മനുഷ്യന്റെ ക്രൂരതകൾ അവസാനിക്കുന്നില്ല, ഗർഭിണിയായ പൂച്ചയോട് കൊടും ക്രൂരത, സംഭവം തിരുവനന്തപുരത്ത്

3202

മനുഷ്യന്റെ ക്രൂരതകൾ അവസാനിക്കുന്നില്ല, ഗർഭിണിയായ പൂച്ചയോട് കൊടും ക്രൂരത, സംഭവം തിരുവനന്തപുരത്ത് .പോലീസിൽ പരാതി നൽകി യുവതി പോസ്റ്റ് ന്റെ പൂർണരൂപം

എല്ലാവരും തെരുവ് നായ്ക്കളും പൂച്ചകളും നിങ്ങളുടെ പ്രദേശത്ത് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തുന്നതിന്റെയും അവര് കാരണം നിങ്ങൾക്ക് ഉണ്ടായ മോശം കാര്യങ്ങളിലേക്ക് മാത്രം വിരൽ ചൂണ്ടുകയും ചെയ്യുന്നതിന്റെ തിരക്കിലായിരിക്കുമ്പോൾ നമുക്കിടയിലെ മറ്റു ചില തിന്മയുടെ മുഖങ്ങൾ ഉണ്ട്.. അവർ അവരുടെ സന്തോഷത്തിനു വേണ്ടി എന്തും ചെയ്യും.

ഇന്നലെ 9.54നു ഒരു പൂച്ചയെ ആരോ കയറുകൊണ്ട് കെട്ടിയിട്ടിരിക്കുന്നതായി ഒരു ഫോൺ കോൾ വന്നു. കുട്ടികൾ കളിക്കുന്നതിനിടയിൽ സംഭവിച്ചതാകുമെന്നാണ് ഞാൻ കരുതിയത്. 10 മിനിറ്റിനുള്ളിൽ ഞാൻ സംഭവ സ്ഥലത്ത് എത്തുകയും ഇത് കാണുകയും ചെയ്തു. ഒരു ഗർഭിണിയായ പൂച്ചയെ പ്ലാസ്റ്റിക് കയറിൽ കെട്ടിതൂക്കിയിരിക്കുന്നു. ഇൻഫോർമറുടെ വീടിന് അടുത്തുള്ള ഒരു ഇരുമ്പ് സ്തംഭത്തിലാണ് പൂച്ചയെ കെട്ടിത്തൂക്കിയിരുന്നത്. കെട്ടിടത്തിന്റെ ഉടമയുമായി സംസാരിച്ചപ്പോൾ ആ കെട്ടിടം അടുത്തുള്ള ആളുകൾ ഒരു ക്ലബ്ബായി ഉപയോഗിച്ച് വരികയാണെന്ന് അറിയാൻ കഴിഞ്ഞു.

ഈ സംഭവത്തെകുറിച്ച് ചോദിച്ചപ്പോൾ ഉടമയുടെയും അയാളുടെ ഭാര്യയുടെയും മറുപടി വ്യത്യസ്തമായിരുന്നു. പോലീസ് അന്വേഷിക്കാനായി വന്നെങ്കിലും (പെട്രോളിംഗ് യൂണിറ്റ് ഓഫ് വഞ്ചിയൂർ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം) ഇൻഫൊർമറെ അവരുടെ ഭാഗത്താക്കാൻ പരമാവധി ശ്രമിക്കുകയാണ് ചെയ്തത്. പെട്ടന്ന് തന്നെ ചില ക്ലബ്‌ അംഗങ്ങൾ വരികയും പരാതി കൊടുക്കാതെയിരിക്കാൻ എന്നെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഞാൻ ലത ഇന്ദിരയെ വിളിച്ചു. ഞങ്ങളിരുവരും ചേർന്ന് പോലീസ് സ്റ്റേഷനിൽ പോകുകയും പരാതി കൊടുക്കുകയും ചെയ്തു.

പോലീസുകാർ താൽപര്യക്കുറവ് കാണിച്ചുവെങ്കിലും ഒടുവിൽ ഞങ്ങൾക്ക് പരാതി ഫയൽ ചെയ്യുവാൻ കഴിഞ്ഞു. 2 പോലീസുകാർ സംഭവസ്ഥലത് വന്നു പരാതിയുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ ചെയ്തു. പ്രവീൺ കുമാറിന്റെ സഹായത്തോടെ വലിയറത്തലയിലുള്ള PFA ഷെൽറ്ററിലേക്ക് പൂച്ചയുടെ ബോഡി മാറ്റി. രാജീവ് വി.എസും ഒരു പോലീസ് ഓഫീസറും ചേർന്ന് പോസ്റ്റ്മാർട്ടത്തിനായ്‌ ഇന്ന് ബോഡി പാലോട് കൊണ്ടുപോകും.

When everyone is busy finding issues with the stray dogs and cats in your locality, pointing out only the bad things you have faced bcoz of them there are some evil faces among us who can do anything to find pleasure.

Got a call around 9.54am sterday n the informer told about a cat being tied using rope. I thought maybe some kids done that while playing. Within 10 mints I reached the spot n saw this. A pregnant cat has been hanged using a plastic rope.

The cat was hanged in a pillar near to the informers house. When checked with the owner of that house came to know that that building is using as a club for the people nearby. When asked about the incident his wife n his statements were different. Even the police came to check (petrolium unit of Vanchiyoor Police station, Trivandrum) tried their best to turn the informer on their side. All of a sudden few of the club members gathered and was trying to convince me not to file complaint.

I called Latha Indira. We both went to the police station and filed a complaint. Even though the police showed some disinterest finally we could file a complaint. Two police came to th spot done the paper work and with the help of Praveen Kumar we shifted the body to our Valiyarathala PFA shelter. Today Rajeev Vs will take the body to Palode for postmortem with one police.

© Parvathy Mohan