Suresh Varieth

2001 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ദക്ഷിണാഫ്രിക്കൻ പര്യടനം…… ലോകത്ത് മറ്റേതൊരാളും മറന്നാലും മറക്കാത്ത ഒരിന്ത്യക്കാരനുണ്ട്. ശതകോടി ജനങ്ങളിൽ നിന്നും ഒരു കായിക ഇനത്തിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടും അതൊരിക്കലും തൻ്റെ കരിയറിൽ രേഖപ്പെടുത്താൻ കഴിയാത്ത ഒരാൾ. ടെസ്റ്റ് മത്സരത്തിൻ്റെ അഞ്ചു ദിവസവും കളിച്ച്, തൻ്റെ പേരിനു നേരെ ഒരു അന്താരാഷ്ട്ര മത്സര പരിചയം പോലും ചേർക്കപ്പെടാത്ത ഒരാൾ…… ബറോഡ ക്കായി ആറു വർഷത്തെ ആഭ്യന്തര മത്സര പരിചയവും മൂവ്വായിരത്തിലേറെ റൺസും ചുമക്കുന്ന ബാറ്റുമായി സെഞ്ചൂറിയനിൽ ഇടതു കൈ കൊണ്ട് ബാറ്റിങ്ങിനിറങ്ങി ഷോൺ പൊള്ളോക്കിനെയും ലാൻസ് ക്ലൂസ്നറെയും മഖായ എൻടിനിയെയും നാൻഡി ഹേവാർഡിനെയും ജാക് കാലിസിനെയും ബൗണ്ടറിയിലേക്ക് പായിച്ചയാൾ … സർവോപരി ,പിന്നീടൊരിക്കൽ ഇന്ത്യക്കായി ജഴ്സി അണിയാൻ കഴിയാത്ത ഒരു നിർഭാഗ്യവാൻ.

1995 ൽ ബറോഡക്കായി ഫസ്റ്റ് ക്ലാസ് മത്സരം കളിച്ച് തുടങ്ങിയ കൊണോർ വില്യംസ് 2001 ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി ഒരു ബായ്ക്കപ്പ് ഓപ്പണറായി തെരഞ്ഞെടുക്കപ്പെടുമ്പോൾ അയാളുടെ പിൻബലമായി മൂവായിരത്തിൽപരം റൺസും അഞ്ചു സെഞ്ചുറികളും രഞ്ജി ട്രോഫിയിൽ ഉണ്ടായിരുന്നു. കുപ്രസിദ്ധമായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ മാച്ച് റഫറി മൈക്ക് ഡെന്നിസിൻ്റെ പിടിവാശി നയിച്ചത് സചിൻ, ഹർഭജൻ സിംഗ്, ദീപ് ദാസ് ഗുപ്ത, ശിവ് സുന്ദർദാസ് എന്നിവരുടെ പിഴശിക്ഷയിലേക്കും ക്യാപ്റ്റൻ സൗരവ് ഗാംഗുലി, വിരേന്ദർ സെവാഗ് എന്നിവർക്ക് ഒരു ടെസ്റ്റ് സസ്പെൻഷനിലേക്കുമായിരുന്നു. ഇന്ത്യക്കാർ ഫീൽഡിൽ മോശമായി പെരുമാറിയെന്നും അമിതമായി വിക്കറ്റിന് അപ്പീൽ ചെയ്തെന്നും സച്ചിൻ ഉൾപ്പെടെ ബോൾ ടാമ്പറിങ്ങ് (പന്തിൻ്റെ രൂപത്തിൽ വ്യത്യാസം വരുത്തൽ) നടത്തിയെന്നുമായിരുന്നു മുൻ ഇംഗ്ലീഷ് താരം കൂടിയായ ഡെന്നിസിൻ്റെ കണ്ടെത്തൽ. നടപടിയിൽ പ്രതിഷേധിച്ച ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്, മൂന്നാം ടെസ്റ്റിൽ ചുമതലയിൽ നിന്നും ഡെന്നിസിനെ വിലക്കണമെന്ന് ഇൻറർനഷണൽ ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഡെന്നിസ് ലിൻഡ്സേ മൂന്നാം ടെസ്റ്റിൽ മാച്ച് റഫറിയായി….. മൈക്ക് ഡെന്നിസിനെ മത്സരവേദിയിലേക്ക് വരാൻ സമ്മതിക്കാതിരുന്ന ഇന്ത്യൻ ബോർഡ്, അദ്ദേഹത്തിൻ്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി. തുടർന്ന് കരിയറിൽ രണ്ടു ടെസ്റ്റും മൂന്ന് ഏകദിനവും കൂടി ഒഫീഷ്യേറ്റ് ചെയ്ത് അദ്ദേഹം വിരമിച്ചു.

