നായകൾക്ക് മാത്രം പ്രവേശനം ഉള്ള അത്യാഡംബര ഹോട്ടൽ എവിടെയാണ് ?

അറിവ് തേടുന്ന പാവം പ്രവാസി

വെൽവെറ്റ് വിരിച്ച ബെഡ്, സ്പാ, 24 മണിക്കൂറും വൈദ്യസഹായം, ബെൽജിയ ത്തിൽ നിന്നും ഇറക്കുമതി ചെയ്ത ബിയർ, നീന്തൽ കുളം, സാധാരണ റൂം മുതൽ അത്യാഡംബര റൂമുകൾ വരെ, ട്രെയിനിംഗ് സെന്ററുകൾ, കളിസ്ഥലങ്ങൾ അങ്ങനെ നീളുന്നു ആഡംബര ഹോട്ടലായ ക്രിറ്ററാറ്റിയിലെ വിശേഷങ്ങൾ. ന്യൂഡൽഹിയിലെ ഗുരുഗ്രാമിലാണ് ഈ ഹോട്ടലുള്ളത്.

എന്നാൽ മനുഷ്യർക്ക് ഇവിടെയ്ക്ക് പ്രവേശനമില്ല. പക്ഷേ, പട്ടികളാണ് റൂം ആവശ്യപ്പെട്ട് വരുന്നതെങ്കിൽ രണ്ടുകൈയും നീട്ടി സ്വീകരിക്കും. കാരണം, ഇവിടെ പട്ടികൾക്ക് മാത്രമേ പ്രവേശനമുള്ളൂ. പട്ടികളോടുള്ള സ്‌നേഹമാണ് ദീപക് ചൗളയേയും, ഭാര്യ ജാൻവിയേയും അവർക്ക് വേണ്ടി ഹോട്ടൽ എന്നുള്ള ആശയത്തിലേയ്ക്ക് എത്തുന്നത്. അപ്പോൾ പിന്നെ ആഡംബരം ഒട്ടും കുറച്ചില്ല. ഡേകെയർ സെന്റർ ആയാണ് തുടക്കം.

അനാക്കോണ്ടയ്ക്കും ഒട്ടകപക്ഷിയ്ക്കും എ.സി, കരടിയ്ക്ക് ഐസ് ബ്ളോക്ക്, കൂൾ കൂളായി നമ്മുടെ മൃഗശാലസാധാരണ റൂം മുതൽ ഫാമിലി റൂം, റോയൽ സ്യൂട്ട്, ക്രിറ്ററാറ്റി സ്‌പെഷ്യൽ റൂം എന്നിങ്ങനെ വ്യത്യസ്ത റൂമുകൾ അതിഥികൾക്ക് ലഭിക്കും. കൂടാതെ ആയുർവേദ മസാജുകളോടെയുള്ള സ്പാ, കളിസ്ഥലം, ഭക്ഷ്യശാല, ജിം, വൈദ്യ സഹായം, ലഹരി ഇല്ലാത്ത ബിയർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്. ഇവിടത്തെ അതിഥികളുടെയും, ഡെകെയർ സെന്ററിലെ പട്ടികളുടെയും ദിവസം തുടങ്ങുന്നത് എക്സർസൈസോടെയാണ്.

 

രാവിലെ ഏഴു മണിക്ക് വ്യായാമം തുടങ്ങും. പിന്നെ പ്രഭാത ഭക്ഷണം, അതുകഴിഞ്ഞാൽ വിശ്രമം, ഇടവേളയ്ക്കു ശേഷം വിവിധ കളികൾ, പിന്നീട് നീന്തൽ, വൈകുന്നേരം കഫേയിൽ സമയം ചെലവഴിക്കൽ. ഇങ്ങനെ വ്യത്യസ്തത യുള്ളതാണ് ഇവിടത്തെ രീതികൾ. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ടലിൽ ഒരു രാത്രിയിലെ താമസത്തിന് 4,600 രൂപയാണ് കൊടുക്കേണ്ടത്.

You May Also Like

ബാംഗ്ലൂർ സ്വദേശി 20 കോടി രൂപയ്ക്കു വാങ്ങിയ ഡോഗ്, എല്ലാര്ക്കും അത്ഭുതം

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള നായ്ക്കളിലൊന്ന് ഇപ്പോൾ ബാംഗ്ലൂരിൽ ഉണ്ടെന്നു നിങ്ങൾക്കറിയാമോ? നഗരത്തിലെ സെലിബ്രിറ്റി ഡോഗ് ബ്രീഡറായ…

ഫിക്കസ് റെറ്റൂസ ലിൻ : ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബോൺസായ് മരം, പഴക്കം കേട്ടാൽ നിങ്ങൾ ഞെട്ടും

അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന ബോൺസായ് മരങ്ങളിലൊന്നാണ് ഫിക്കസ് റെറ്റൂസ ലിൻ, ഇത് തായ്‌വാനിൽ നിന്ന്…

കേരളത്തിനു പുറത്തു താമസിച്ചിട്ടുള്ള മദ്യസ്നേഹികൾക്ക് അറിയാം ഇതൊരു കറൻസിയാണെന്ന്

ഇതൊരു കറൻസിയാണ്. കേരളത്തിനു പുറത്തു താമസിച്ചിട്ടുള്ള മദ്യസ്നേഹികൾക്ക് അറിയാമായിരിക്കും. വൈൻ ഷോപ്പിൽ നിന്നും മദ്യം വാങ്ങുമ്പോൾ ചിലപ്പോൾ ചില്ലറ ഉണ്ടാവില്ല

ഗർഭിണികൾക്ക് ഇവിടെ പച്ചമാങ്ങയല്ല, കൊടുക്കുന്നത് നല്ല നാടൻ കല്ല്

ഗർഭിണികൾക്ക് ഇവിടെ പച്ചമാങ്ങയല്ല, കൊടുക്കുന്നത് നല്ല നാടൻ കല്ല് അറിവ് തേടുന്ന പാവം പ്രവാസി ഗർഭാവസ്ഥയിൽ…