മുതല ഉറങ്ങുകയാണെന്ന് കരുതി അതിന്റെ മുകളിൽ കയറി നടന്ന കോഴിക്ക് സംഭവിച്ചത് (വീഡിയോ)

81

മുതല ഉറങ്ങുകയാണ് എന്ന് കരുതി അതിന്റെ ദേഹത്ത് ഉലാത്തിയ കോഴിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പുഴക്കരയിലേക്കു കയറിക്കിടന്നു വിശ്രമിച്ച മുതലയുടെ ദേഹത്തുകൂടിയാണ് കോഴി നടന്നത്. എന്നാൽ കോഴി നിലത്തിറങ്ങിയ ഉടനെത്തന്നെ മുതല ചാടി വായ തുറന്നു. കോഴി തലനാരിഴയ്ക്ക് രക്ഷപെട്ടു. ശരിക്കും മുതല ഉറങ്ങുകയായിരുന്നില്ല. സൂത്രത്തിൽ കണ്ണടച്ച് കിടന്നതായിരുന്നു. നല്ലൊരു ഇരയെ ഇപ്പോൾ അകത്താക്കാം എന്നെ ചിന്തയോടെ . എന്തായാലും കോഴിയെ അകത്താക്കും എന്നുതന്നെയാകും വീഡിയോയുടെ തുടക്കം മുതൽ കാണുന്നവർ ചിന്തിക്കുക. ജനിതകവിധികളിൽ കൈകടത്തുന്നത് ശരിയല്ലെങ്കിലും കോഴി രക്ഷപെട്ടതിൽ ആശ്വസിക്കാം. വീഡിയോ കാണാം.

**