Cure (1997)
Director : Kiyoshi Kurosawa
Cinematographer : Tokusho Kikumura
Genre : Thriller
Country : Japan
Duration : 112 Minutes
Karthik Shajeevan
🔸പ്രതീക്ഷയുടെ ഒരു കണിക പോലും ബാക്കി വെക്കാത്ത, ഹോപ്ലസ് എന്നൊക്കെ ഉള്ള വിശേഷണം അർഹിക്കുന്ന ചിത്രമാണ് ക്യൂർ. നിലവാരം കൊണ്ടല്ല മറിച്ച് കൈകാര്യം ചെയ്യുന്ന വിഷയവും, കഥയും, അത് അവതരിപ്പിക്കുന്ന രീതിയും എല്ലാം കണക്കിൽ എടുത്താണ് ഇങ്ങനെ ഒരു സ്റ്റേറ്റ് മെന്റ്. നമ്മൾ പ്രതീക്ഷിക്കുന്ന ഒരു അവസാനത്തിലേക്ക് അല്ലെങ്കിൽ ഒരു പേ ഓഫിലേക്ക് പോവാത്ത ചിത്രങ്ങളോട് തോന്നുന്ന ഒരു താല്പര്യ കൂടുതൽ, അത് ഈ കിയോഷി കുറോസവ ചിത്രത്തോടുമുണ്ട്. എല്ലാ കാര്യങ്ങളും കണക്കിൽ എടുത്ത് പറയുക ആണെങ്കിൽ അടുത്തിടെ കണ്ട സിനിമകളിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമകളിൽ ഒന്ന് ആണ് ക്യൂർ എന്ന് നിസ്സംശയം പറയാം.
🔸ജപ്പാനിലെ ഒരു അന്വേഷകൻ ആണ് ടകാബെ, ഒരു പുതിയ കേസിന്റെ പുറകെ ആണ് അയാൾ ഇപ്പൊ. ഒരു സീരിയൽ കില്ലിംഗ് കേസ് ജപ്പാനിൽ വാർത്തകൾ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്, വളരെ വിചിത്രമായ ചുറ്റുപാടുകൾ ആണ് ഈ കേസിന് ഉള്ളത്. കൊല്ലപ്പെട്ടവർ എല്ലാം സാധാരണക്കാരാണ്, അവരുടെ എല്ലാം ദേഹത്ത് എക്സ് എന്ന സിംബൽ മാർക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിലെ വൈചിത്ര്യം എന്താണെന്നാൽ കൊല ചെയ്ത ആളുകളെ അതിന് അടുത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിയുന്നുണ്ട്, എന്നാൽ അവർക്ക് മോട്ടീവ് എന്നതിനെ കുറിച്ച് ഒരു ഓർമയും ഇല്ല എന്നതാണ്. ഇതേ പാട്ടേണിൽ തുടർച്ചയായി സംഭവങ്ങൾ അരങ്ങേറി കൊണ്ടിരിക്കുകയാണ്.
🔸കൊല ചെയ്തവർ എല്ലാം കുറ്റം സമ്മതിക്കുന്നുണ്ട്, എന്നാൽ ആർക്കും കൊല നടത്താൻ ഉണ്ടായ കാരണം ഓർമയില്ല എന്ന വസ്തുത ടകാബെയെ ചെറുതായൊന്നും അല്ല ബുദ്ധിമുട്ടിക്കുന്നത്. എന്ത് തന്നെ ആയാലും കണിശക്കാരൻ ആയ ഡിറ്റക്റ്റീവ് തന്റെ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്, അയാളുടെ കണ്ടെത്തലുകൾ കേസിനെക്കാൾ വിചിത്രം ആണ് താനും. മുന്നേ പറഞ്ഞത് പോലെ നമ്മൾ ഊഹിക്കുന്ന അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന വഴിയേ പോവുന്ന ഒന്നല്ല ക്യൂർ എന്ന ചിത്രം, അത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റും. മികച്ച ഒരു സിനിമയാണ് ക്യൂർ, കണ്ട് വിലയിരുത്തുക.
Verdict : Must Watch