ഇന്ന് രക്ഷകരായി ഭൂമിയിൽ മഹാൻമാർ ജനിക്കുന്നില്ല, ജനിക്കുന്നത്, ജനിക്കേണ്ടത് ജനക്കൂട്ടമാണ്

35

Jaison P Joy

ഇന്ന് രക്ഷകരായി ഭൂമിയിൽ മഹാൻമാർ ജനിക്കുന്നില്ല. ജനിക്കുന്നത്, ജനിക്കേണ്ടത് ജനക്കൂട്ടമാണ്.

പണ്ടത്തെ റൗഡിക്കഥകൾ കേട്ടിട്ടില്ലേ? അനുയായികളൊന്നുമില്ലാത്ത ഒറ്റയാൻമാർ. അരയിൽ പിച്ചാത്തിയുമായി നടക്കുന്നവരും അല്ലാത്തവരും. സമ്പന്നരുടെ സ്പോൺസേഡ് റൗഡികളും അവരുടെ ഉണ്ടായിരുന്നു. അത്രതന്നെ ധൈര്യമില്ലാത്ത, കൂടെ ചില്ലറ സിൽബന്ധികളുമായി നടക്കുന്നവരുമുണ്ടായിരുന്നു. ഇവരെക്കുറിച്ച് നിരവധി പൊടിപ്പും തൊങ്ങലും ചേർന്ന കഥകൾ സജീവമായിരുന്നു. എപ്പോഴൊക്കേയോ ഈ വീരശൂര പരാക്രമികൾ നിലംപൊത്തി. പലപ്പോഴും അത് മറ്റൊരു റൗഡിയുടെയോ ഹീറോയുടെയോ ജന്മത്തോടെയായിരുന്നു. ശാരീരികമായി പലരും അവശരായിത്തീർന്നു. ചിലർ ജയിലുകളിലായി.
കുറേ പേർ വാളെടുത്തവൻ വാളാൽ എന്ന പോലെ മറ്റൊരുവന്റെ പിച്ചാത്തിപ്പിടിയ്ക്കിരയായിത്തീർന്നു. ഇക്കാലത്ത് അത്തരം റൗഡികൾ ഇല്ല.

പറഞ്ഞു വന്നത്, ജനക്കൂട്ടത്തിന്റെ ശക്തിയെക്കുറിച്ചാണ്. പഴയ ഹീറോ/ വില്ലൻ നിർമ്മിതികളുടെ കാലഘട്ടം കഴിഞ്ഞു. ‘ഒരാൾ’ മാത്രം നാടിന്റെ രക്ഷകനായി അവതരിച്ച, ശാസ്ത്രലോകത്തടക്കം ഒറ്റയാൻ കണ്ടുപിടുത്തങ്ങൾ നടത്തുന്ന, മാന്ത്രിക നീക്കങ്ങളിലൂടെ എതിരാളികളെ നിലംപരിശാക്കുന്ന നിർമ്മാണങ്ങൾ കുറഞ്ഞു വന്നു.തീ പാറുന്ന വാക്കുകളുടെ അകമ്പടിയോടെ, ചടുലമായ അംഗവിക്ഷേപങ്ങളോടെ ഒരു ജനതയുടെ നേതാവായി മറ്റൊരു ജനതയുടെ അന്തകനായി മാറിയ ഹിറ്റ്ലറിന്റെ കാലവും കഴിഞ്ഞു.വർണ്ണവിവേചനത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ മണ്ടേലയും, എനിക്കൊരു സ്വപ്നമുണ്ടെന്ന പ്രസംഗത്തിലൂടെ അമേരിക്കൻ തെരുവുകളെ പ്രകമ്പനം കൊള്ളിച്ച, മാർട്ടിൻ ലൂഥർ കിങ്ങും ചരിത്രത്തിൽ ഒരിക്കൽ മാത്രം അവതരിച്ച രക്ഷകരായിരുന്നു.
അതായത് ഒറ്റക്ക് മാന്ത്രികമായ നീക്കങ്ങൾ നടത്തുന്നതിനേക്കാൾ, സാഹചര്യങ്ങളാവശ്യപ്പെടുന്നതിനനുസരിച്ച് ശക്തമായ ഒരു കൂട്ടമായി ജനങ്ങൾ ഉയർന്നു വരുന്ന രീതിയിലേക്ക് സമൂഹം മാറി.

