സംസ്‌കാരവും മതങ്ങളും നായകളെ കുറിച്ചുളള കാഴ്ചപ്പാടും

0
49

Shanavas

സംസ്‌കാരവും മതങ്ങളും നായകളെ കുറിച്ചുളള കാഴ്ചപ്പാടും
************
ഇന്നലെ ഒരാൾ നായയെ കെട്ടി വലിക്കുന്ന വീഡിയോ കണ്ടു വളരെ അധികം വിഷമം തോന്നിയ ഒരു കാഴ്ച്ച ഇങ്ങനെ ഒരു പോസ്റ്റ് എഴുതാൻ കാരണം അത് തന്നെ ആണ്. മനുഷ്യന്റെ സന്തത സഹചാരി ആയി കാണപ്പെടുന്ന ഒരു മൃഗം ആണ് നായ മനുഷ്യവംശ ചരിത്രം എടുത്താൽ മിക്ക കഥകളിലും ചരിത്രത്തിലും എല്ലാം നായകൾ ഉണ്ട് മാത്രമല്ല ലോകത്തിൽ മനുഷ്യനും ആയി ഇത്ര അധികം ഇണങ്ങി ജീവിക്കുന്ന ഒരു ജീവി വേറെ ഇല്ല കൂടുതൽ പറഞ്ഞാൽ അപകടകാരിയായ പിറ്റ് ബുൾ മുതൽ വളരെ ഓമനത്തം ഉളള പഗ്ഗ് വരെ ഇനി ചില മതങ്ങളും സംസ്‌കാരവും നായയെ കാണുന്ന രീതി അവയുടെ പ്രാധാന്യം വളരെ ചരുങ്ങിയ വാക്കുകളിൽ നോക്കാം

സിന്ധു നദീതട സമുസ്‌കാരവും നായയും
************************
ലോകത്തിലെ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു നാഗരിക സംസ്‌കാരമായാ സിന്ധു നദീതട സംസ്‌കാരത്തിൽ മനുഷ്യൻ ഇണക്കി വളർത്തിയ ഒരു ജീവി തന്നെ ആയിരുന്നു നായ മാത്രമല്ല നായ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയിരുന്നു എന്ന് പറയാം

ഈജിപ്ഷ്യൻ സംസ്‌കാരം
***********
പുരാതന ഈജിപ്തുകാർ ബാസ്‌തെറ്റ് എന്ന പൂച്ച ദൈവത്തെ ആരാധിച്ചിരുന്നു അതിനെ പറ്റി പോസ്റ്റ് ഡീറ്റയിൽ ആയി എഴുതിയിട്ടുണ്ട് അതിന്റെ ലിങ്ക് അവസാനം കമെന്റ് ബോക്‌സിൽ കൊടുക്കാം വിഷയം നായ ആണല്ലോ അതിലേക്ക് വരാം ഈ സംസ്‌കാരത്തിലും നായ്ക്കൾക്ക് മതപരമായ കാര്യത്തിൽ ഒരു പ്രധാന ചിഹ്നമായി കാണുന്നു മാത്രമല്ല പവിത്രമായ പങ്കും രൂപവുമുണ്ട്.
അധോലോകത്തിലെ ദേവനായ കുറുക്കൻ തലയായ അനുബിസുമായി നായ്ക്കൾ ബന്ധപ്പെട്ടിരി ക്കുന്നത് ആയി കാണാം. മാത്രമല്ല നായ്ക്കളുടെ ശവസംസ്‌കാര കല്ലറകളും കണ്ടെത്തിയിട്ടുണ്ട് ചുരുക്കി പറഞ്ഞാൽ നായ അവരുടെ പ്രിയപ്പെട്ട ജീവി തന്നെ ആയിരുന്നു എന്ന് ഇതിൽ നിന്നും മനസിലാക്കാം.