മൂന്നാം ടെസ്റ്റിൽ ഗാംഗുലിയുടെ അഭാവത്തിൽ ആദ്യമായി ടീമിനെ നയിച്ച രാഹുൽ ദ്രാവിഡിന് പക്ഷേ കനത്ത പരാജയം ഏറ്റുവാങ്ങാനായിരുന്നു വിധി. ദീപ് ദാസ് ഗുപ്തക്കു പകരം ഓപ്പണറായി ഇറങ്ങിയ, സേവാഗിൻ്റെ പകരക്കാരൻ പുതുമുഖം കൊണോർ വില്യംസ്, ആദ്യ ഇന്നിംഗ്സിൽ പൊളോക്കിനെയും എൻടിനിയെയും ഹേവാർഡിനെയും പ്രതിരോധിച്ച് ,നേരിട്ട 46 ആമത്തെ പന്തിൽ ലാൻസ് ക്ലൂസ്നറെ ക്രോസ് ബാറ്റ് കളിച്ച് വിക്കറ്റിനു മുന്നിൽ കുടുങ്ങുമ്പോൾ അഞ്ചു റൺസായിരുന്നു സമ്പാദ്യം… രണ്ടാം ഇന്നിങ്ങ്സിൽ പക്ഷേ മെച്ചപ്പെട്ട തുടക്കം കിട്ടിയ അദ്ദേഹം തീർത്തും അപരിചിതമായ ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളിൽ 83 പന്തുകൾ നേരിട്ട് ഏഴു ബൗണ്ടറികളോടെ 42 റൺസ് നേടി ഒരിക്കൽക്കൂടി ക്ലൂസ്നർക്ക് വിക്കറ്റ് നൽകി. ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സിനും 73 റൺസിനും പരാജയപ്പെട്ടു.

Connor Williams realised his lifelong dream of representing India when he was picked to play in the controversial Centurion Test match against South Africa in 2001.
Connor Williams realised his lifelong dream of representing India when he was picked to play in the controversial Centurion Test match against South Africa in 2001.

ഇന്ത്യൻ ബോർഡ് – ICC പോര് രണ്ടാം ടെസ്റ്റ് വിവാദത്തെത്തുടർന്ന് മുറുകിയതോടെ മൂന്നാം ടെസ്റ്റിനുള്ള അംഗീകാരം ICC എടുത്തു കളഞ്ഞു. ഇതോടെ കൊണോർ വില്യംസിൻ്റെ അരങ്ങേറ്റ മത്സരം ഔദ്യോഗിക രേഖകളിൽ നിന്നും മാഞ്ഞു. പിന്നീടൊരു മത്സരം, സഹ ഓപ്പണർ ശിവസുന്ദർദാസിൻ്റെ അഭാവത്തിൽപ്പോലും വില്യംസിനു ലഭിച്ചില്ല. സഞ്ജയ് ബാംഗാറിനെയൊക്കെ അടുത്ത വർഷം ഓപ്പണർ സ്ലോട്ടിൽ പരീക്ഷിച്ചെങ്കിലും സെലക്ടർമാർ വില്യംസിനെ മറന്നു. ” എത്രയോ പേർ ഒരു മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ ആഗ്രഹിക്കുന്നു ..അങ്ങനെ നോക്കിയാൽ ഞാൻ ഭാഗ്യവാനാണ്. ” – തൻ്റെ വേദന പോലും ഒരു റെക്കോർഡ് ആയി രേഖപ്പെടുത്തുന്നത് കണ്ട വില്യംസിന് പിന്നീടൊരിക്കലും ഇന്ത്യൻ ടീമിലേക്ക് വിളി വന്നില്ല …… ഒടുവിൽ 2011 ൽ തൻ്റെ 38 ആം വയസിൽ എട്ടായിരത്തോളം റൺസും പത്തൊൻപത് ഫസ്റ്റ് ക്ലാസ് സെഞ്ചുറികളും നേടിയ ആ ബാറ്റ് കൊണോർ വില്യംസ് എന്നെന്നേക്കുമായി താഴെ വച്ചു.

You May Also Like

സാഡിയോ മാനെ: കായിക ലക്ഷ്യങ്ങളേക്കാൾ മാനുഷിക സ്പർശത്തെ അനുകൂലിക്കുന്ന സെനഗലീസ് ഫുട്ബോൾ താരം

ഈ കഴിഞ്ഞ ഖത്തർ ഫിഫ ലോകകപ്പിൽ എല്ലാ കണ്ണുകളും ആഫ്രിക്കൻ ടീമായ സെനഗലിന്റെ സാദിയോ മാനെയിലായിരിന്നു.

ഏകദിനത്തിലെ ഏറ്റവും മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുകള്‍

ഏകദിനത്തിലെ ഏറ്റവും മികച്ച 5 ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുകള്‍

നമ്മെപ്പോലെ ലോകകപ്പ് കിരീടത്തെ അയാൾ ഒരു പുണ്യവസ്തുവായി പരിഗണിക്കുന്നില്ല, ക്രിക്കറ്റിനെ ഒരു ഗെയിം ആയി കാണുന്നതാണ് മാർഷിൻ്റെ സംസ്കാരം

Sandeep Das ലോകകപ്പ് കിരീടത്തിൻ്റെ മുകളിൽ കാൽ കയറ്റി വെച്ച ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷിനെ…

“എടാ മണ്ടാ, ഇന്ത്യക്ക് ഫാസ്റ്റ് ബൗളർമാർ ഉണ്ടാവില്ലെന്ന് നിനക്കറിയില്ലേ? ” എന്ന ചോദ്യത്തിനുത്തരമായിരുന്നു അദ്ദേഹം

Suresh Varieth “ഞാനൊരു ഫാസ്റ്റ്ബൗളറാണ്. എനിക്ക് ഈ മൂന്ന് റൊട്ടി പോരാ……” “എടാ മണ്ടാ, ഇന്ത്യക്ക്…