NOC: Libyan Oilfield Suffers 'Distribution Delay' Amid Protest Threats |  Rigzoneഒരു റൗഡിയിൽ നിന്നും രക്ഷിക്കാൻ മറ്റൊരു റൗഡി എന്നതിൽ നിന്നും ആ രക്ഷ ജനക്കൂട്ടമായി പരിവർത്തനം ചെയ്തു. തങ്ങളുടെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്ന, എതിർക്കുന്നവരെ നിഷ്കരുണം ഇല്ലായ്മ ചെയ്യുന്ന രീതിയിലേക്ക് സമൂഹം പരിവർത്തിച്ചു. പലയിടത്തും സമൂഹങ്ങളിൽ ഒറ്റയാൻമാർ ഒറ്റപ്പെട്ട് ഒതുങ്ങുമ്പോൾ മറുവശത്ത് ശക്തമായ ജനക്കൂട്ടങ്ങൾ സ്പൊണ്ടെന്യസായി വിവിധ ലക്ഷ്യങ്ങളോടെ ഉയർന്നു വരുന്നു. അതിൽ നിഷേധികളായ ജനദ്രോഹികളായ ഭരാണാധികാരികളെയും, കോർപറേറ്റുകളെയും ചവിട്ടിക്കൂട്ടിയ ജനക്കൂട്ടവുമുണ്ട്. ചില ജനക്കൂട്ടം ആദ്യം പറഞ്ഞ കീരിക്കാടൻമാർക്കെതിരെയെങ്കിൽ മറ്റ് ചില ജനക്കൂട്ടം മറ്റ് ചില ടാർഗറ്റ് ഗ്രൂപ്പിന് നേരെയൊണ്. പണ്ടൊക്കെ രണ്ടു പേർ തമ്മിലുണ്ടാകുന്ന അന്തിക്കവലയിലെ തല്ലുകൾ കാണാതായപ്പോൾ ആൾക്കൂട്ടമാണിപ്പോളിത് ചെയ്യുന്നത്.

Learning Revolution - Launch and Grow Your Education Businessചുരുക്കത്തിൽ, ഇന്ന് രക്ഷകരായി ഭൂമിയിൽ മഹാൻമാർ ജനിക്കുന്നില്ല. ജനിക്കുന്നത്, ജനിക്കേണ്ടത് ജനക്കൂട്ടമാണ്. സ്പൊണ്ടെന്യസായി പ്രതികരിക്കുന്ന, പ്രതിഷേധിക്കുന്ന ആ ആൾക്കൂട്ടത്തിൽ നിന്നും ഒരു വ്യക്തി ലീഡിങ് റോളിലേക്ക് മാറുന്നതിനേക്കാൾ ഭീകരമാണ് ഇൻവിസിബളായ ഒരു കൂട്ടം കോർപറേറ്റുകൾ ഒരാളെ മാത്രം സെലിബ്രറ്റിസ്റ്റാറ്റസിൽ സ്പോൺസർ ചെയ്ത്, പരിശീലിപ്പിച്ച് കോർവിഷയങ്ങളെ ബൈപ്പാസു ചെയ്യുന്നത്.ഇത്രയും കണക്ട് ചെയ്ത സമൂഹത്തിൽ ജനക്കൂട്ടത്തിന്റെ ശക്തിയേക്കാൾ വലുതല്ല സ്പോൺസഡ് വ്യക്തിത്വങ്ങളാൽ നിർമ്മിക്കപ്പെടുന്ന പബ്ലിക് ഹിസ്റ്റീരിയ പ്രകടനങ്ങൾ.