ഗ്രീക്ക് സംസ്‌കാരം
**********
ഈ സംസ്‌കാരത്തിൽ നായകൾക്ക് വളരെ വലിയ ഒരു സ്‌ഥാനം തന്നെ ഉണ്ടായിരുന്നു. ഇവയെ ഒരു പവിത്രമായ ജീവി ആയി കണക്കാക്കിയിരുന്നു ഉദാഹരണത്തിന് അധോലോകത്തിന്റെ മൂന്ന് മുഖങ്ങളുള്ള കാവൽ നായയായിരുന്നു സെർബെറസും അത് പോലെ ഗ്രീക്ക് പുരാണത്തിലെ നായയായിരുന്നു ലീലാപ്സ്. സ്യൂസ് ഒരു കുഞ്ഞായിരിക്കുമ്പോൾ, ഗോൾഡൻ ഹണ്ട് എന്നറിയപ്പെടുന്ന ഒരു നായയെ ഭാവിയിലെ ദൈവങ്ങളുടെ രാജാവിനെ സംരക്ഷിക്കുന്നതിനാണ് ചുമത്തിയിരുന്നത് എന്നും കാണാം ചുരുക്കി പറഞ്ഞാൽ നായ വളരെ വലിയ സ്‌ഥാനം തന്നെ അലങ്കരിച്ചിരുന്നു എന്ന് നിസ്സംശയം പറയാൻ കഴിയും.
മെസപട്ടോമിയൻ സംസ്‌കാരവും നായയും

മതങ്ങളും നായകളെ കുറിച്ചുളള കാഴ്ചപ്പാടും
***************
മനുഷ്യന്റെ സന്തത സഹചാരി ആയി കാണപ്പെടുന്ന ഒരു മൃഗം ആണ് നായ മനുഷ്യവംശ ചരിത്രം എടുത്താൽ മിക്ക കഥകളിലും ചരിത്രത്തിലും എല്ലാം നായകൾ ഉണ്ട് മാത്രമല്ല ലോകത്തിൽ മനുഷ്യനും ആയി ഇത്ര അധികം ഇണങ്ങി ജീവിക്കുന്ന ഒരു ജീവി വേറെ ഇല്ല കൂടുതൽ പറഞ്ഞാൽ അപകടകാരിയായ പിറ്റ് ബുൾ മുതൽ വളരെ ഓമനത്തം ഉളള പഗ്ഗ് വരെ ഇനി ചില മതങ്ങളും സംസ്‌കാരവും നായയെ കാണുന്ന രീതി അവയുടെ പ്രാധാന്യം വളരെ ചരുങ്ങിയ വാക്കുകളിൽ നോക്കാം

സിന്ധു നദീതട സമുസ്‌കാരവും നായയും
************************
ലോകത്തിലെ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു നാഗരിക സംസ്‌കാരമായാ സിന്ധു നദീതട സംസ്‌കാരത്തിൽ മനുഷ്യൻ ഇണക്കി വളർത്തിയ ഒരു ജീവി തന്നെ ആയിരുന്നു നായ മാത്രമല്ല നായ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയിരുന്നു എന്ന് പറയാം

ഈജിപ്ഷ്യൻ സംസ്‌കാരം
***********
പുരാതന ഈജിപ്തുകാർ ബാസ്‌തെറ്റ് എന്ന പൂച്ച ദൈവത്തെ ആരാധിച്ചിരുന്നു അതിനെ പറ്റി പോസ്റ്റ് ഡീറ്റയിൽ ആയി എഴുതിയിട്ടുണ്ട് അതിന്റെ ലിങ്ക് അവസാനം കമെന്റ് ബോക്‌സിൽ കൊടുക്കാം വിഷയം നായ ആണല്ലോ അതിലേക്ക് വരാം ഈ സംസ്‌കാരത്തിലും നായ്ക്കൾക്ക് മതപരമായ കാര്യത്തിൽ ഒരു പ്രധാന ചിഹ്നമായി കാണുന്നു മാത്രമല്ല പവിത്രമായ പങ്കും രൂപവുമുണ്ട്.
അധോലോകത്തിലെ ദേവനായ കുറുക്കൻ തലയായ അനുബിസുമായി നായ്ക്കൾ ബന്ധപ്പെട്ടിരി ക്കുന്നത് ആയി കാണാം. മാത്രമല്ല നായ്ക്കളുടെ ശവസംസ്‌കാര കല്ലറകളും കണ്ടെത്തിയിട്ടുണ്ട് ചുരുക്കി പറഞ്ഞാൽ നായ അവരുടെ പ്രിയപ്പെട്ട ജീവി തന്നെ ആയിരുന്നു എന്ന് ഇതിൽ നിന്നും മനസിലാക്കാം.

