സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി പിണറായി വിജയനാണെങ്കിലും കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലും ഭരണം നടത്തുന്നത് മോദിയോടും അമിത് ഷായോടും കൂറുള്ള സംഘിപ്പോലീസുകാരാണ്

580
Ct Thankachan
സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി പിണറായി വിജയനാണെങ്കിൽ കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലും ഭരണം നടത്തുന്നത് മോദിയോടും അമിത് ഷായോടും കൂറുള്ള സംഘിപ്പോലീസുകാരാണ്. ആലവു പോലീസ് സ്റ്റേഷിനിൽ ജോലിക്കു വേണ്ടി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച അനസ് എന്ന ചെറുപ്പക്കാരന് ഇന്നലെ പോലീസ് സർട്ടിഫിക്കറ്റ് നിഷേധിച്ചു.
ഇദ്ദേഹത്തിന്റെ പശ്ച്ചാത്തലത്തെക്കുറിച്ച് അന്വേഷിച്ച പോലീസുകാരൻ ഈ അപേക്ഷയിൽ രേഖപ്പെടുത്തിയതാണ് ചുവന്ന വൃത്തത്തിനുള്ളിൽ ” പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിനാൽ ഇയാൾക്ക് സർട്ടിഫിക്കറ്റ് നൽകരുതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിരിക്കുന്നത്.
“സ്റ്റേഷൻ ഹൗസ് ഓഫീസറായ സബ്ബ് ഇൻസ്പെക്ടർ ഈ ചെറുപ്പക്കാരന് കൊച്ചി സീപോർട്ടിൽ കരാർ ജോലിക്ക ള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചു. കാര്യങ്ങൾ ഇപ്പോൾ മനസ്സിലായില്ലേ. ഇവനെയൊക്കെ എത്രയും വേഗം സർവ്വീസിൽ നിന്ന് പിരിച്ചുവിടാനള്ള ആർജ്ജവം ഇടതു സർക്കാർ കാണിക്കുമോ?
**
Advertisements