fbpx
Connect with us

Featured

കുറ്റകൃത്യങ്ങളുടെ ലോകത്ത് കുഞ്ഞു മുഖങ്ങള്‍

ഇടുക്കി ജില്ലയിലെ കുമളിക്കടുത്ത് ഒരു മരപ്പൊത്തില്‍ നിന്നും തിരികെകിട്ടിയ ചേതനയറ്റ ആ ശരീരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് മൃഗീയമായ ഒരു കൗമാര മനസ്സിന്റെ വൈകൃതങ്ങളിലേക്ക് വിരല്‍ചൂണ്ടിയത്.

 193 total views

Published

on

ശ്രീജ എന്നായിരുന്നു ആ നാലുവയസ്സുകാരിയുടെ പേര്. ഇടുക്കി ജില്ലയിലെ കുമളിക്കടുത്ത് ഒരു മരപ്പൊത്തില്‍ നിന്നും തിരികെകിട്ടിയ ചേതനയറ്റ ആ ശരീരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് മൃഗീയമായ ഒരു കൗമാര മനസ്സിന്റെ വൈകൃതങ്ങളിലേക്ക് വിരല്‍ചൂണ്ടിയത്. ഇന്നും ആ ഹീനകൃത്യം നിറവേറ്റിയ 13 കാരന്റെ മുഖമോ പേരോ പുറംലോകത്തിനറിയില്ല. അതറിയരുതെന്നത് നിയമം കുട്ടികള്‍ക്ക് അനുവദിക്കുന്ന സൗജന്യമായ സുരക്ഷിതത്വമാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജ് സി.ഐ. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഒരു കുട്ടി മോഷ്ടാക്കളുടെ സംഘത്തെക്കുറിച്ചും അവര്‍ നടത്തിയ പരാക്രമങ്ങളെക്കുറിച്ചും പറയുന്നത്. ആറു മാസത്തിനിടെ നഗരത്തിന്റെ ഉറക്കംകെടുത്തിയ ഒട്ടേറെ വാഹന മോഷണങ്ങള്‍, കമ്പ്യൂട്ടര്‍ മോഷണങ്ങള്‍, ഭവനഭേദനങ്ങള്‍. ആര്‍ക്കുമൊരു സംശയവും തോന്നാത്ത വിധം എഴുപതോളം വിദ്യാര്‍ഥിപ്പട തയ്യാറാക്കിയ തിരക്കഥക്ക നുസരിച്ചായിരുന്നു ആ സംഭവങ്ങളത്രയും. ഞെട്ടിത്തരിച്ചുപോയി അവരുടെ സാഹസിക കൃത്യങ്ങള്‍ മുഴുവനും കേട്ടപ്പോള്‍. ഇന്നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ ആര്‍ക്കുമറിയില്ല. പലരെയും നല്ലനടപ്പിന് ശിക്ഷിച്ചിരിക്കുകയാണ്.

ഈ സംഭവത്തിനുശേഷവും കോഴിക്കോട് നഗരത്തില്‍ നിന്നും പലതവണ അതിന്റെ തുടര്‍ച്ചകള്‍ കേട്ടു. ഇതിന്റെ പിന്നാലെയാണ് ലഹരിഗുളികാ റാക്കറ്റിലെ രണ്ടു പ്രധാനികള്‍ പിടിയിലായത്. കലാലയങ്ങളിലേക്ക് പടര്‍ന്നു കയറിയ പുതിയ ലഹരി മാഫിയകളെക്കുറിച്ചായിരുന്നു കോഴിക്കോട്ടെ ഷാഡോ പോലീസ് പറഞ്ഞത്. ഇതില്‍ പിടിയിലായത് രണ്ടുപേരായിരുന്നു. സ്‌കൂള്‍ കുട്ടികളാണ് തങ്ങള്‍ക്ക് വേണ്ടി മൈസൂരില്‍ നിന്നും മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് ലഹരിഗുളിക എത്തിച്ചു തരുന്നതെന്നാണ് ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയത്. ഇവരുടെ ഉപഭോക്താക്കളില്‍ വലിയൊരുശതമാനവും സ്‌കൂള്‍, കോളെജ് വിദ്യാര്‍ഥികളായിരുന്നു. ഇവിടെ പത്തിരട്ടി വിലക്കാണത് വില്‍ക്കുന്നത്.

