“കദളി വാഴക്കൈയിലിരുന്നു കാക്ക ഇന്ന് വിരുന്നു വിളിച്ചു.. വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ”.ഈ ഗാനത്തിൽ പറയുന്നത് പോലെ കാക്കകൾ വിരുന്നു വിളിക്കാറുണ്ടോ ?

അറിവ് തേടുന്ന പാവം പ്രവാസി

“കാക്ക കരഞ്ഞാൽ വിരുന്നുകാർ വരും” എന്നത് പണ്ട് മുതലേ ഉള്ള തെക്കേ ഇന്ത്യൻ വിശ്വാസം (പ്രത്യേകിച്ചും തമിഴ്നാട്ടിലും കേരളത്തിലും ) ആണ് . ഇതുമായി ബന്ധപ്പെട്ട് പ്രചാരത്തിൽ ഉള്ള ഒരു കാര്യം ഇതാണ് .
പണ്ടു കാലത്തെ വിരുന്നുകാർ ഇന്നത്തേത് പോലല്ല. ദീർഘദൂരം യാത്ര ചെയ്തു ഒരു വീട്ടിൽ ചെന്നാൽ ഉച്ചഭക്ഷണം കഴിക്കാതെ പോകില്ല . ചിലപ്പോൾ ഒരു നാൾ തങ്ങിയിട്ടാവും മടക്കം. അതിഥി വരുന്ന ദിവസത്തെ ഊണ് വിഭവ സമൃദ്ധമായിരിക്കും. മീനും , ഇറച്ചിയും , പച്ചക്കറിയും എല്ലാം ചേർത്തുള്ള ഭക്ഷണം തയ്യാറാക്കുമ്പോഴേ കാക്കകൾക്ക് അവരുടെ വിരുന്ന് കിട്ടും. അതുകൊണ്ട് തന്നെ അവ അവിടെ വന്നു കുറുകാനും തുടങ്ങും.

സത്യത്തിൽ അവ ക്ഷണിക്കുന്നത് നമ്മുടെ വിരുന്നുകാരെയല്ല, കൂടെ വിരുന്നുണ്ണാൻ മറ്റു കാക്കകളെയാണ്.അത് മാത്രമല്ല, അതിഥികൾ വരുന്നത് കൈനിറയെ സമ്മാനങ്ങളും വസ്ത്രങ്ങളും ഒക്കെ കൊണ്ടായിരിക്കും…. എല്ലാം കൊണ്ടും കാക്കകളുടെ ഈ വിരുന്നു വിളിക്കൽ കുട്ടികൾക്ക് കാതിനു അമൃതായിരുന്നു. ചുരുക്കത്തിൽ കാക്ക വിരുന്നു വിളിക്കുന്നത് കൊണ്ടല്ല വീട്ടിൽ വിരുന്നുകാർ വരുന്നത്, നേരെ തിരിച്ചാണ് . വീട്ടിൽ വിരുന്നുകാർ വരുന്നത് കൊണ്ടാണ് കാക്ക വരുന്നതും കുറുകുന്നതും.

ഇനി ചരിത്രപരമായ മറ്റൊരു കാരണം.പണ്ട് വ്യാപാരത്തിന് പോകുന്ന നൗകകൾ ഉൾക്കടൽ യാത്ര ഒഴിവാക്കി കരയോട് അടുപ്പിച്ചാണ് യാത്ര ചെയ്തിരുന്നത്. വാനശാസ്ത്രം ഒക്കെ പുരോഗമിച്ചതിന് ഒപ്പം വലിയ കപ്പലുകളിൽ ഉൾക്കടൽ യാത്ര പിന്നീട് ആരംഭിച്ചതാണ്. ചെറിയ നൗകയിൽ പോകുന്നവർ ഉൾക്കടൽ ഒഴിവാക്കി കര കാണാവുന്ന ദൂരത്തു കൂടെ യാത്ര ചെയ്താണ് വ്യാപാരം നടത്തിയിരുന്നത്. ഇങ്ങനെ പോവുമ്പോൾ ചിലപ്പോൾ രാത്രി കാലങ്ങളിലോ അല്ലെങ്കിൽ കാറ്റിലും കോളിലും പെട്ടിട്ട് നൗകകൾ ഉൾകടലിലേക്ക് നീങ്ങി പോവും, ചുറ്റിനും കടൽ മാത്രം ആവുമ്പോൾ ദിശ അറിയാതെ പെട്ട് പോവും, ഇങ്ങനെ ഉള്ള സമയങ്ങളിൽ കര ഏതു ഭാഗത്താണെന്ന് കണ്ടെത്താനുള്ള ഒരു മാർഗം യാത്ര തുടങ്ങുമ്പോൾ കൂട്ടിൽ കുറച്ച് കാക്കകളെയും (ഹൗസ് ക്രോ എന്ന വിഭാഗത്തിൽ പെട്ട മനുഷ്യ വാസം ഉള്ളിടത്തു മാത്രം വസിക്കുന്ന കാക്കകൾ) കൊണ്ട് പോവും. ഉൾക്കടലിൽ പെട്ട് പോയാൽ ഒരു കാക്കയെ തുറന്ന് വിടും ആ കാക്ക മനുഷ്യവാസം ഉള്ള ഇടത്തേക്ക് പറക്കും അങ്ങനെ കര എവിടെ ഉണ്ട് എന്ന്‌ മനസിലാക്കാം. പകൽ നക്ഷത്രം ഇല്ലാത്തപ്പോൾ കോംപസ്സ്‌ ഇല്ലാതിരിക്കുമ്പോൾ ദിശ അറിയാനുള്ള വഴി.

