Cure.
[Japanese 1997]

സുരൻ നൂറനാട്ടുകര

“കൈയ്യൊപ്പുള്ള ” ഒരു സിനിമ സംവിധായകൻ തൻ്റെ ചിത്രം മൗലികമായ ഒരു സൃഷ്ടിയാവണമെന്ന് ആഗ്രഹിക്കുന്നു. അയാളുടെ സിനിമ അഭിനയിച്ച താരത്തിൻ്റെ പേരിലായിരിക്കില്ല അറിയപ്പെടുന്നത്. ഒരു മികച്ച എഴുത്തുകാരൻ എങ്ങിനെയാണോ ഭാഷയെ തൻ്റേതാക്കി മാറ്റുന്നത് – അല്ലങ്കിൽ ഒരർത്ഥവിരാമത്തിൽ വലിയാരു ചിന്ത ഒളിപ്പിക്കുന്നത് അവൻ/ അവൾ ആണ് സമൂഹത്തിൽ വേറിട്ടു നിൽക്കുന്നത്.

വാൻഗോഗിൻ്റെ പെയിൻ്റിംങ്ങ് ലോകത്താർക്കും തിരിച്ചറിയാൻ കഴിയുന്നത് അയാൾ സൃഷ്ടിച്ച വർണ്ണങ്ങളുടെയും രചനാ ശൈലിയുടെയും വ്യത്യസ്ഥതകൊണ്ടാണ്. ലോകത്തെ മികച്ച സംവിധായകരെയൊക്കെ എടുത്തു കഴിഞ്ഞാൽ അവർ കഥ പറയാൻ അവരുടേതായ ശൈലി പിൻതുടരുന്നതായി കാണാം. അവരുടേതായ കളർ ടോണുകൾ, ഷോട്ടുകൾ, ലൈറ്റിംങ്ങ്, സംഗീതം , അവരുടെ ചിത്രങ്ങൾ സംവിധായകരുടെ പേരിലായിരിക്കും അറിയപ്പെടുക.

അത്തരത്തിൽ ഒരു സംവിധാന പ്രതിഭയാണ് “കിയോഷി കുറസ്സോവ ” ‘ 1997 ൽ അദ്ദേഹം സംവിധാനം ചെയ്ത Cure” ജപ്പാൻ്റെ സിനിമ ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുള്ള ഒരു ചിത്രമാണ്. പരസ്പര ബന്ധമില്ലാതെ പല സ്ഥലങ്ങളിലായി നടക്കുന്ന കൊലപാതങ്ങൾ അന്വേക്ഷിക്കുന്ന ഒരു ഡിക്റ്ററ്റീവ് ആണ് തക്ബേ. എല്ലാ കൊലപാതകങ്ങളിലും പ്രത്യേകിച്ച് ഒരു കാരണവുമില്ല. അവയെ ബന്ധിപ്പിക്കുന്ന ഏക കാരണം ശവശരീത്തിൽ കഴുത്തിൽ കാണുന്ന x എന്ന അടയാളം മാത്രമാണ്. പക്ഷേ പല ആളുകളാണ് കൊലകൾ ചെയ്തിരിക്കുന്നത്.

കേസ് അന്വേക്ഷിച്ചു പോകുന്ന ” തക്ബേ ” ചെന്നു നിൽക്കുന്നത് 18-ാം നൂറ്റാണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന “മെസ് മറിസം” എന്ന ഹിപ്നോട്ടിക് പ്രയോഗ ചരിത്രത്തിലാണ്. കൊലകൾ നടത്തുന്നയിടത്ത് ആരോ ഒരാൾ ശക്തമായ ഹിപ്നോട്ടിക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന കണ്ടെത്തലിൽ നിന്നും പോലീസ് പ്രതിയെ തിരയുകയാണ്. കൊലപാതകികളായി പിടിക്കപ്പെടുന്നവരെല്ലാം മാനസിക നില തെറ്റിയ നിലക്കാണ് പോലീസ് പിടിയിലാവുന്നത്. അതിനു ശേഷം അവരെല്ലാം പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നത്.
ഒടുവിൽ ആ ഹിപ്നോട്ടിക് വിദഗ്ദനെ തക്ബേ കണ്ടു പിടിക്കുന്നു. ഇവിടം വരെയും സാധാരണ രീതിയിലാണ് കഥ പോകുന്നത്. പിന്നെ നടക്കുന്നത് പ്രേക്ഷകൻ ഒരിക്കലും ചിന്തിക്കാത്ത കാര്യമാണ്.