മൈസൂരില്‍ നിന്നും മാസത്തില്‍ ഒന്നോ രണ്ടോ തവണ നാട്ടിലെത്തുന്ന വിദ്യാര്‍ഥികളുടെ പക്കല്‍ 500 സ്ട്രിപ്പുകളുണ്ടാകും. കഠിനവേദനക്കും മനോദൗര്‍ഭല്യമുള്ളവര്‍ക്കും ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കുന്ന മരുന്നുകളിലായിരുന്നു ലഹരിയുടെ സ്വര്‍ഗരാജ്യം കുട്ടികള്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ്‌പോലും ഇത്തരം റാക്കറ്റില്‍പെട്ട ചിലകണ്ണികളാണ് പോലീസ് വലയിലായത്. കോഴിക്കോട്ടെ പല മനോരോഗ വിദഗ്ധരുടെയും അരികില്‍ ചികിത്സതേടിയെത്തുന്നു ഇത്തരം ലഹരിമരുന്നുകളുടെ അടിമകളായി തീര്‍ന്ന വിദ്യാര്‍ഥികള്‍. കോഴിക്കോട്ടെ മനോരോഗ വിദഗ്ധന്റെ അരികില്‍ ഒരു വര്‍ഷത്തിനിടെ ഇത്തരത്തില്‍പെട്ട 30 കുട്ടികളാണ് ചികിത്സക്കെത്തിയതെന്ന് അദ്ദേഹം പറയുന്നു.

Advertisementകഴിഞ്ഞമാസമാണ് കൊച്ചി നഗരത്തില്‍ നിന്നും മറ്റൊരുവാര്‍ത്ത കേട്ടത്. 36 പവന്‍ സ്വര്‍ണാഭരണം കവര്‍ച്ച നടത്തിയ സംഘത്തിന്റെ പ്രധാനി ഒരു പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു. മോഷണക്കഥക്കൊപ്പം തന്നെ അവന്റെ പരീക്ഷാ റിസള്‍ട്ടും പുറത്ത് വന്നു. അപ്പോള്‍ കവര്‍ച്ചയില്‍ മാത്രമല്ല പഠനത്തിലും ഏറെ മുന്നിലാണെന്നുകൂടിയാണവന്‍ തെളിയിച്ചത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയായിരുന്നു പഠനത്തില്‍ അവന്റെ ജൈത്രയാത്ര.

കേരളീയ വീട്ടകങ്ങളില്‍ നിന്ന് കുട്ടികളെക്കുറിച്ച് കേട്ടുകൊണ്ടിരിക്കുന്ന കഥകളിങ്ങനെയൊക്കെയാണ്. കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യത്തില്‍ മാത്രമല്ല കുട്ടികള്‍ കുറ്റവാളികളാകുന്ന സംഭവങ്ങളിലും വന്‍ വര്‍ധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. പഠനത്തില്‍ മാത്രമല്ല അവര്‍ മികച്ചവരാകുന്നത്. കുറ്റകൃത്യങ്ങളില്‍ കൂടിയാണ്. ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ട കേസെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. ഇതിനു മുമ്പും ഇത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഉണ്ടാവുന്നുമുണ്ട്. എന്നാല്‍ അവ അറസ്റ്റിലോ, പത്രവാര്‍ത്തകളിലോ ഇടം കണ്ടില്ലെന്നേയൊള്ളൂ.മാറുന്ന സംസ്‌കാരത്തിനനുസരിച്ച് കുട്ടികളുടെ സ്വഭാവത്തില്‍ വരുന്ന വ്യതിയാനമായി വേണം ഈ പ്രവണതയെ കാണാന്‍. ഇതൊരു കള്‍ച്ചറല്‍ ഷോക്കാണെന്നാണ് സൈക്കോളജിസ്റ്റായ ഡോ. പി എന്‍ സുരേഷ്‌കുമാര്‍ പറയുന്നത്.