ഗ്രീക്ക് സംസ്‌കാരം
**********
ഈ സംസ്‌കാരത്തിൽ നായകൾക്ക് വളരെ വലിയ ഒരു സ്‌ഥാനം തന്നെ ഉണ്ടായിരുന്നു. ഇവയെ ഒരു പവിത്രമായ ജീവി ആയി കണക്കാക്കിയിരുന്നു ഉദാഹരണത്തിന് അധോലോകത്തിന്റെ മൂന്ന് മുഖങ്ങളുള്ള കാവൽ നായയായിരുന്നു സെർബെറസും അത് പോലെ ഗ്രീക്ക് പുരാണത്തിലെ നായയായിരുന്നു ലീലാപ്സ്. സ്യൂസ് ഒരു കുഞ്ഞായിരിക്കുമ്പോൾ, ഗോൾഡൻ ഹണ്ട് എന്നറിയപ്പെടുന്ന ഒരു നായയെ ഭാവിയിലെ ദൈവങ്ങളുടെ രാജാവിനെ സംരക്ഷിക്കുന്നതിനാണ് ചുമത്തിയിരുന്നത് എന്നും കാണാം ചുരുക്കി പറഞ്ഞാൽ നായ വളരെ വലിയ സ്‌ഥാനം തന്നെ അലങ്കരിച്ചിരുന്നു എന്ന് നിസ്സംശയം പറയാൻ കഴിയും

ആസ്ടെക് ജനതയും നായയും
***********
നായകൾക്ക് ആസ്ടെക് കൾക്കിടയിൽ വളരെ പ്രധാന്യം ഉള്ളതായി ചരിത്രം പറയുന്നു.മധ്യ മെക്സിക്കോയിലെ ആസ്ടെക് ജനതയ്ക്ക് നായ്ക്കൾക്ക് മതപരവും പ്രതീകാത്മകവുമായ പ്രാധാന്യമുണ്ട്. നായ്ക്കളുടെ പുരാതന ശ്മശാന സ്ഥലങ്ങൾ മെക്സിക്കോയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന്റെ ആസ്ടെക് ദേവനായ സോളോട്ടലിനെ നായ തലയുള്ള രാക്ഷസനായി ചിത്രീകരിച്ചു.

ചൈനീസ് ജ്യോതിഷവും നായകളും
*************
നായകളെ ആഹാരം ആക്കുന്ന ആളുകളാണ് ചൈനയിൽ ഉള്ളത് ജ്യോതിഷ പ്രകാരം ചൈനയിൽ നായകളുടെ പ്രാധാന്യം വളരെ വലതു ആണ്.ചൈനീസ് ജ്യോതിഷത്തിൽ ബഹുമാനിക്കപ്പെടുന്ന 12 മൃഗങ്ങളിൽ ഒന്നാണ് ഈ നായ. ചൈനീസ് പുതുവത്സരത്തിന്റെ രണ്ടാം ദിവസം എല്ലാ നായ്ക്കളുടെയും ജന്മദിനമായി കണക്കാക്കപ്പെടുന്നു, കൂടാതെ ചൈനീസ് ആളുകൾ പലപ്പോഴും ആ ദിവസം നായ്ക്കളോട് ദയ കാണിക്കാൻ ശ്രദ്ധിക്കുന്നു.ഉദാഹരണത്തിനു ഒരു നാടോടി കഥ തന്നെ ഉണ്ട് അത് ഇങ്ങനെ ആണ്.
ഒരു പുരുഷനായി രൂപാന്തരപ്പെട്ട് ഒരു രാജകുമാരിയെ വിവാഹം കഴിച്ച ഡ്രാഗൺ-നായയാണ് പൻഹു.

സൊറാസ്ട്രിയനിസവും നായയും
****************
ഈ മതത്തിൽ നായയെപ്രത്യേകിച്ചും ഗുണഭോക്താവും, ശുദ്ധവും നീതിമാനുമായ ഒരു സൃഷ്ടിയായി കണക്കാക്കുന്നു, അവയെ പോഷിപ്പിക്കുകയും പരിപാലിക്കുകയും വേണം. വീട്ടിലെ ഉപയോഗപ്രദമായ ജോലിയെ നായ പ്രശംസിക്കുന്നു, എന്നാൽ പ്രത്യേക ആത്മീയ ഗുണങ്ങളുള്ളതായും ഇതിനെ കാണുന്നു. ഒരു നായയുടെ നോട്ടം ശുദ്ധീകരിക്കുന്നതിനും പിശാചുക്കള തുരത്തുന്നതിനും കഴിയും എന്ന് കണക്കാക്കുന്നു. മരണാനന്തര ജീവിതവുമായി ഇതിന് പ്രത്യേക ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു: ചിറവാഡ് പാലത്തിലേക്കുള്ള സ്വർഗത്തിലെ സോറോആസ്ട്രിയൻ തിരുവെഴുത്തുകളിൽ നായ്ക്കൾ കാവൽ നിൽക്കുന്നുവെന്ന് പറയപ്പെടുന്നു എന്തിന് ഏറെ പറയുന്നു മരിച്ചവരെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് നായ്ക്കൾ പരമ്പരാഗതമായി ഭക്ഷണം നൽകുന്നത്. ഇറാനിലെ ഗ്രാമവാസികൾക്കിടയിലെ ഒരു സാധാരണ ഉത്തരവാണ് ഇഹ്തിറാം-ഇ സാഗ്, നായയോടുള്ള ബഹുമാനം.ഇവരുടെ വിശുദ്ധ ഗ്രന്ഥം ആയ st അവസ്ഥയിൽ ഒരുപാട് വരികൾ കാണാം ഒരു നായയെ കൊന്നാൽ മനുഷ്യനെ കൊല്ലുന്ന പോലെ ആണ് അതേ പോലെ ഗർഭിണിയായ ഒരു നായയെ വീടിന്റെ സമീപം കണ്ടാൽ പ്രസവം കഴിയുന്നത് വരെ അതിനെ സംരക്ഷിക്കണം അത് പോലെ ചികിത്സ വേണം എങ്കിൽ ചികിലിസിക്കണം സത്യത്തിൽ ഇത്ര അധികം നായയെ സ്നേഹിക്കുന്ന ഒരു മതഗ്രന്ഥം വേറെ ഇല്ല എന്നു പറയാം.

ക്രിസ്തുമതവും നായയും
***********
നായയെ വളരെ നന്നായി കാണുന്ന ഒരു മതം തന്നെ ആണ് ക്രിസ്തുമതം എഴുതാൻ ആണ് എങ്കിൽ ഒരുപാട് ഉണ്ട് പക്ഷെ വളരെ കുറച്ചു കാര്യങ്ങൾ മാത്രം പരാമർശിച്ചു പോകാം അതായത് വളരെ കുറച്ചു ഉദാഹരണങ്ങൾ മാത്രം.ഗൂഗിൾ നോക്കിയാൽ കാണാം ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ സെന്റ് റോച്ചിന്റെ പ്രതിമ.തോബിയാസ്, തോബിറ്റിന്റെ മകൻ, റാഫേൽ മാലാഖ എന്നിവരുടെ യാത്രയിൽ വിശ്വസ്തതയോടെ അനുഗമിക്കുന്ന ടോബിറ്റിന്റെ ഡ്യൂട്ടോകാനോനിക്കൽ പുസ്തകത്തിൽ ഒരു നായയെ പരാമർശിക്കുന്നു.

പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫ്രാൻസിൽ താമസിച്ചിരുന്ന സെന്റ് റോച്ചിനെ അഥവാ സെന്റ് റോക്കോ എന്നും അറിയപ്പെടുന്നു.റോമൻ കത്തോലിക്കാ സഭ നായ്ക്കളുടെ രക്ഷാധികാരിയായി അംഗീകരിക്കുന്നു. കഥ ഇങ്ങനെ ആണ്.ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിനിടയിൽ പ്ലേഗ് പിടിപെട്ട് മരിക്കുമെന്ന് പ്രതീക്ഷിച്ച് കാട്ടിലേക്ക് പോയി എന്നാണ് പറയപ്പെടുന്നത്. അവിടെ വച്ച് ഒരു നായയുമായി ചങ്ങാത്തം കൂടുകയും വ്രണം നക്കുകയും ഭക്ഷണം കൊണ്ടുവരുകയും ചെയ്തു. ഓഗസ്റ്റ് 16 സെന്റ് റോച്ചിന്റെ പെരുന്നാൾ ദിനം ബൊളീവിയയിൽ “എല്ലാ നായ്ക്കളുടെയും ജന്മദിനം” ആയി ആഘോഷിക്കുന്നു.

പതിമൂന്നാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെ ഒരു ഫ്രഞ്ച് ദേവാലയത്തിൽ വിശുദ്ധനായി പ്രാദേശിക ആരാധന ലഭിച്ച ഒരു നായയ്ക്ക് നൽകിയ പേരാണ് സെന്റ് ഗിനഫോർട്ട്. ഡൊമിനിയൻ കാര്യങ്ങൾ ഒക്കെ കൂടുതൽ വായിച്ചാൽ നായയുടെ പ്രാധാന്യം മനസിലാകും

ഹിന്ദുമതവും നായയും
********
ഹിന്ദു മതത്തിൽ നായയെ വളരെ കാര്യമായി തന്നെ കാണുന്നു.ഹിന്ദുദേവനായ ഭൈരവന്റെ വാഹനം ആയി നായയെ കണക്കാറുണ്ട് യുധിഷ്ഠിരൻ തന്റെ നായയുമായി സ്വർഗത്തെ സമീപിച്ചിരുന്നു. അതിനാൽ പല ഹിന്ദുക്കളിലും, നായ്ക്കളെ പരിപാലിക്കുന്നതിനോ ദത്തെടുക്കുന്നതിനോ സ്വർഗത്തിലേക്കുള്ള വഴി ഒരുക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. എഴുതാൻ ആണ് എങ്കിൽ ഒരുപാട് ഉണ്ട് വളരെ ചുരുക്കി എഴുതി എന്നു മാത്രം

ഇസ്ലാമും നായ്ക്കളും
*******
സുന്നി, ഷിയാ മുസ്ലീം ജൂറിസ്റ്റുകളിൽ ഭൂരിഭാഗവും നായ്ക്കളെ ആചാരപരമായി അശുദ്ധരാണെന്ന് കരുതുന്നു. മുസ്ലീങ്ങളെ നായ്ക്കളെ വളർത്തുമൃഗങ്ങളാക്കുന്നത് അസാധാരണമാണ്. എന്നിരുന്നാലുംആധുനിക ലോകത്തിൽ ധാരാളം മുസ്ലിങ്ങൾ നായയെ വളർത്താറുണ്ട് .നായ ആശുദ്ധം എന്നത് ആചാര സമയത്തു മാത്രം ആണ് .അതിനെ ഉപദ്രവിക്കാനോ അട്ടി ഓടിക്കണോ എന്നും ഒന്നും പറയുന്നില്ല പക്ഷെ നായയെ വളർത്താൻ ഉള്ള ചിട്ടകളൾ ഉണ്ട് അത് പാലിച്ചാൽ വളർത്താൻ കഴിയും.

ജൂതമതവും നായയും
********
യഹൂദമതത്തിൽ, നായ്ക്കളെ വളർത്തുന്ന തിൽ വ്യക്തമായ നിരോധനമില്ല. നായ്ക്കളെക്കുറിച്ചുള്ള അഭിപ്രായം ജൂതന്മാർക്കിടയിൽ വ്യത്യാസം തന്നെ ആണ്, നായ്ക്കളെ ജൂത ബൈബിളിലും തലമൂതിലും പ്രതികൂലമായി ചിത്രീകരിക്കുന്നു, അവിടെ അക്രമവും അശുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാലും നായകളെ കൃത്യമായ അകലത്തിൽ വളർത്താം പരിപാലിക്കാം .

ഫെലിസ്ത്യരും നായയും
*********
ഫെലിസ്ത്യ നഗരമായ അഷ്‌കെലോണിലെ പുരാവസ്തു ഗവേഷണ കേന്ദ്രത്തിൽ, പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കാലം മുതൽ വളരെ വലിയ നായ സെമിത്തേരി കണ്ടെത്തി. നായ്ക്കൾക്ക് ഒരു പവിത്രമായ പങ്കുണ്ടായിരിക്കാമെന്ന് വിശ്വസിക്കപ്പെടുന്നു എന്നിരുന്നാലും, ഇതിനുള്ള തെളിവുകൾ നിർണ്ണായകമല്ല.