നാട്ടിൽ തിരിച്ചെത്തുന്ന സ്വന്തക്കാരോ , അന്യ ദേശകരോ ഉൾക്കടലിൽ ദിശ തെറ്റുമ്പോൾ കാക്കയെ തുറന്ന് വിടുമ്പോൾ ആണ് കാക്ക ഉൾക്കടലിൽ നിന്ന് കരയിലേക്ക് കാ കാ എന്ന്‌ കരഞ്ഞു കൊണ്ട് വരിക . തമിഴ് സാഹിത്യ ഭാഷ പ്രകാരം കരക്കടുക്കുന്ന വിരുന്നുകാരന്റെ സൂചന ആണ് ഉൾക്കടലിൽ നിന്ന് വരുന്ന കാക്ക . അഭയാർത്ഥികളെ, അന്യദേശക്കാരെ, വ്യാപാരികളെ വിരുന്നുകാരായി കണ്ടിരുന്ന പുരാതന കാലം.

നോഹയുടെ പെട്ടക കഥയിലും ഇത് പോലെ കര കണ്ട് പിടിക്കുന്നത് ഒരു പക്ഷിയെ പറത്തിയാണ് .ആ വിശ്വാസം പരിണമിച്ചതും ഇതേ പോലെ ആയിരിക്കാം. ഇനി ഇതിന്റെ ‘ശാസ്ത്രീയത’ യെപ്പറ്റി പറഞ്ഞാൽ കാക്കയെപ്പോലുള്ള പക്ഷികൾക്ക് വളരെ ഉയർന്ന ദൃശ്യ/ഖ്രാണ/ശ്രവ്യ ഗ്രഹണ ശേഷി ഉണ്ടെന്നതാണ് .ശരീര വലിപ്പവുമായി തട്ടിക്കുമ്പോള്‍ ഏറെ വലിയ തലച്ചോറാണി വയ്ക്ക്. അഞ്ച് വരെ അക്കം ഓര്‍മ്മിക്കാനും എണ്ണാനും കഴിയും. ബുദ്ധി ശക്തിയില്‍ ആള്‍ക്കുരങ്ങുകളോട് മത്സരിക്കും. മനുഷ്യര്‍ കഴിഞ്ഞാല്‍ ഏറ്റവും ബുദ്ധി ശക്തിയുള്ള ജീവി ഇവരാകും .കപ്പല്‍ യാത്രകളില്‍ ഒപ്പം കൂടി ലോകം മുഴുവന്‍ പരന്നു. ഏതും തിന്ന് അതിജീവിക്കാനുള്ള കഴിവും സാമര്‍ത്ഥ്യവും ശത്രുക്കളുടെ കുറവും കൊണ്ട് കാക്ക എത്തിയ സ്ഥലത്തൊക്കെ സാമ്രാജ്യം സ്ഥാപിച്ചു.

You May Also Like

രക്തം പമ്പുചെയ്യാൻ ഹൃദയം ഉപയോഗിക്കുന്ന മർദ്ദം അന്തരീക്ഷത്തിലാണ് പ്രയോഗിച്ചിരുന്നതെങ്കിൽ എത്ര മീറ്റർ ഉയരത്തിൽ രക്തം പമ്പു ചെയ്യും ?

ഈ കാര്യങ്ങൾ നിങ്ങൾക്കറിയാമോ? അറിവ് തേടുന്ന പാവം പ്രവാസി 👉ബ്രൗൺ വവ്വാലുകൾ ദിവസം 20 മണിക്കൂർവരെ…

ലൂക്ക് കൂട്ടാനോ സ്റ്റെപ്പിനിയോ അല്ല, പിന്നെ വലിയ ട്രക്ക് ലോറികളിലെ ചില വീലുകള്‍ റോഡിൽ സ്പർശിക്കാതെ ഉയര്‍ത്തി വെച്ചിരിക്കുന്നത് എന്തിന് ?

വലിയ ട്രക്ക് ലോറികളിലെ ചില വീലുകള്‍ റോഡിൽ സ്പർശിക്കാതെ ഉയര്‍ത്തി വെച്ചിരിക്കുന്നത് എന്തിന് ? അറിവ്…

നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കസേരയുടെ മുകളിൽ ഒരു ദ്വാരം ഉള്ളത് കാണാം, എന്തിനാണത് ?

അറിവ് തേടുന്ന പാവം പ്രവാസി നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കസേരയുടെ മുകളിൽ ഒരു ദ്വാരം ഉള്ളത്…

മുംബൈ മറന്ന 66 ദശലക്ഷം വർഷം പഴക്കമുള്ള പൈതൃകം, ഈ പ്രകൃതി അത്ഭുതത്തെക്കുറിച്ചുള്ള അവബോധം ഇന്ത്യക്കാർക്കിടയിൽ കുറവാണ്

ഗിൽ‌ബെർ‌ട്ട് ഹിൽ‌: മുംബൈ മറന്ന 66 ദശലക്ഷം വർഷം പഴക്കമുള്ള പൈതൃകം Sreekala Prasad ഇന്ത്യയിലെ…