ഈ ചിത്രത്തിൻ്റെ കളർ ടോൺ, ക്യാമറ ആംഗിളുകൾ ഒക്കെ പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഓവർ ദി ഷോൾഡർ ഷോട്ടുകളൊക്കെ എടുത്തിരിക്കുന്നത് ഇതുവരെ കാണാത്ത ശൈലിയിലാണ്. കഥാപാത്രങ്ങളുടെ സ്വഭാവിക അഭിനയവും പതിഞ്ഞ രീതിയിലുള്ള സംഗീതവുമെല്ലാം ചിത്രത്തിൻ്റെ ഹൊറർ മൂഡിന് വളരെ അനുയോജ്യമാണ്. പാരസൈറ്റ് സിനിമയുടെ സംവിധായകൻ Boong Joon – ho ഈ ചിത്രത്തെ എക്കാലത്തെയും മികച്ച സിനിമയായിട്ടാണ് വിലയിരുത്തിയിരിക്കുന്നത്.സംവിധായകൻ ഈ ചിത്രത്തിൽ പല കാര്യങ്ങളും സൂചന നൽകുക മാത്രമേ കൊടുക്കുന്നുള്ളൂ. പൂർണ്ണമായും വിഷ്വൽ സ്റ്റോറി ടെല്ലിംങ് മാത്രമാണ് ചിത്രത്തിൽ പ്രയോഗിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ക്ലൈമാക്സ് ഒക്കെ പ്രേക്ഷകൻ തന്നെ മനസ്സിലാക്കി എടുക്കണം. പതിവ് രീതികളെയെല്ലാം തച്ചുടക്കുന്ന ഈ ചിത്രം ഒരു ക്ലാസിക് ഗണത്തിൽ പ്പെടുന്നത് അതുകൊണ്ടാണ്.

You May Also Like

അമ്പതുകോടി പിന്നിട്ട ‘കണ്ണൂർ സ്‌ക്വാഡ്’ ലിറിക്കൽ വീഡിയോ

ഭീഷ്മപർവ്വം, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, പുഴു തുടങ്ങിയ ചിത്രങ്ങളിൽ നടനവിസ്മയം സൃഷ്‌ടിച്ച മെഗാ സ്റ്റാർ…

പേളി മാണിയുടെ വീട്ടിലേക്ക് മറ്റൊരു അതിഥി കൂടി

പേളി മാണിയുടെ വിവാഹവും പേറെടുപ്പും ഒക്കെ മാധ്യമങ്ങൾ ഭംഗിയായി തന്നെ ആഘോഷിച്ചല്ലോ. ഒരു വേള മാധ്യമങ്ങളുടെ…

കേശവൻ നായരെ നോക്കി കുമ്പിടി ഒരു ശ്ലോകം പറയുന്നുണ്ട്. ഈ ശ്ലോകത്തിന്റെ അർത്ഥം എന്ത്, അതിനു പിന്നിലൊരു കഥയുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി നന്ദനം എന്ന മലയാള സിനിമയിൽ കുമ്പിടിയെ കയ്യോടെ പൊക്കിയ വിവരം…

ജവാന്റെ ആദ്യ ഗാനമായ ”വന്ത ഇടം’ , ഷാരൂഖ് ഖാനൊപ്പം ആഘോഷത്തിൽ ചേരൂ

ജവാന്റെ ആദ്യ ഗാനമായ ”വന്ത ഇടം’ , ഷാരൂഖ് ഖാനൊപ്പം ആഘോഷത്തിൽ ചേരൂ ഏറെ പ്രതീക്ഷയോടെ…