ദൃശ്യ മാധ്യമങ്ങളുടെയും പരസ്യങ്ങളുടേയും പ്രലോഭനങ്ങളില്‍ വേഗം കുരുങ്ങിപ്പോകുന്നു കൗമാര മനസ്സുകള്‍. ഹൈടെക് സംവിധാനങ്ങളോട് അവര്‍ക്ക് എന്തെന്നില്ലാത്ത അഭിനിവേശം തോന്നുന്നു. അവ സ്വന്തമാക്കണമെന്നത് വലിയ സ്വപ്നമാവും. കൗമാര മന:ശാസ്ത്രമാണത്. എടുത്തുചാട്ടവും പൊട്ടിത്തെറിയും ഇവരുടെ പ്രത്യേകതകളാണ്. പിരിമുറുക്കത്തിന്റെയും ക്ഷോഭത്തിന്റെയും സ്പര്‍ധയുടെയും പരിവര്‍ത്തനത്തിന്റെയും കാലമാണ് കൗമാരം. പാകതയില്ലാത്ത മനസ്സുകള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെയാണ്. കുറ്റ കൃത്യങ്ങളേയും കവര്‍ച്ചകളേയും ലഘൂകരിക്കപ്പെടുന്ന ഒരുചുറ്റുപാടില്‍ മാതൃകയാവേണ്ടവര്‍ തന്നെ തെറ്റു ചെയ്തതിന്റെ പേരില്‍ പിടിയിലാകു മ്പോള്‍ കുട്ടികളും അവയിലേക്ക് നടന്നടുക്കുന്നതും സ്വാഭാവികം മാത്രമാണ്.

ഇടുക്കിയിലെ ശ്രീജ എന്ന നാലുവയസുകാരിയെ മൃഗീയമായി കൊന്നുതള്ളിയ പതിമൂന്നുകാരനെ അതിനായി പ്രേരിപ്പിച്ചതെന്താണെന്ന് ഓര്‍ക്കുക. യാദൃച്ഛികമായി കാണാനിടയായ ഒരു നീലച്ചിത്രത്തിലെ രംഗമാണവനെ ആ ക്രൂരതയിലേക്ക് വഴിനടത്തിയത്. 2006 ജൂണിലായിരുന്നു ആ സംഭവം. തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നിയില്‍ ജാസില എന്ന ഏഴുവയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ഒരുപതിനഞ്ചുകാരന്‍ മൃഗീയമായി കൊലപ്പെടുത്തി. ശക്കീര്‍ എന്നായിരുന്നു പയ്യന്റെ പേര്. അവന്റെ ജീവിതവും കടന്നുവന്ന വഴികളും തന്നെയായിരുന്നു ആ മൃഗീയതയിലേക്ക് നയിച്ചത്. ഒടുവില്‍ 2009 മാര്‍ച്ച് 27ന് രാത്രി വിഷം കഴിച്ച് ഷക്കീര്‍ ചെറിയജീവിതം കൊണ്ട് വലിയ പാഠങ്ങള്‍ ഓര്‍മപ്പെടുത്തിയാണ് മണ്ണോട് ചേര്‍ന്നത്. ശിഥിലമായ കുടുംബ ബന്ധത്തില്‍ നിന്ന് വരുന്ന കുട്ടിക്ക് എത്രത്തോളം അധ:പ്പതിക്കാനാവുമെന്ന പാഠം. അതിനുള്ള ഉത്തരമായിരുന്നു ശക്കീര്‍.

Advertisementഇന്ത്യയില്‍16 വയസ്സില്‍ താഴെയുള്ള 45 ശതമാനം പെണ്‍കുട്ടികളും 35 ശതമാനം ആണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിനിരയാകുന്നുവെന്നായിരുന്നു കണക്ക്. എന്നാല്‍ അത് പഴങ്കഥ. ഇന്ന് ഏറ്റവും കൂടുതല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് ആണ്‍കുട്ടികളെയാണ്. പീഡനത്തിനിരയാകുന്നവരോ അരാജകലോകത്തെ രാജകുമാരന്‍മാരായി വാഴുന്നു. അവര്‍ അടുത്ത മോഷണക്കൂട്ടത്തിന്റെ അധിപരാകുന്നു. പ്രകൃതിവിരുദ്ധ പീഡനസംഘങ്ങളുടെ നടത്തിപ്പുകാരാകുന്നു. ലഹരിമാഫിയയുടെ കരിയറകളായും ക്വട്ടേഷന്‍.

 194 total views,  1 views today

Advertisement
Entertainment49 mins ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment2 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment3 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment3 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education4 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment4 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy4 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy5 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy5 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy5 hours ago

“പൂച്ചക്കും പട്ടിക്കും കൂട്ടായി ഒറ്റയ്ക്ക് ജീവിച്ചു മരിക്കുകയുള്ളൂ നീ”അധിക്ഷേപിച്ച ആൾക്ക് മറുപടി നൽകി സാമന്ത

Entertainment5 hours ago

മഞ്ജുപിള്ള തഴയപെട്ടത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് എംഎ നിഷാദ്

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment4 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement