ദത്തൻ ചന്ദ്രമതിയുടെ പോസ്റ്റ്
പോക്കഹാണ്ടാസ് (Pocahantas) ജീവിതത്തെ കുറിച്ച് ഒട്ടേറെ സ്വപനങ്ങളും പ്രതീക്ഷകളുമുള്ള യുവ സുന്ദരിയാണവള്‍.
അമേരിക്കന്‍ വെര്‍ജിനിയ കാടുകളില്‍ കാട്ടരുവികളോടും കാട്ടുജീവികളോടും കിന്നാരം പറഞ്ഞു തുള്ളിച്ചാടി നടക്കുന്ന അവള്‍ ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടി. ജോണ്‍ സ്മിത്ത് അവന്റെ പേരതായിരുന്നു.
ഇംഗ്ലണ്ടില്‍ നിന്നും സ്വര്‍ണ്ണ വേട്ടയ്ക് പുറപ്പെട്ട ഗവര്‍ണര്‍ റാഡ് ക്ലിഫ്ന്റെ കപ്പലിലെ കപ്പിത്താന്‍ ആയിരുന്നു ജോണ്‍ സ്മിത്ത്. ഗവര്‍ണ്ണറും സംഘവും സ്വര്‍ണ്ണം കുഴിച്ചെടുക്കാന്‍ തുടങ്ങിയപ്പോള്‍ നടക്കാന്‍ ഇറങ്ങിയതാണ് ജോണ്‍ സ്മിത്ത്.

അമേരിക്കയില്‍ സ്വര്‍ണ്ണ ഖനനത്തിനു ചെന്ന ആളുകള്‍ അവിടെ ആദിമ നിവാസികളായ റെഡ് ഇന്ത്യന്‍സിനെ കൂട്ടത്തോടെ കൊന്നോടുക്കിയ രക്തപങ്കിലമായ വര്‍ണ്ണ വെറിയുടെ കണ്ണീരിന്റെ പശിമയുള്ള മണ്ണാണ് അമേരിക്ക
പ്രഥമ ദര്‍ശനത്തില്‍ തന്നെ അവര്‍ക്ക് പരസ്പരം ഇഷ്ടമായി. പക്ഷെ ജോണും കൂട്ടരും അടങ്ങിയ വെള്ളക്കാര്‍ അവളുടെ ഗോത്രത്തിന്റെ ശത്രുക്കളാണ്, അതുകൊണ്ട് അവള്‍ അവനോടു അടുക്കാന്‍ ഭയപ്പെട്ടു.
എതൊരു സവര്‍ണ്ണന്റെയും മിഥ്യധാരണപോലെ തന്നെ ജോണ്‍ സ്മിത്ത് എന്ന വെള്ളക്കരനെയും ഭരിചിരുന്നുന്നത് അമേരിക്കനിന്ത്യക്കാരെ തങ്ങള്‍ക്കും കൂട്ടുകാര്‍ക്കും ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കാനുണ്ട് എന്നഹങ്കാരം തന്നെയായിരുന്നു.
ജോണിന്റെ അഭിപ്രായത്തില്‍ അമേരിക്കന്‍ ഇന്ത്യക്കാര്‍ സംസ്ക്കാര ശൂന്യരാണ്. അയാളതു പോക്കഹാണ്ടിനോട് സൂചിപ്പിക്കയും ചെയ്തു.
തന്നെയും തന്റെ ജനതയെയും ഇവിടെ ജനിച്ചു വളര്‍ന്ന ആളുകളെ സംസ്കാര ശൂന്യരെന്നു പറഞ്ഞ ജോണിനോട് അവള്‍ കയര്‍ത്തു സംസാരിച്ചു.
അവള്‍ ചോദിച്ചു
“ആരാണ് സംസ്ക്കരമില്ലാത്തയാളുകള്‍? ഞാനോ ? അങ്ങിനെയെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് അറിയാന്‍ പാടില്ലാത്ത ഒരുപാട് കാര്യങ്ങള്‍ ഉള്ളത്? നിങ്ങളുടെ വിചാരം നിങ്ങള്‍ എവിടെപ്പോയി കാലുകുത്തിയാലും ആ മണ്ണ് നിങ്ങളുടെതാനെന്നാണ്….. നിങ്ങള്‍ വിചാരിക്കുന്നത് നിങ്ങളെപ്പോലെയു ളളവർ മാത്രമാണ് മനുഷ്യരായിട്ടുള്ളത് എന്നാണു. എന്നാല്‍ അപരിചിതരായ ഒരാളുടെ കാല്‍പ്പാടുകള്‍ നിങ്ങള്‍ പിന്തുടര്‍ന്നു നോക്കൂ അപ്പോള്‍ നിങ്ങള്‍ക്ക് അറിയാന്‍ പാടില്ലാത്ത കുറെ കാര്യങ്ങള്‍ നിങ്ങള്‍ പഠിക്കും”.
അവള്‍ തുടര്‍ന്നു പറഞ്ഞു
“ഒരു വൻ മലയുടെ എല്ലാ ശബ്ദത്തോടും കൂടി നിങ്ങള്‍ക്ക് പാടുവാന്‍ സാധിക്കുമോ? കാറ്റുകളുടെ വിവിധ വര്‍ണ്ണങ്ങളില്‍ നിങ്ങള്‍ക്ക് പെയ്ന്‍റ ചെയ്യാന്‍ കഴിയുമോ?
ഇതൊരു കഥ ആയി ആരും തെറ്റ് ധരിക്കരുത്!
പോക്കാഹോണ്ടാസ് ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വനിതയാണ്. ഗോത്രവർഗ്ഗക്കാരുടെ വിവിധ രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ പരമോന്നത ചീഫായ പോവ്ഹാട്ടൻറെ മകളായിരുന്നു. വിർജീനിയയിലെ വേലിയേറ്റമേഖലയിലുള്ള പ്രദേശത്തായിരുന്നു ഇവർ അധിവസിച്ചിരുന്നത്!
അതി മനോഹരമായ ഒരു ചിത്രം പോലെ മനോഹരവും ഉദ്യോഗകനകവുമാണ് അവരുടെ ജീവിതം
അവളുടെ സംസാരത്തില്‍ നിന്നാണ് ആരാണ് യഥാര്‍ത്ഥത്തില്‍ സംസക്കര ശൂന്യര്‍ ആരെന്നു ജോണ്‍ തിരിച്ചറിയുന്നത്.
അറിവും വിവരവുമുള്ള നമ്മള്‍ സ്വയം സംസ്ക്കാര സമ്പന്നര്‍ എന്ന് സ്വയം കരുതുകയും വീമ്പിള ക്കാറുമില്ലേ. നമ്മളുടെതു പോലെ ബിരുദവും പണവും ഇലാത്തവരെ ചിലപ്പോഴെങ്കിലും നമ്മള്‍ സംസ്ക്കാരശ്യൂന്യരെന്നും വിഡ്ഢികളെന്നും കരുതാറില്ലേ ?
കേരളം ഒരിക്കൽ കൊണ്ടു നടന്ന സംസ്ക്കാരത്തിന്റെ ശേഷിപ്പാണ്, ചിലർ ഇന്നും ഉപയോഗിക്കുന്ന “ചെറ്റകൾ” “കഞ്ഞികൾ” “തെണ്ടികൾ” “ആണും പെണ്ണും കെട്ടവർ” എന്നൊക്കെ ഉള്ള ആക്ഷേപങ്ങൾ!.
ഇങ്ങനെ മനസിലാക്കുന്നത് നല്ലതാണ് ബിരുദവും പണവും വിലകൂടിയ വസ്ത്രം ധരിക്കുന്നതും കാറിൽ യാത്ര ചെയ്യുന്നു എന്നുള്ളതുകൊണ്ടും ആരും സംസ്ക്കര സമ്പന്നനാകില്ല എന്നു മാത്രം.