങ്ങള്ക്കു മുന്നേ Rocky 2 ഉൾപ്പെടെ ആ ഫ്രാൻഞ്ചൈസിയിലെ 4 സിനിമകൾ സ്വയം സംവിധാനം ചെയ്ത സിൽവസ്റ്റർ സ്റ്റാലോണിന്റെ പാതയാണ് ജോർദാൻ പിന്തുടരുന്നത്. And Surprisingly he did that job very well.
Creed 3 (2023)
Genre – Sport / Drama
ബോക്സിങ് എല്ലാം നിർത്തി തന്റെ ഭാര്യയ്ക്കും മകൾക്കുമൊപ്പം റിട്ടയർമെന്റ് ലൈഫ് ആഘോഷിച്ചു പോകുകയാണ് Adonis Creed . ഒരു ബോക്സിംഗ് അക്കാദമിയും ഉണ്ട്. ഒരുനാൾ അഡോണിസ് ക്രീഡിന്റെ ബാല്യകാല സുഹൃത്ത് Damian,18 വർഷത്തിന് ശേഷം കാണാൻ വരുന്നു. Damian ഇപ്പോ എന്തിനു വന്നു എന്നും, 18 വര്ഷം ഇവിടെ ആയിരുന്നു എന്നും, അവർക്കിടയിൽ നടക്കുന്ന കോൺഫ്ലിക്റ്റും മറ്റുമായി കഥ മുന്നോട്ടു പോകുന്നു.
ട്രൈലെർ കണ്ട ഏതൊരാൾക്കും സിനിമ എങ്ങനെ ആകുമെന്നും, ഏറെ കുറെ കഥ എന്താണെന്നുമെല്ലാം ഊഹിക്കാം. ഒരു സൈഡിൽ നിന്നും നോക്കിയാൽ അതൊക്കെ തന്നെയാണ് സിനിമയിൽ ഉള്ളത്. ഒരു സിമ്പിൾ കഥ. പക്ഷെ അങ്ങനെ ഒരു സിമ്പിൾ കഥയെ എത്രത്തോളം കിടു ആയിട്ടു എടുക്കാൻ പറ്റുമോ അത്രത്തോളം കിടു ആക്കി നല്ല ഡെപ്ത് ഉള്ള രീതിക്കു മൈക്കൽ ജോർദാൻ എടുത്തിട്ടുണ്ട്. അതുതന്നെയാണ് ഏറ്റവും വലിയ ഒരു പോസിറ്റീവ് കാര്യം. കഥ പോകുന്ന രീതി, ഓരോ സീൻ, ഓരോ കഥാപാത്രങ്ങൾ തമ്മിലുള്ള കണക്ഷൻസ്, അവർ തമ്മിലുള്ള സംഭാഷങ്ങൾ എല്ലാംതന്നെയും നല്ല രീതിയിൽ നമ്മുടെ മുന്നിൽ കൊണ്ട് വരാനും, കണക്ട് ചെയ്യാനും സാധിച്ചിട്ടുണ്ട്.
18 വർഷത്തിന് ശേഷം Adonis & Damian കാണുന്ന ആ ഒരു സീൻ. ആ രണ്ടു കാരക്ടർ തമ്മിലുള്ള ആ മൊമെന്റ്‌സ്, അതൊക്കെ കാണുന്ന നമ്മുക്ക് നല്ലപോലെ എടുത്തു അറിയാൻ സാധിക്കും, അതുപോലെ അങ്ങനെ ഉള്ള ഒരുപാട് സീനുകൾ ഉണ്ട്. അഡോനിസും മോളും തമ്മിലുള്ള സീനുകളും എല്ലാം തന്നെയും നൈസ് ആയിരുന്നു.രണ്ടു മണിക്കൂർ റൺടൈം ഒന്നും ഡ്രാമ ടൈപ്പ് സിനിമ ആയിരുന്നിട്ടു കൂടിയും അതിന്റെ Paceനെ ഒന്നും ബാധിച്ചിട്ടില്ല. ഉള്ളതുപറഞ്ഞാൽ, ആക്ഷൻ ബോക്സിങ് സീനുകൾ അത്രക്കും ഒന്നും ഇല്ലായിരുന്നിട്ടു കൂടിയും, പടം തുടങ്ങി ഇന്റർവെൽ ഇടാൻ വേണ്ടി നിർത്തിയപ്പോ ആണ് ഒരു മണിക്കൂർ പോയതും അറിയുന്നത്.
ഉള്ള ആക്ഷൻ സീനുകൾ എല്ലാം തന്നെയും നല്ലതായിരുന്നു. കൊറിയോഗ്രാഫി വളരെ മികച്ചതായി തോന്നി. ആദ്യത്തെ ബോക്സിങ് സീനിന്റെ ഇടയിൽ വരുന്ന ആ സ്ലോ മോഷൻ സീൻ, അത് കഴിഞ്ഞു ഏറ്റവും അവസാനം ബോക്സിങ് സീനിൽ, 2 ഫ്രെയിം ട്രാന്സിഷൻ ആയി കൂടി ചേർന്നു വരുന്ന ആ ഒരു സീൻ ഒകെ ടോപ് ആയിരുന്നു.J onathan Majors as Damian കിടു ആയിരുന്നു. He nailed it. മേൽ പറഞ്ഞ പോലെ പല സീനുകളും, അതിപ്പോ ഇമോഷണൽ ആയാലും എല്ലാം സ്‌ക്രീനിൽ നല്ലപോലെ കൊണ്ട് വന്നിട്ടുണ്ട്.
നെഗറ്റീവ് എന്ന് പറയാൻ ക്ലൈമാക്സ് ഫൈറ്റ് പെട്ടെന്നു അങ് തീർത്ത ഒരു ഫീൽ ആയിരുന്നു. ബാക്കി 2 ക്രീഡ് സിനിമകളിൽ അല്ലെങ്കിൽ റോക്കി സീരിസ് എടുത്താലും അതിന്റെ ഒകെ ക്ലൈമാക്സിൽ നടക്കുന്ന ബോക്സിങ് സീനുകൾ എല്ലാം കുറച്ചു ദൈർഘ്യമുള്ളത് ആയതാണ് മിക്കതും. അങ്ങനെ നോക്കുമ്പോ ഇവിടെ പെട്ടെന്നു അങ്ങ് തീർത്ത ഫീൽ ആയിരുന്നു. പിന്നെ ഉള്ളത് റോക്കി എന്ന റോൾ കൂടി സിനിമയിൽ ഇല്ല എന്നതാണ്. വേണമായിരുന്നു!
ഇതുപോലെ ഉള്ള സിനിമകളിൽ നിന്നും എന്താണ് ഔട്ട്പുട്ട് കിട്ടുന്നത് എന്ന് നമുക്കു ഊഹിക്കാവുന്നതേ ഉള്ളു.അല്ലെങ്കിൽ മുൻ റോക്കി / ക്രീഡ് സിനിമകളിൽ വന്നത് പോലെ. അതൊക്കെ ഇഷ്ടമുള്ള ഒരാൾ ആണ് നിങ്ങൾ എങ്കിൽ ഇതും നിങ്ങൾക്കു നല്ലപോലെ ഇഷ്ടപെടും. പക്ഷെ ഒരു പുതിയ ഫ്രഷ് സ്റ്റോറി ഒകെ നോക്കി , അല്ലെങ്കിൽ ഒരു ഫുൾ ഓൺ ആക്ഷൻ സീനുകൾ ഒക്കെ ഉള്ള ഒരണം പ്രതീക്ഷിച്ചു പോയാൽ നിരാശ ആകും ഫലം. എന്തിരുന്നാലും ഒരുപാട് ഇഷ്ടപ്പെട്ടു ഈ സിനിമ.